വ്യത്യസ്ത ബൗണ്ടറി വാളുകളും ഗെയ്റ്റുകളും.

വ്യത്യസ്ത ബൗണ്ടറി വാളുകളും ഗെയ്റ്റുകളും.ഒരു വീടിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിൽ ഗേയ്റ്റുകൾക്കും ബൗണ്ടറി വാളുകൾക്കുമുള്ള പ്രാധാന്യം അത്ര ചെറുതല്ല.

മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി പല മെറ്റീരിയലുകളും ഉപയോഗിച്ച് നിർമ്മിക്കുന്ന അഡ്വാൻസ്ഡ് രീതിയിലുള്ള ഗെയിറ്റുകൾ നമ്മുടെ നാട്ടിൽ ഇടം പിടിച്ചു കഴിഞ്ഞു.

വീടിന് പുറത്തു നിന്നു തന്നെ വീട്ടുകാർക്ക് ആളുകളെ തിരിച്ചറിയാൻ സാധിക്കുന്ന രീതിയിലുള്ള സ്മാർട്ട് സിസ്റ്റവും, ലോക്കും പല വീടുകളിലും എത്തി കഴിഞ്ഞു.

വീടിന്റെ പ്രൈവസിയും പ്രൊട്ടക്ഷനും നിലനിർത്തുന്നതിന് വേണ്ടി തിരഞ്ഞെടുക്കാവുന്ന വ്യത്യസ്ത ബൗണ്ടറി വാൾ ഗെയ്റ്റ് രീതികളെ പറ്റി വിശദമായി മനസ്സിലാക്കാം.

വ്യത്യസ്ത ബൗണ്ടറി വാളുകളും ഗെയ്റ്റുകളും, അറിഞ്ഞിരിക്കാം.

വളരെയധികം ട്രെൻഡിങ് ആയതും അതേസമയം വീടിന് സുരക്ഷിതത്വം നൽകാൻ സാധിക്കുന്നതുമായ ബൗണ്ടറി വാൾ ഗേറ്റ് രീതിയാണ് ഗ്രേ റെസ്റ്റ് ബ്രൗൺ കോമ്പിനേഷനിൽ കോൺക്രീറ്റിൽ നിർമ്മിക്കാവുന്ന മതിലുകളും അതോടൊപ്പം നൽകുന്ന ഗേറ്റും.

ഈയൊരു കോമ്പിനേഷനോടൊപ്പം കുറച്ച് മരങ്ങൾ,ചെടികൾ എന്നിവ മതിലിനോട് ചേർത്ത് വളർത്തുകയാണെങ്കിൽ കാഴ്ചയിൽ കൂടുതൽ ഭംഗി ലഭിക്കും.

വീടിന്റെ എക്സ്റ്റീരിയറിൽ ഷോ വാളിൽ നൽകിയിട്ടുള്ള അതേ ടെക്സ്ചർ ഹൊറിസോണ്ടൽ ലൈനുകൾ ആയി ഉപയോഗപ്പെടുത്താവുന്ന വുഡൻ പ്ലാങ്ക് ഗേറ്റുകൾക്കും വളരെയധികം ഡിമാൻഡ് ആണ് ഇപ്പോൾ ഉള്ളത്.

ഗേറ്റിനോടൊപ്പം ചേർന്നു വരുന്ന മതിലിന്റെ ഭാഗത്ത് ക്ലാഡിങ് വർക്കുകൾ ചെയ്തു കൂടുതൽ ഭംഗിയാക്കാം.

മറ്റ് വീടുകളിൽ നിന്നും സ്വന്തം വീടിന്റെ എക്സ്റ്റീരിയറിന് വ്യത്യസ്തത കൊണ്ടു വരാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു മാതൃകയാണ് ഇത്.

സ്ട്രൈറ്റ് ഫോർവേഡ് രീതിയിൽ സ്പിഫി ഗേറ്റും അതോടൊപ്പം മതിലും നിർമ്മിച്ച് നൽകുന്ന രീതി കണ്ടമ്പററി മോഡൽ വീടുകൾക്ക് കൂടുതൽ യോജിക്കും.

മുൻപ് ഇൻഡസ്ട്രിയൽ സ്റ്റൈൽ എക്സ്റ്റീരിയറുകൾക്ക് വേണ്ടി മാത്രമാണ് ഈ ഒരു രീതി ഉപയോഗപ്പെടുത്തിയിരുന്നത്.

ഗെയ്റ്റിന് വ്യത്യസ്തത നൽകാൻ.

ലീവ്സ് പാറ്റേണിൽ വുഡൻ മെറ്റീരിയൽ ഉപയോഗിച്ച് ഗേയ്റ്റ് നിർമ്മിച്ച് അവയ്ക്ക് ബ്ലാക്ക് ഹാൻഡിലുകൾ നൽകുന്നത് ഗെയ്റ്റുകൾ നിർമ്മിക്കുന്നതിലെ മറ്റൊരു രീതിയാണ്.

ഒരു നിറത്തിന് മാത്രം പ്രാധാന്യം നൽകാതെ ഡബിൾ ടോൺ രീതിയിൽ ക്ലാഡിങ് വർക്കുകൾ ചെയ്ത ഗേറ്റുകൾ വീടിന് മോഡേൺ ലുക്ക് കൊണ്ടു വരാനായി സഹായിക്കും.

ഗെയ്റ്റിന്റെ ഇടയിലായി രണ്ട് പില്ലറുകൾ സെറ്റ് ചെയ്ത് അവയിൽ ഷോ ലൈറ്റുകളും ഘടിപ്പിക്കാം.

ചിലവ് ചുരുക്കി കാഴ്ചയിൽ ഭംഗി നൽകുകയും വീടിന് സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യാനായി സ്വിങ് സ്റ്റൈലിൽ ഡബിൾ പാനൽ ടൈപ്പ് മെറ്റീരിയൽ ഉപയോഗിച്ച് മെയിൻ ഗേറ്റ് നിർമ്മിച്ച് നൽകാവുന്നതാണ്.

പ്രധാനമായും മെയിൻ എൻട്രൻസ് ഗേയ്റ്റുകൾക്ക് വേണ്ടിയാണ് ഈ ഒരു രീതി ഉപയോഗപ്പെടുത്തുന്നത്. ഗെയ്റ്റിന് സിമ്പിളിസിറ്റി വേണമെന്ന് നിർബന്ധമുള്ളവർക്ക് മെറ്റൽ ഗേയ്റ്റുകളാണ് ഏറ്റവും അനുയോജ്യം.

ഇവ ഉപയോഗപ്പെടുത്തുന്നത് വഴി വീടിന് സെക്യൂരിറ്റി ഉറപ്പു വരുത്തുകയും അതേസമയം കാഴ്ചയിൽ ഭംഗിയും ലഭിക്കുന്നു.

ഇവയിൽ തന്നെ സ്റ്റെയിൻലെസ് സ്റ്റീൽ ഗ്രില്ലുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഗേയ്റ്റുകൾക്ക് മറ്റു മെറ്റീരിയലുകളുമായി താരതമ്യം ചെയ്യുമ്പോൾ വിലയും കുറവാണ്.

ഗെയ്റ്റുകളിൽ ഒരു ക്ലാഡിങ് സെറ്റ് ചെയ്ത് ഡാർക്ക് നിറങ്ങൾ നൽകുന്നത് വീടിന്റെ എക്സ്റ്റീരിയർ ഭംഗി ഇരട്ടിപ്പിക്കും.

വുഡ് മെറ്റൽ കോമ്പിനേഷനിലുള്ള മെറ്റീരിയലുകൾ ആണ് കൂടുതലായും ബൗണ്ടറി ഗേയ്റ്റുകൾക്ക് വേണ്ടി ഇപ്പോൾ കൂടുതലായും ഉപയോഗപ്പെടുത്തുന്നത്.

വ്യത്യസ്ത ബൗണ്ടറി വാളുകളും ഗെയ്റ്റുകളും വീടിന്റെ എക്സ്റ്റീരിയർ ഭംഗി വർദ്ധിപ്പിക്കാനും, സുരക്ഷ ഉറപ്പു വരുത്താനുമായി തിരഞ്ഞെടുക്കാം.