36004003

Life of flooring (durability and strength )


ഫ്ലോറിങ് തെരഞ്ഞെടുക്കുമ്പോൾ ആദ്യം ശ്രദ്ധിക്കാനുള്ളത്. ആ വീടിന്റെ ലൈഫിന് അനുസരിച്ച് നിലനിൽക്കാൻ സാധിക്കുന്ന തരത്തിലുള്ള ഫ്ലോറിങ് മെറ്റീരിയൽസ് തിരഞ്ഞെടുക്കാൻ പരമാവധി ശ്രമിക്കുക.

വിട്രിഫൈഡ്, ഡബിൾ ചാർജ്ഡ്, ഫുൾ ബോഡി,GVT തുടങ്ങിയ ടൈലുകളാണ് ഇന്ന് നിലവിൽ മാർക്കറ്റിൽ ലഭ്യമാകുന്ന ലൈഫ് മാക്സിമം നൽകുന്ന ഫ്ലോറിങ് മെറ്റീരിയൽസ്.


നാച്ചുറൽ സ്റ്റോൺ മെറ്റീരിയൽസ് ആയ ഗ്രാനൈറ്റ്, മാർബിൾ, കോട്ട സ്റ്റോൺ മുതലായവയ്ക്ക് ഒരുപാട് പരിമിതികൾ മുകളിൽ പറഞ്ഞ മെറ്റീരിയൽസുമായി നോക്കുമ്പോൾ ഉണ്ട്.

ധാരാളം ഡിസൈനുകളിൽ ലഭിച്ചിരുന്ന നാച്ചുറൽ സ്റ്റോൺ മെറ്റീരിയലുകൾ ഈ മേഖലയിൽ നിന്ന് പതുക്കെ അവഗണിക്കപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളത്.

ചാണകം മെഴുകൽ, റെഡ് ഓക്സൈഡ്, മൊസൈക് മുതലായ പുരാതന ഫ്ലോറിങ് രീതികൾ മാർക്കറ്റിൽ നിന്നും മാഞ്ഞു പോകാൻ ഉള്ള കാരണങ്ങൾ ഒരുപാടുണ്ട്.

ഇത്തരത്തിലുള്ള ഫ്ലോറിങ്ങിന് തുടർച്ചയായ കാലയളവിൽ റീമേക്കിങ് പ്രോസസ് അത്യാവശ്യമായി വരുന്നു. ഇത് വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കി വെക്കുന്നതാണ്.


ഇതുപോലെതന്നെ ഗ്രാനൈറ്റ് മാർബിൾ തുടങ്ങിയവയും ധാരാളം സാമ്പത്തിക പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. ഇതൊക്കെ തന്നെയാണ് നാച്ചുറൽ സ്റ്റോൺ മാർക്കറ്റിൽ നിന്നും മാഞ്ഞു പോകാൻ കാരണം.

അഴകിനോപ്പം വൃത്തിയാക്കാൻ എളുപ്പവും


യഥാർത്ഥത്തിൽ പണ്ട് കാലം മുതലേ ഫ്ളോറിങ് അനിവാര്യമായി മാറിയത് ഒരു ഭവനത്തിനു വൃത്തിയാക്കൽ വളര എളുപ്പമാക്കുന്നതിന് തന്നെയായിരുന്നു.


ശാസ്ത്രം പുരോഗമിക്കുന്നതിനനുസരിച്ച് ഫ്ലോർ വൃത്തിയാക്കുവാൻ കെമിക്കൽസ് യൂസ് ചെയ്യുമ്പോൾ പുരാതനമായ ഫ്ലോറിങ് രീതികളിൽ ( ചാണകം മെഴുകൽ, റെഡ് ഓക്സൈഡ് മോസായ്ക് തുടങ്ങിയവ) ഡാമേജ് ഉണ്ടാക്കുകയും ഷൈനിങ് നഷ്ടപ്പെടുകയും ചെയ്യുന്നത് പിന്നീടുണ്ടാകുന്ന അധികബാധ്യത ഉണ്ടാക്കുന്നത് തന്നെയാണ് ഇവയെല്ലാം ഈ മേഖലയിൽ നിന്നും അപ്രത്യക്ഷമാക്കിയത്.


ഈ അവസ്ഥ നാച്ചുറൽ സ്റ്റോൺ ആയ മാർബിൾ ഗ്രാനൈറ്റ് മുതലായവയും ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്നു ആയതുകൊണ്ടുതന്നെ വെട്രിഫൈഡ് , ഡബിൾ ചാർജ്, gvt, ഫുൾ ബോഡി ടൈലുകൾ ഇതിന് നിലവിൽ ശാശ്വതമായ പരിഹാരം ആയി മാറുന്നുണ്ട്.


മുകളിൽ സൂചിപ്പിച്ച ടൈലുകളിൽ തന്നെ എല്ലാത്തരം അഴകിലും പാറ്റേണിലുമുള്ള ഡിസൈനുകൾ ഇന്ന് ലഭ്യമാണ്.

ഫ്ലോറിങ് – ചോർച്ച തടയൽ


ടോയ്‌ലറ്റിൽ മാക്സിമം ബിഗ് സൈസിലുള്ള ടൈലുകൾ ഓടിക്കാൻ ശ്രമിക്കുക.

ഇത് ജോയിന്റ് കുറയ്ക്കുവാൻ സഹായകമാകും ജോയിന്റിൽ 2 mm മുതൽ 3 mm സ്പെയ്സ് നൽകിക്കൊണ്ട് lat എപ്പോക്സി, jel എപ്പോക്സി ഗ്ലാസ് ബോണ്ട്‌ മുതലായവ ഫിൽ ചെയ്ത് പുറത്തു നിന്നും ഉണ്ടാകുന്ന വാട്ടർ ലീകേജ് പൂർണമായും ഒഴിവാക്കാൻ സാധിക്കും

വാട്ടർപ്രൂഫ് ചെയ്യുമ്പോൾ ഫസ്റ്റ് ഫ്ലോറിൽ ടോയ്‌ലെറ്റിന്റെ ഫ്ലോറിൽ റബ്ബർ ഷീറ്റ് ഹീറ്റ് ചെയ്തു ഒട്ടിക്കുന്ന വാട്ടർപ്രൂഫിങ് മെത്തേഡ് യൂസ് ചെയ്യേണ്ടതുണ്ട്.


ഫ്ലോറിങ് – വിവിധതരം എപ്പോക്സികൾ


LAT എപ്പോക്സി


GET എപ്പോക്സി


എപ്പോക്സി 2000(ഗ്ലാസ്‌ ബോണ്ട്‌ )


LAT എപ്പോക്സി


പൊതുവേ നമ്മളുടെ എല്ലാം ഷോപ്പുകളിലും ലഭിക്കുന്ന എപ്പോക്സി ആണിത്.

കരുത്ത് കൂടുതലാണെങ്കിലും വളരെ പെട്ടെന്ന് തന്നെ അഴുക്കു പിടിക്കുന്ന മെറ്റീരിയൽ ആണിത്.


MYK latircrte ന്റെ എപ്പോക്സി ആണ് ഇന്ന് മാർക്കറ്റിൽ ലഭിക്കുന്ന ഏറ്റവും നല്ല എപ്പോക്സി

എപ്പോക്സി 2000 (ഗ്ലാസ്‌ ബോണ്ട്‌ )


ഇംപോർട്ട് ചെയ്ത മെറ്റീരിയൽ ആണിത് ദ്രാവകരൂപത്തിലുള്ള ഹാർഡനറും റിസൈനും കൂട്ടിച്ചേർത്താണ് ഇത് അപ്ലൈ ചെയ്യുന്നത്. നമുക്ക് ഇഷ്ടമുള്ള കളറിൽ ചെയ്യാവുന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.


യാതൊരു കാരണവശാലും ഇതിൽ അഴുക്കുപിടിക്കില്ല എന്നത് മറ്റൊരു സവിശേഷതയാണ്. ഗ്ലാസ് പോലെ ആയി മാറുന്നത് കൊണ്ട് മികച്ച ഫിനിഷിംഗ് നമുക്ക് ലഭിക്കുന്നു.


Bellinzoni എന്ന ഇറ്റാലിയൻ കമ്പനി പ്രോഡക്റ്റ് ആണ് നമുക്ക് അവൈലബിൾ ആയിട്ടുള്ള ഇംപോർട്ട് മെറ്റീരിയൽ.

content courtesy : kolo app