അത്യാഡംബരം നമ്മെയെല്ലാം ആകർഷിക്കുന്നു. എന്നാൽ അതിൽ നിന്ന് വിട്ടുനിൽക്കാൻ 8 കാരണങ്ങൾ

നമ്മുടെ മനസ്സിന് എപ്പോഴും ആവശ്യത്തെകാൾ ഏറെ ആഡംബരത്തിലേക്ക് ആകർഷിക്കപ്പെടുന്ന ഒരു സവിശേഷത ആണുള്ളത്.

അതിപ്പോൾ വീട് ആകട്ടെ മറ്റു ഉപഭോഗവസ്തുക്കൾ ആകട്ടെ, എപ്പോഴും നമ്മുടെ മനസ്സ് പോകുന്നത് അനാവശ്യ  ആഡംബരത്തിലേക്കും, അധിക ചെലവിലേക്കും ആയിരിക്കും.

എന്നാൽ ഇത് എത്രത്തോളം അഭിലഷണീയമാണ്? നിത്യോപയോഗ സാധനങ്ങളും മറ്റു ദൈനംദിന ചെലവുകൾക്കും മുൻഗണന കൊടുക്കാതെ, കാശ് ഡെഡ് മണി ആയി മാറുന്ന പല വസ്തുക്കളിലും നിക്ഷേപങ്ങളിലും നമ്മൾ നമ്മുടെ പണം മുടക്കി കളയാറുണ്ട്. 

ഈ സവിശേഷത എന്നാൽ വലിയ അളവിൽ നമ്മെ വെട്ടിൽ ആക്കാൻ പോകുന്നത് വീട് നിർമാണവുമായി ബന്ധപ്പെട്ട് ആയിരിക്കും. കാരണം സ്വതവേ തന്നെ വലിയ ചിലവ് വേണ്ടിവരുന്ന ഒരു പ്രവർത്തിയാണ് വീട് നിർമ്മാണം. അതോടൊപ്പം ഓരോ ഘട്ടത്തിലും വ്യക്തമായ പ്ലാനിങ്ങോ ബഡ്ജറ്റിങ്ങോ ഇല്ലാതെ അനാവശ്യ ആഡംബരത്തിന് കൂടി പോവുകയാണെങ്കിൽ അത് ഒരുപക്ഷേ നമ്മുടെ ഖജനാവിനെ മുഴുവനായി തന്നെ കളിയാക്കുന്നതിനു കാരണമാവാം.

നമ്മളുടെ ബഡ്ജറ്റും നമ്മളുടെ ആവശ്യങ്ങളും സദാ തട്ടിച്ചു നോക്കി വേണം വീടുപണിയുടെ ഓരോ ഘട്ടവും തരണം ചെയ്യാൻ. എന്നാൽ എത്രയൊക്കെ പറഞ്ഞാലും ആഡംബര ത്തിലേക്ക് വഴുതിവീഴാൻ നമുക്ക് വീണ്ടും വീണ്ടും പ്രലോഭനം ഉണ്ടാകുന്നു. ഇതിൽ നിന്ന് നമ്മെ വഴി മാറ്റാൻ സഹായിക്കുന്ന ചില ലോജിക്കൽ ആയ കാര്യങ്ങളാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്:

എങ്ങനെ അത്യാഡംബരം യഥാർത്ഥത്തിൽ മണ്ടത്തരം ആയി മാറുന്നു?

  • 1) വീട് നിങ്ങൾക്ക് ചിലവ് അല്ലാതെ ഒരു രീതിയിലുള്ള വരുമാനവും നൽകുന്നില്ല എന്ന യാഥാർത്ഥ്യം. വീട് ഒരു dead അസെറ്റ് ആണ്. 

ഒരുനാൾ അത് വിൽക്കുന്ന വരെയും നമുക്ക് ബാധ്യത അല്ലാതെ ഒന്നും അത് തരുന്നില്ല. നമ്മുടെ സ്വൈര്യവും സമാധാനപരവുമായ വാസം മാത്രമാണ് വീടിൻറെ ലക്ഷ്യം. അതിനാൽ തന്നെ നാളെ അത് കൈമോശം വരുത്തി ഏതെങ്കിലും രീതിയിലുള്ള സാമ്പത്തികം കയ്യിലേക്ക് വരുമെന്ന ചിന്ത വെറും മണ്ടത്തരമാണ്. 

നമ്മുടെ കൂടെ ഉള്ളപ്പോൾ നമുക്ക് അത് എത്ര പ്രയോജനപ്രദമായി മാറുന്നു എന്നതിലാണ് വിജയം ഇരിക്കുന്നത്.

  • 2) നിങ്ങളുടെ വീട് കാണുന്ന, നിങ്ങളെ നേരിൽ അറിയാവുന്നവർ അല്ലാതെ വേറെ ആരും നിങ്ങളെ അഭിനന്ദിക്കാൻ പോകുന്നില്ല എന്ന വാസ്തവം. ഇതിന് വിശദീകരണത്തിന് ആവശ്യമില്ല.
  • 3) നിങ്ങൾ എത്ര പുതിയ ട്രെൻഡ് നോടൊപ്പം ഒപ്പം സഞ്ചരിക്കാൻ ശ്രമിച്ചാലും ഈ വരുന്ന ഇന്ന് പുതിയ പ്രൊജക്ടുകളും മറ്റും കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ out dated ആകും. അതോടൊപ്പം നിങ്ങളുടെ വീടും.

ചിലപ്പോൾ നിങ്ങളുടെ മക്കൾ അത് പൊളിച്ചു പണിയാം. വിറ്റും കളഞ്ഞേക്കാം. 

  • 4) ഇനി ഏറ്റവും പ്രായോഗികമായ ബുദ്ധിമുട്ട്: വീട് കേറി താമസിക്കുന്ന ദിവസം മാത്രമല്ലല്ലോ നമ്മൾ ഉപയോഗിക്കുന്നത്. ദൈനംദിനം ഉള്ള നമ്മുടെ സൗകര്യം ആണ് ഏറ്റവും പ്രധാനം. 

വലിയ വീട് വെക്കുമ്പോൾ ഒടുവിൽ ഈ വീട് മുഴുവൻ വൃത്തിയാക്കി ഇടേണ്ടത് നിങ്ങളുടെ തന്നെ കടമയാണ് എന്നത് മറക്കരുത്. ഈ ജോലിക്കായി ഇനിയുള്ള കാലത്ത് പുറമേ നിന്ന് ആളുകളെ ലഭിക്കുമെന്നതു എത്രത്തോളം ആശ്രയിക്കാൻ ആവും എന്ന് പറയാനാവില്ല.

  • 5) ആവശ്യത്തിന് അനുസരിച്ച് മാത്രം സൗകര്യമൊരുക്കുക: ഒന്നോ രണ്ടോ മുറി ഉപയോഗിക്കാൻ മാത്രം ആളുള്ളിടത്തു 5 മുറികൾ വേണോ എന്നതും, എന്തിന് 3 മുറികൾ പോലും വേണോ എന്നതും നിങ്ങൾ ചിന്തിക്കുക. 
  • 6) വീടിൻറെ പുറത്ത് കാണിക്കുന്ന അത്യാഡംബര ത്തിന് ഉപയോഗിക്കുന്ന ന പണം കൊണ്ട് വേണമെങ്കിൽ മറ്റു നിത്യോപയോഗ സൗകര്യങ്ങൾ ഒരുക്കാം.  
  • 7) നമ്മുടെ സൗകര്യത്തിന് ചേരുന്ന ഉൽപ്പന്നങ്ങൾ ഓരോ ദിവസവും ടെക്നോളജി വളരുന്നതോടൊപ്പം വന്നുകൊണ്ടിരിക്കുകയാണ്.  ഇങ്ങനെയുള്ള ചില്ലറ ചെറിയ ഉപകരണങ്ങളും മറ്റും വാങ്ങാനും, വീടിൻറെ മെയിൻറനൻസ് നടത്താനും ഈ പണം തന്നെ ഉപയോഗിച്ചുകൂടെ? 
  • 8) ഇനി ലോണിൽ ആണ് നിർമാണം എങ്കിൽ കടം അത്രെയും കുറഞ്ഞിരിക്കില്ലേ???

നിർമാണത്തിൽ വെറും 100 SqFt കുറഞ്ഞാൽ പോലും, ചിലവിൽ രണ്ടര ലക്ഷം രൂപയോളം കുറഞ്ഞിരിക്കും എന്നത് വസ്തുത തന്നെയാണ്.