അപ്പാർട്ട്മെന്റുകളിൽ തുണി ഉണക്കാനുള്ള മാർഗങ്ങൾ.

അപ്പാർട്ട്മെന്റുകളിൽ തുണി ഉണക്കാനുള്ള മാർഗങ്ങൾ.വീടുകളുമായി താരതമ്യം ചെയ്യുമ്പോൾ ഫ്ലാറ്റുകളിൽ സ്ഥല പരിമിതി ഒരു വലിയ തലവേദന സൃഷ്ടിക്കുന്ന കാര്യം തന്നെയാണ്.

പ്രത്യേകിച്ച് തുണി ഉണക്കാനുള്ള വഴികൾ കണ്ടെത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല.മഴക്കാലത്ത് ആവശ്യത്തിന് വെളിച്ചം കൂടി ലഭിക്കാതെയാകുമ്പോൾ തുണി ഉണക്കൽ ഒരു വലിയ ഭാരമായി മാറുന്നു.

അപ്പാർട്ട്മെന്റുകളിൽ വളരെയധികം സ്റ്റൈലിഷ് ആയി തുണി ഉണക്കാനായി ചെയ്തെടുക്കാവുന്ന മാർഗങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

അപ്പാർട്ട്മെന്റുകളിൽ തുണി ഉണക്കാനുള്ള മാർഗങ്ങൾ, ഇവയെല്ലാമാണ്.

കാഴ്ചയിൽ വലിയ വൃത്തികേട് ഉണ്ടാക്കാത്ത രീതിയിൽ അപ്പാർട്ട്മെന്റുകളിൽ തുണി ഉണക്കാനായി സെറ്റ് ചെയ്യാവുന്ന രീതിയാണ് മൗണ്ടഡ് ഫോൾഡിങ് റാക്കുകൾ.

വളരെ എളുപ്പത്തിൽ ചുമരുകളിൽ സെറ്റ് ചെയ്യാവുന്ന ഇത്തരം ഫോൾഡിങ് റാക്കുകൾ ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

ബെഡ്റൂം,ഡൈനിങ് ഏരിയ, കിച്ചൻ പോലുള്ള ഭാഗങ്ങളിൽ വ്യത്യസ്ത ഉപയോഗങ്ങൾക്ക് വേണ്ടിയും ഇത്തരം ഷെൽഫുകൾ ഉപയോഗപ്പെടുത്താനായി സാധിക്കും.

തുണികൾ പുറത്തേക്ക് വിസിബിൾ ആയി നിൽക്കാത്ത രീതിയിലും അല്ലാതെയും ഇവ സെറ്റ് ചെയ്യാൻ സാധിക്കും എന്നതാണ് ഇത്തരം രീതി തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണം.

ഓരോ ഭാഗങ്ങളിലേക്കും സ്ഥല പരിമിതി അനുസരിച്ച് കൃത്യമായ അളവിൽ ഇവ കസ്റ്റമൈസ് ചെയ്തെടുക്കുന്നതാണ് കൂടുതൽ നല്ലത്.

തുണി ഉണക്കാനായി തിരഞ്ഞെടുക്കാവുന്ന മറ്റൊരു രീതിയാണ് ഇൻവിസിബിൾ ഡ്രോയർ ഡ്രൈയറുകൾ.

ഇവ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഏറ്റവും വലിയ ഗുണം പൂർണ്ണമായും ഇൻവിസിബിൾ രീതിയിലാണ് സെറ്റ് ചെയ്യുക.

പ്രത്യേക ഡ്രൈയർ ബാറുകൾ നൽകി ഡ്രോയർ ഫ്രണ്ടിലേക്ക് വലിച്ച് ഉണങ്ങാനുള്ള തുണികൾ ഇട്ടു നൽകാനായി സാധിക്കും.

രാത്രി സമയങ്ങളിൽ ഡ്രോയർ ഓപ്പൺ ചെയ്തു വയ്ക്കുകയാണെങ്കിൽ രാവിലെയാകുമ്പോഴേക്കും തുണികളെല്ലാം ഉണങ്ങി കിട്ടുകയും ചെയ്യും.

അടുക്കളയിൽ ഉപയോഗിക്കുന്ന തുണികൾ കഴുകി ഉണക്കാനായി ഇത്തരത്തിൽ പ്രത്യേക ഡ്രോയറുകൾ അടുക്കളയിൽ പറഞ്ഞു ചെയ്യിപ്പിക്കാവുന്നതാണ്.

കാഴ്ചയിൽ വൃത്തികേട് ഇല്ലാത്ത രീതിയിൽ ഫിറ്റ് ചെയ്യാവുന്ന സ്റ്റീൽ റോഡുകളും തുണി ഉണക്കാനായി ഉപയോഗിക്കാവുന്ന ഒരു മാർഗ്ഗം തന്നെയാണ്.

ഏതെങ്കിലും ഷെൽഫുകളോട് ചേർന്ന് ഒരു റോഡ് ഫിറ്റ് ചെയ്ത് നൽകി അതിൽ ഹാങ്ങറുകൾ ഉപയോഗപ്പെടുത്തിയാണ് ഈ രീതിയിൽ തുണി ഉണക്കാനായി സാധിക്കുക.

സീലിങ്ങിൽ ഫിറ്റ് ചെയ്യുന്ന റാക്കുകൾ.

4 ഭാഗത്തും സ്റ്റീൽ റോഡുകൾ നൽകി സീലിങ്ങിൽ മൗണ്ട് ചെയ്ത് വയ്ക്കുന്ന രീതിയിലാണ് ഇവ നിർമ്മിക്കുന്നത്.

തുണി ഉണക്കാനായി കയറുകൾ ഇവയ്ക്കിടയിലായി കെട്ടി നൽകിയിട്ടുണ്ടാകും. ആവശ്യമുള്ള സമയത്ത് മാത്രം താഴോട്ട് വലിച്ച് തുണികൾ ഇട്ട ശേഷം മുകളിലേക്ക് പൊക്കി വയ്ക്കാനായി സാധിക്കും.

പെട്ടെന്ന് തുണി ഉണങ്ങി കിട്ടാനും കാഴ്ചയിലുള്ള ഭംഗി കുറവ് ഇല്ലാതാക്കാനും ഈയൊരു രീതി ഉപയോഗപ്പെടുത്താം.

ഒരു ഇന്റീരിയർ ഡിസൈനറോട് പറഞ്ഞു അല്ലെങ്കിൽ ഒരു കാർപെന്ററോട് പറഞ്ഞു ഇവ കസ്റ്റമൈസ് ചെയ്ത് എടുക്കാവുന്നതാണ്.

ചെറിയ വീടുകളിൽ തുണി ഉണക്കാനായി തിരഞ്ഞെടുക്കാവുന്ന മറ്റൊരു രീതിയാണ് റിട്രാക്ടബിൾ അക്കോർഡിയൻ റാക്കുകൾ.

ചുമരിൽ രണ്ട് ഭാഗത്തേക്കും ഫിക്സ് ചെയ്ത് നൽകുന്ന രീതിയിലാണ് ഇവ ഫിറ്റ് ചെയ്യുക. ചെറിയ ഏരിയകളിലേക്ക് ഉപയോഗപ്പെടുത്താവുന്ന ഇത്തരം റാക്കുകൾ കൂടുതലായും വാഷിംഗ് മെഷീനോട് ചേർന്നു വരുന്ന ഭാഗങ്ങൾക്കാണ് കൂടുതൽ അനുയോജ്യം.

കൂടുതൽ തുണികൾ ഉണക്കാനായി പുൾ ഔട്ട് വെർട്ടിക്കൽ റാക്കുകളും ഉപയോഗപ്പെടുത്താവുന്നതാണ്.

കമ്പി ചരിച്ചും നിവർത്തിയും തുണികൾ ഉണക്കിയെടുക്കാവുന്ന രീതിയാണ് ഇവിടെ ഉപയോഗിക്കുന്നത്.

സ്ഥല ലക്കുറവ് പ്രശ്നമായിട്ടുള്ള വീടുകളിൽ കുറച്ച് അധികം പണം ചിലവഴിക്കുകയാണെങ്കിൽ തുണി ഉണക്കാൻ തിരഞ്ഞെടുക്കാവുന്ന മികച്ച മാർഗമാണ് ടബ്ലർ ഡ്രൈയറുകൾ.

വാഷിംഗ് മെഷീനിൽ ഫിറ്റ് ചെയ്ത് ഉപയോഗിക്കാവുന്ന രീതിയിലുള്ള ടമ്പിൾ ഡ്രയർ മെഷീനുകൾ വിപണിയിൽ ലഭ്യമാണ്.

എന്നാൽ ഇവയ്ക്ക് താരതമ്യേനെ വില അല്പം കൂടുതലാണ്. നിമിഷങ്ങൾക്കുള്ളിൽ തുണി ഉണക്കി എടുക്കാൻ സാധിക്കുന്നതുകൊണ്ടു തന്നെ ഡ്രൈയറുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം നമ്മുടെ നാട്ടിൽ വർദ്ധിച്ചിട്ടുണ്ട്.

ഇവയിൽ ഏത് രീതി വേണമെന്ന് ഓരോരുത്തർക്കും തങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് തീരുമാനിക്കാവുന്നതാണ്.

അപ്പാർട്ട്മെന്റുകളിൽ തുണി ഉണക്കാനുള്ള മാർഗങ്ങൾ, ആവശ്യങ്ങൾക്കനുസൃതമായി ഇവയിൽ നിന്നും തിരഞ്ഞെടുക്കാം.