സ്മാർട്ട് ഉപകരണങ്ങൾ ജീവിതം എളുപ്പത്തിലാക്കാനായി നിർമ്മിക്കപ്പെട്ടവ ആണെങ്കിലും ഇത്തരത്തിലുള്ള വളരെയധികം ഉപകരണങ്ങൾ വിപണിയിൽ ലഭ്യമായതിനാൽ ഏതു തെരഞ്ഞെടുക്കണമെന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.

നിങ്ങളുടെ ജീവിതശൈലിക്ക് പ്രയോജനപ്പെടുന്ന, ഏറ്റവും പുതിയ നാല് സ്മാർട്ട് ഉപകരണങ്ങൾ ഇതാ.


1 .വോയിസ് ആക്ടിവേറ്റഡ് അസിസ്റ്റുകൾ.

image courtesy : BBC


നമ്മുടെ ഫോണുകൾ ശബ്ദം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നത് പോലെ പ്രവർത്തിക്കുന്നവയാണ് ഈ ഉപകരണങ്ങൾ.

മൊബൈൽ ഫോണുമായി ചേർന്ന് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ, സൊനോസ്, ആമസോൺ തുടങ്ങിയ അറ്റാച്ച് ചെയ്യേണ്ട അസിസ്റ്റ് ഉപകരണങ്ങൾ എന്നിവയാണ് ഈ കൂട്ടത്തിലെ പ്രധാന ഇനങ്ങൾ.


പാട്ട് കേൾക്കുന്നതിലും, വീഡിയോകൾ പ്ലേ ചെയ്യുന്നതിനും അപ്പുറമാണ് ഇന്നത്തെ കാലത്ത് ഈ ഉപകരണങ്ങളുടെ പ്രയോജനങ്ങൾ. സങ്കീർണ്ണമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക, കലണ്ടറിലെ പ്രധാന ദിനങ്ങൾ ഓർമ്മപ്പെടുത്തുക, അടുത്തുള്ള ഹോട്ടൽ, മാൾ എന്നിവ കണ്ടെത്തുക, പുതിയ വാർത്തകൾ അറിയിക്കുക തുടങ്ങിയ എല്ലാതരം പ്രവർത്തിയും ഈ ഉപകരണങ്ങൾക്ക് ഇന്ന് ചെയ്യാൻ സാധിക്കും.


2. ഡിജിറ്റൽ ഡോർ ലോക്ക്

image courtesy : safe wise


കാര്യമായി വലിയ മാറ്റങ്ങൾ ഒന്നും തന്നെ ഇല്ലാതെ തുടരുകയായിരുന്ന ഹോം സെക്യൂരിറ്റി രംഗത്ത് ഈ ഉപകരണങ്ങളുടെ വരവ് സമൂലമായ മാറ്റം ആണ് വരുത്തിയിരിക്കുന്നത്.


ഫിങ്കർ പ്രിന്റ് സ്കാനിങ് ഡോർ ലോക്കുകളും, സ്മാർട്ട് ഫോൺ ടാപ്പ് ടു അൺലോക്ക് ഡോറുകളും ‘താക്കോൽ നഷ്ടപ്പെട്ടു’ എന്ന സ്ഥിരം സന്ദർഭം ഒഴിവാക്കാനായി നിർമ്മിച്ചവയാണ്. ഇത്തരം ഉപകരണങ്ങൾ ഉണ്ടെങ്കിൽ നിങ്ങളുടെ വീട്ടിൽ പ്രവേശിക്കാൻ ഒരു ചെറിയ പാനലിൽ വിരൽ വയ്ക്കുകയോ, ഫോൺ ഒന്ന് ടാപ്പ് ചെയ്യുകയോ മാത്രം മതിയാകും.

ഒരു ലോക്കിൽ നൂറിലധികം വിരലടയാളങ്ങൾ സൂക്ഷിക്കുന്നതിനും, ഒന്നിലധികം തവണ തെറ്റായി ഇൻപുട്ട് നൽകിയാൽ അലാറം ട്രിഗർ ചെയ്യുന്നതിനും കഴിവുള്ളവയാണ് ഈ ഡോർ ലോക്കുകൾ.

3 .സ്മാർട്ട് ലൈറ്റിംഗ്

image courtesy : cav.tv


മോഷൻ സെൻസറുകളും ഇൻഡോർ/ ഔട്ട്ഡോർ സെക്യൂരിറ്റി ക്യാമറകളും ഇന്ന് സ്ഥാപിക്കുന്നതിന് സങ്കീർണ്ണമായ വയറിങ് ആവശ്യം ഉണ്ട് എന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, നിങ്ങൾ ഇരുണ്ട യുഗത്തിലാണ് ജീവിക്കുന്നത്.


വയർലെസ് സെക്യൂരിറ്റി ലൈറ്റുകളിൽ built-in ആയ റീച്ചാർജബിൾ ബാറ്ററികൾ ഉള്ളതിനാൽ ഇവ സ്ഥാപിക്കുക വളരെ എളുപ്പമാണ്. മോഷൻ ആക്ടിവേറ്റഡ് ലൈറ്റുകൾ ഒരു പുതിയ കാര്യമല്ലെങ്കിലും ഹാർഡ്‌വെയറും ആയി ചേർന്ന് ഇന്റർകോം പോലെ പ്രവർത്തിക്കാൻ ഇപ്പോൾ ഇവയ്ക്ക് കഴിയും.


നിങ്ങളുടെ വാതിൽപ്പടിയിൽ നിൽക്കുന്ന അതിഥികളെ കാണാനും, കേൾക്കാനും, അവരോട് സംസാരിക്കാനും ഇത്തരം ഉപകരണങ്ങൾ സഹായിക്കുന്നു.

4. വയർലെസ് ഫോൺ ചാർജർ

image courtesy : CNET

മുടി വെട്ടാൻ ഉപയോഗിക്കുന്ന ട്രിമ്മർ നിങ്ങൾക്കുണ്ടെങ്കിൽ കോഡ് ഫ്രീ ചാർജിങ് എന്താണ് എന്ന് നിങ്ങൾക്ക് എളുപ്പത്തിൽ തന്നെ മനസ്സിലാകും.

കോയിലുകൾ വഴി ആൾട്ടർനേറ്റിംഗ് കറണ്ട് കടത്തി വയറുകളുടെ സഹായമില്ലാതെ ഉപകരണങ്ങൾ ചാർജ് ചെയ്യുന്ന ഈ ടെക്നോളജി ഒരു മാജിക് തന്നെയാണ്.
ഈ ടെക്നോളജിയിൽ പ്രവർത്തിക്കുന്ന ഫോൺ ചാർജറുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. നിങ്ങളുടെ മേശയിലോ, ടെബിളിലോ വെക്കാവുന്ന ഈ പാഡുകൾ നിമിഷ നേരത്തിനുള്ളിൽ നിങ്ങളുടെ മൊബൈലുകൾ ചാർജ് ചെയ്യുന്നു.

1500 രൂപ മുതൽ തുടങ്ങുന്ന ഇത്തരം പാഡുകള്‍ വയർലെസ് റീചാർജിങ് രംഗത്തെ മികച്ച ഒരു മുന്നേറ്റം തന്നെ.