ഭിത്തിയിലെ ഈർപ്പത്തെ ചെറുതായി കാണേണ്ട.

ഭിത്തിയിലെ ഈർപ്പത്തെ ചെറുതായി കാണേണ്ട.കഴിഞ്ഞ കുറച്ച് വർഷങ്ങളായി നമ്മുടെ നാട്ടിലെ മിക്ക കോൺക്രീറ്റ് നിർമ്മിത വീടുകളിലും കണ്ടു വരുന്ന ഒരു പ്രധാന പ്രശ്നമാണ് ഭിത്തിയിൽ ഉണ്ടാകുന്ന ഈർപ്പം.

പ്രധാനമായും മഴക്കാലത്താണ് ഇവ കണ്ടു വരുന്നത് എങ്കിലും അവയുടെ പ്രശ്നങ്ങൾ എല്ലാ കാലത്തും വീട്ടിൽ നില നിൽക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം.

ഫ്ലോർ ഏരിയയോട് ചേർന്ന് ഭിത്തിയിൽ കണ്ടു വരുന്ന ഇത്തരം ഈർപ്പത്തിന്റെ പ്രധാന കാരണങ്ങളും അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങളും എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ഭിത്തിയിലെ ഈർപ്പത്തെ ചെറുതായി കാണേണ്ട, ഈർപ്പത്തിന്റെ കാരണങ്ങൾ.

പ്രധാനമായും ബാത്റൂം,വാഷ് ഏരിയ പോലുള്ള ഭാഗങ്ങളോട് ചേർന്ന് വരുന്ന ഭിത്തികളിലാണ് കൂടുതലായും ഈർപ്പ പ്രശ്നങ്ങൾ കാണുന്നത്.

വെള്ളം പടർന്ന് മഞ്ഞ നിറത്തിൽ പെയിന്റ് അടർന്നു നിൽക്കുന്ന രീതിയിലാണ് ഇവ മിക്ക വീടുകളിലും കാണാറുള്ളത്.

തുടക്കത്തിൽ ചെറിയ ഒരു ഭാഗത്ത് മാത്രം കണ്ടു വരുന്ന ഈർപ്പ പ്രശ്നങ്ങൾ പിന്നീട് അതിനോട് ചേർന്നു വരുന്ന മറ്റ് ചുമരുകളിലേക്ക് കൂടി വ്യാപിച്ച് തുടങ്ങുകയും അവ കാഴ്ചയിൽ ഭിത്തികൾക്ക് അഭംഗി സൃഷ്ടിക്കുകയും ചെയ്യുന്നു.

‘ക്യാപ്പിലറി ആക്ഷൻ’ എന്ന പ്രശ്നമാണ് ഇത്തരത്തിലുള്ള ഈർപ്പ പ്രശ്നങ്ങൾക്ക് പുറകിലെ യഥാർത്ഥ വില്ലൻ. നമ്മുടെ നാട്ടിൽ മഴ കൂടുതൽ ആയതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങൾ വീടുകളിൽ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഈർപ്പ പ്രശ്നങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്ന വാൾ ട്രീറ്റ്മെന്റ് രീതികൾ ഇന്ന് നമ്മുടെ നാട്ടിലും ലഭ്യമാണ്. ശരിയായ രീതിയിൽ ചുമരുകൾക്ക് ട്രീറ്റ്മെന്റ് നൽകുകയാണെങ്കിൽ അവ പൂർണ്ണമായും ഒഴിവാക്കാനായി സാധിക്കും.

വീടിന്റെ താഴെ നിലകളിൽ ഫ്ലോറിങ്ങിനോട് ചേർന്നു വരുന്ന ഭിത്തികളിൽ ആണ് ഈർപ്പ പ്രശ്നങ്ങൾ കൂടുതലായും കണ്ടു വരുന്നത്. ഒരു മീറ്റർ വരെ ഉയരത്തിൽ ഈർപ്പം കെട്ടി നിന്ന് ചുമർ അടർന്ന് വരുന്ന അവസ്ഥ കാണാറുണ്ട്.

വീടിന്റെ ഫസ്റ്റ് ഫ്ലോറിൽ ക്യാപ്പിലറി ആക്ഷൻ മൂലം ഉണ്ടാകുന്ന ഈർപ്പ പ്രശ്നങ്ങൾ കുറവാണ്. ഏത് രീതിയിലുള്ള ആർക്കിടെക്ചർ തിരഞ്ഞെടുത്താലും കാലാവസ്ഥ വ്യതിയാനങ്ങൾക്ക് അനുസൃതമായി ഇത്തരം പ്രശ്നങ്ങൾ വരും.

പരിഹാര മാർഗങ്ങൾ.

ഭിത്തികളിൽ ഉണ്ടാകുന്ന ഈർപ്പ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി DPC എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഡാംബ് പ്രൂഫ് കോഴ്സുകൾ എടുക്കുക എന്നതാണ് പരിഹാരമാർഗ്ഗം.

ഈർപ്പം കെട്ടി നിന്ന് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ഡാംബ് പ്രൂഫ് മെമ്പറൈൻ ചുമരുകളിൽ അപ്ലൈ ചെയ്തു നൽകുന്നതാണ് ഈ ഒരു രീതിയിൽ ചെയ്യുന്നത്.

ഈയൊരു രീതി അപ്ലൈ ചെയ്യുന്നതിനായി ഈർപ്പം കെട്ടി നിൽക്കുന്ന ഭിത്തിയിൽ നീളം എത്രയാണ് എന്ന് കണക്കാക്കി അതിന്റെ പകുതി അളവിൽ നിശ്ചിത അകലത്തിൽ ഡ്രില്ലിങ് ചെയ്തു നൽകും.

അതായത് 10 സെന്റീമീറ്റർ വലിപ്പത്തിലുള്ള ഒരു ഭിത്തിയിൽ 5 സെന്റീമീറ്റർ വലിപ്പത്തിൽ എങ്കിലും ഡ്രില്ലിങ് ചെയ്തു ഹോളുകൾ ഇട്ടു നല്കും.

ഡ്രിൽ ചെയ്ത ഹോളിലെ പൊടി പൂർണ്ണമായും എടുത്ത് പുറത്ത് കളയണം.ഭിത്തിയുടെ അകത്തും പുറത്തും ഇതേ രീതിയിൽ ഹോളുകൾ ഇട്ട് നൽകണം.

എന്നാൽ പുറത്തെ ഭിത്തിയിൽ ഹോൾ നൽകുമ്പോൾ അകത്ത് നൽകിയതിനേക്കാൾ അഞ്ച് സെന്റീമീറ്റർ കൂടി കൂടുതൽ വലിപ്പത്തിൽ ഹോളുകൾ ഇട്ട് നൽകേണ്ടതുണ്ട്.

തുടർന്ന് ട്രീറ്റ്മെന്റ് ചെയ്യാനായി ഉപയോഗപ്പെടുത്തുന്ന മിശ്രിതം ഹോളിൽ അപ്ലൈ ചെയ്തു നൽകുകയാണ് ചെയ്യുന്നത്. സൈക്കോസിൽ പ്ലസ്, പ്രൈം എന്നിവയെല്ലാം ഇത്തരത്തിൽ ഉപയോഗിക്കുന്ന പ്രോഡക്ടുകൾ ആണ്.

ചെറിയ ബോട്ടിൽ രൂപത്തിലാണ് ഇവ വിപണിയിൽ എത്തുന്നത്. അവ നിർദ്ദേശിച്ച അളവിൽ മിക്സ് ചെയ്ത് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് സ്പ്രേ ബോട്ടിലുകൾ ഉപയോഗിച്ച് ഹോളുകളിലേക്ക് അപ്ലൈ ചെയ്തു നൽകുകയാണ് ചെയ്യുന്നത്.

ഭിത്തിയിലേക്ക് നല്ലപോലെ വലിഞ്ഞ് കിട്ടുന്ന രീതിയിലാണ് മിശ്രിതം അപ്ലൈ ചെയ്ത് നൽകേണ്ടത്. അങ്ങിനെ ചെയ്തു കഴിഞ്ഞാൽ ഇവ ഒരു ലയർ രീതിയിൽ ഭിത്തിയിൽ സെറ്റ് ആകും.

മൂന്നു മുതൽ 4 ലയർ വരെ മിശ്രിതം ഭിത്തിയിൽ അടിച്ചു നൽകിയാൽ മാത്രമാണ് അതുകൊണ്ടുള്ള ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ.

ഭിത്തിയുടെ എത്ര ഭാഗം വരെ ഈർപ്പ പ്രശ്നങ്ങൾ ഉണ്ടോ അതിൽ നിന്നും അര അടികൂടി ഉയരത്തിൽ നൽകുകയാണെങ്കിൽ പിന്നീട് മറ്റ് ഭാഗങ്ങളിലേക്ക് ഈർപ്പ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാനും സാധിക്കും.

ട്രീറ്റ്മെന്റ് പൂർണ്ണമായും ചെയ്ത് സെറ്റായ ശേഷം വീണ്ടും പുട്ടി പെയിന്റ് എന്നിവ അടിച്ചു ചുമരിനെ പഴയ രീതിയിലേക്ക് മാറ്റി എടുക്കുകയും ചെയ്യാം.

ഭിത്തിയിലെ ഈർപ്പത്തെ ചെറുതായി കാണേണ്ട, പരിഹാര മാർഗങ്ങൾ മനസ്സിലാക്കി അവ ഉപയോഗപ്പെടുത്തി നോക്കാവുന്നതാണ്.