ഭിത്തിയിലെ ഈർപ്പത്തിന്റെ പ്രധാന കാരണങ്ങൾ.

ഭിത്തിയിലെ ഈർപ്പത്തിന്റെ പ്രധാന കാരണങ്ങൾ.പ്രധാനമായും മഴക്കാലത്ത് മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് ഭിത്തിയിൽ ഈർപ്പം കെട്ടി നിൽക്കുന്ന അവസ്ഥ.

ഏതെങ്കിലും ചെറിയ ഭാഗങ്ങളിൽ കണ്ടു തുടങ്ങി പിന്നീട് എല്ലാ ഭാഗങ്ങളിലേക്കും പടർന്നു പിടിക്കുന്ന രീതിയിലേക്ക് ഇവ മാറും.

ഭിത്തിയിലെ ഈർപ്പം സ്വിച്ച് ബോർഡ്‌ സെറ്റ് ചെയ്ത ഭാഗത്തേക്ക് എത്തുമ്പോൾ പിന്നീട് അത് ഷോക്ക് പോലുള്ള പ്രശ്നങ്ങളിലേക്കും വഴി വയ്ക്കും.

ചുമരുകളുടെ ഭംഗി ഇല്ലാതാക്കുന്നതിനും, പെയിന്റ് അടർന്നു വരുന്നതിനും വരെ ഇത് വഴിവയ്ക്കുന്നു.

വീട് പണിയുമ്പോൾ ശ്രദ്ധിക്കാതെ പോകുന്ന ചില കാരണങ്ങളാണ് ഇവയ്ക്ക് പുറകിലെ പ്രധാന പ്രശ്നം. ഭിത്തിയിലെ ഈർപ്പവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം.

ഭിത്തിയിലെ ഈർപ്പത്തിന്റെ പ്രധാന കാരണങ്ങൾ ഇവയെല്ലാമാണ്.

തുടക്കത്തിൽ ചെറിയ രീതിയിൽ കണ്ടു വരുന്ന പ്രശ്നമാണെങ്കിലും പിന്നീട് അത് എല്ലാ ഭാഗങ്ങളിലേക്കും പടർന്ന് പന്തലിച്ച് തുടങ്ങുമ്പോൾ എല്ലാവരും റൂഫിംഗ് വർക്ക് ചെയ്യാനാണ് ശ്രമിക്കുന്നത്. യഥാർത്ഥത്തിൽ ഇത് ഒരു ഫലപ്രദമായ രീതിയായി കണക്കാക്കുന്നില്ല.

ടാർപോളിൻ ഷീറ്റ് ഉപയോഗപ്പെടുത്തി ഈർപ്പമുള്ള ഭാഗം മാത്രം മറച്ച് നൽകുന്നതു കൊണ്ട് വലിയ മാറ്റങ്ങളൊന്നും കാണാൻ സാധിക്കില്ല.

സാധാരണയായി വെള്ളത്തിന്റെ അംശം നിന്ന് പെയിന്റ്, പുട്ടി എന്നിവയെല്ലാം ഭിത്തിയിൽ നിന്നും അടർന്നു വരുന്നതിനെയാണ് ഡാമ്ബ്നെസ് എന്ന് പറയുന്നത്. തുടക്കത്തിൽ വാർപ്പ് സൺഷൈഡ് എന്നിവ ചെയ്ത ഭാഗങ്ങളിൽ ആയിരിക്കും ചെറിയ വിള്ളലുകൾ പ്രത്യക്ഷപ്പെടുന്നത്.

പിന്നീട് അത് എല്ലാ ഭാഗത്തേക്കും എത്തി ചുമര് അടർന്ന് വരുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഭിത്തിയിലെ ചെറിയ ഹോളുകൾ വഴി പോലും വെള്ളം ഇറങ്ങാനുള്ള സാധ്യതയുണ്ട്.

ഈർപ്പവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ആദ്യം പ്ലംബിംഗ് പൈപ്പുകൾ ആണ് ചെക്ക് ചെയ്യേണ്ടത്. വീടിന്റെ ഭിത്തിയിലൂടെ പോകുന്ന പ്ലംബിംഗ് പൈപ്പുകൾ കൺസീൽഡ് ചെയ്യുന്ന ഭാഗങ്ങളിലാണ് ഇത്തരം പ്രശ്നങ്ങൾ തുടക്കത്തിൽ ഉണ്ടാകുന്നത്.

ഇവിടെയുണ്ടാകുന്ന ചെറിയ ഗ്യാപ്പുകൾ പിന്നീട് വെള്ളമൊഴുകി കൂടുതൽ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. അതിനുള്ള പ്രധാന കാരണം എക്സ്റ്റീരിയർ പ്ലംബിംഗ് വർക്കുകൾക്ക് ശേഷമാണ് പലരും എക്സ്റ്റീരിയർ പ്ലാസ്റ്ററിങ് ചെയ്യുന്നത് എന്നതാണ്.

പൈപ്പുകൾ ഇടാനോ മറ്റോ ചെറിയ ഹോളുകൾ നൽകുന്നുണ്ടെങ്കിൽ വർക്ക് കഴിഞ്ഞ ശേഷം അവ കൃത്യമായി അടച്ചു നൽകാൻ ശ്രദ്ധിക്കുക. കോൺക്രീറ്റ് പൊട്ടിച്ച് കളയുന്ന ഭാഗങ്ങളിൽ വെള്ളമൊഴിച്ച് വൃത്തിയാക്കിയ ശേഷം വാട്ടർ പ്രൂഫിങ് കോമ്പൗണ്ട് നൽകുകയാണ് വേണ്ടത്.

പരിഹാര മാർഗ്ഗങ്ങൾ

ഭിത്തിയിലെ ഈർപ്പം തടയുന്നതിനായി തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച രീതി വാട്ടർപ്രൂഫിങ് ഏജന്റ് ഉപയോഗപ്പെടുത്തുക എന്നതാണ്. ഇവയിൽ തന്നെ SBR ഉൾപ്പെട്ട മെറ്റീരിയൽ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ അനുയോജ്യം.

കെമിക്കലുകൾ മിക്സ് ചെയ്ത വാട്ടർപ്രൂഫിംഗ് ഉപയോഗപ്പെടുത്തുമ്പോൾ കൂടുതൽ നല്ല രീതിയിൽ ഉപയോഗപ്പെടുത്താനായി സാധിക്കും. വാട്ടർപ്രൂഫിങ് ഏജന്റുകളെ പറ്റി ശരിയായ ധാരണയില്ല എങ്കിൽ ഒരു എക്സ്പേർട്ടിന്റെ സഹായത്തോടെ അവ ചോദിച്ച് മനസ്സിലാക്കാം.

പെയിന്റ് കമ്പനികൾ നിർദ്ദേശിക്കുന്ന വാട്ടർപ്രൂഫിങ് ഏജന്റുകൾ തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്.

വാട്ടർപ്രൂഫിംഗ് സ്വന്തമായി ചെയ്യാൻ സാധിക്കുമെങ്കിലും എക്സ്പേർട്ട് ആയ ആളുകളെക്കൊണ്ട് ചെയ്യുകയാണെങ്കിൽ കൃത്യമായ പരിഹാരം കണ്ടെത്താനായി സാധിക്കും.

ടെറസിൽ വലിയ രീതിയിലുള്ള വിള്ളലുകൾ ഉണ്ടെങ്കിൽ വാട്ടർപ്രൂഫിങ് ചെയ്യുന്നതിന് തൊട്ടു മുൻപ് പ്രഷർ ഗ്രൗട്ടിങ്‌ രീതി ഉപയോഗപ്പെടുത്താം.

ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ ഭിത്തിയിൽ ഉണ്ടാകുന്ന ഈർപ്പ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനായി സാധിക്കും.

ഭിത്തിയിലെ ഈർപ്പത്തിന്റെ പ്രധാന കാരണങ്ങൾ മനസ്സിലാക്കി അവയ്ക്ക് ട്രീറ്റ്മെന്റ് തിരഞ്ഞെടുക്കാം.