ഏറ്റവും മികച്ച റൂഫിംഗ് രീതി ഏത്?

നമ്മുടെ നാട്ടിൽ ഇപ്പോൾ ഉള്ള കാലാവസ്ഥക്കു പറ്റിയ ഏറ്റവും മികച്ച റൂഫിംഗ് രീതി ഏതാണ്?
കുറെ രീതിയിൽ ഉള്ള മേൽക്കൂരകൾ ഉണ്ടെങ്കിലും സാധാരണ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന അഞ്ചു രീതികൾ മനസ്സിലാക്കാം .

(1)

സ്റ്റീൽ പട്ടകളിൽ അല്ലെങ്കിൽ പൈപ്പുകളിൽ മേച്ചിൽ ഓട് അല്ലെങ്കിൽ അതുപോലുള്ള മറ്റു പ്രൊഡക്റ്റുകൾ ഇടുന്ന രീതി.

ഇതിന്റെ ഏറ്റവും വലിയ ഗുണം കോസ്റ്റ് കുറവ് ആയിരിക്കും എന്നുള്ളത് ആണ്.പിന്നെ മുകളിൽ വെയിറ്റ് കുറവ് ആയിരിക്കും.എന്നാൽ അതുപോലെ തന്നെ കുറെ ദോഷങ്ങളും ഉണ്ട്.

ലീക്ക് വരാൻ സാധ്യത കൂടുതൽ ആണ്, മെയിന്റെനൻസ് കൂടുതൽ വരാൻ സാധ്യത ഉണ്ട്, മുകളിൽ പിന്നെ ഒന്നും ചെയ്യാൻ സാധിക്കില്ല.

(2)

ഫ്ലാറ്റ് ആയി വർത്തിടുന്ന രീതി

ഇതിന്റെ ഏറ്റവും വലിയ ഗുണം റൂഫിന്റെ ബലം വർദ്ധിക്കുന്നു പിന്നെ കൂടുതൽ വ്യത്യസ്ത മോഡലുകളിൽ ചെയ്തെടുക്കാൻ സാധിക്കുന്നു,മുകളിൽ പിന്നീട് മുറികൾ പണിതെടുക്കാൻ സാധിക്കും,കോസ്റ്റ് ഒരുപാട് കൂടുകയും ചെയ്യുന്നില്ല.


എന്നാൽ ഇപ്പോൾ ഉള്ള കാലാവസ്ഥയിൽ ഇതിനും കുറച്ചു ദോഷങ്ങൾ ഉണ്ട്. അതികം പേർക്കും പിന്നീട് അല്ലെങ്കിൽ അപ്പോൾ തന്നെ വാട്ടർപ്രൂഫ് ചെയ്യേണ്ടിവരുന്നു, ആല്ലെങ്കിൽ വിലകൂടിയ പെയിന്റ്റുകൾ അടിക്കേണ്ടിവരുന്നു, അതും ഒന്നോ രണ്ടോ വർഷങ്ങൾ കൂടുമ്പോൾ അടിക്കേണ്ടി വരുന്നു, ചിലർക്ക് വേറെ നിവൃത്തിയില്ലാതെ വരുമ്പോൾ മുകളിൽ ട്രെസ് വർക്ക് ചെയ്യേണ്ടിയും വരുന്നു.

(3)

റൂഫ് ചെരിച്ചു വർത്തിട്ട് അതിനു മുകളിൽ ഓടോ അല്ലെങ്കിൽ അതുപോലുള്ള മറ്റു പ്രോടെക്റ്റുകൾ വിരിക്കുന്നു.

ഇതിന്റെ ഗുണം ഭംഗി കൂടുതൽ ആണ് എന്നുള്ളതാണ് . എന്നാൽ ദോഷങ്ങൾ, ലീക്ക് വരാൻ സാധ്യത കൂടുതൽ ഉണ്ട്, കോസ്റ്റ് അല്പം കൂടുതൽ ആകും, മുകളിൽ ഉള്ള സ്ഥലം ഉപയോഗിക്കാൻ സാധിക്കില്ല.

(4)

ഫ്ലാറ്റ് ആയി വാർത്തതിന് ശേഷം അതിനു മുകളിൽ ചെരിച്ചു ട്രെസ് വർക്ക് ചെയ്യുന്ന രീതി.(ഷീറ്റോ, ഓടോ, അല്ലെങ്കിൽ അതുപോലെയുള്ള മറ്റു പ്രൊഡക്റ്റുകൾ )

ഇതിന്റെ ഗുണങ്ങൾ വീട് ഒരുവിധം എല്ലാ ഭാഗങ്ങളും വെയിലിൽ നിന്നും മഴയിൽനിന്നും സംരെക്ഷിക്കപ്പെടുന്നു, മെയിന്റെനൻസ് വളരെ കുറയുന്നു, മുകളിൽ ഉള്ള സ്ഥലവും മറ്റു ആവശ്യങ്ങക്ക് വേണ്ടി ഉപയോഗിക്കാൻ സാധിക്കുന്നു, പെയിന്റ് ചെയ്യേണ്ട കാലാവധി കൂടുന്നു,
ഇതിന്റെ ദോഷങ്ങൾ, പ്രെധാനമായും കോസ്റ്റ് കൂടുതൽ വരുന്നു എന്നുള്ളത് തന്നെയാണ്, പിന്നെ വ്യത്യസ്ഥമായ കൂടുതൽ മോഡലുകൾ കിട്ടാൻ ബുദ്ധിമുട്ട് ആണ്, മോഡേൺ ലുക്ക് കിട്ടില്ല എന്നുള്ളതും.
(5)

രണ്ടു രീതികളോ അല്ലെങ്കിൽ എല്ലാ രീതികളും മിക്സ് ചെയ്തുള്ള മോഡൽ.

ഭംഗി വളരെ കൂടുതൽ ആയിരിക്കും ഇതിന്, ചെറിയ മെയിന്റനൻസ് ഇടക്ക് വരാൻ സാധ്യത ഉണ്ട്. കോസ്റ്റും അല്പം കൂടും.

മികച്ച റൂഫിംഗ് രീതി മനസ്സിലായല്ലോ.മേൽക്കൂര തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ കാലാവസ്ഥക്കു പറ്റിയതും എന്നാൽ അധിക ചിലവും പരിചരണവും കുറവ് ഉള്ളതും .നിങ്ങളുടെ വീടിന്റെ ശൈലിയുമായി ചേരുന്നതും തിരഞ്ഞെടുക്കുക

സ്റ്റീൽ സ്ട്രകച്ചുറൽ വീടുകളുടെ കാലം വരുന്നു!!

courtesy : Cinto augustine