മുറി ഒരുക്കാൻ ഏറ്റവും മനോഹരമായ ജിപ്സം സീലിംഗ് ഡിസൈനുകൾ.

image courtesy : Pinterest

വെളുത്തതും, പരന്നതും, യാതൊരു തരത്തിലുള്ള അലങ്കാര വേലകളും ഇല്ലാത്ത സീലിംങ്ങുകൾ എത്രയോ പഴഞ്ചൻ ആയിരിക്കുന്നു. വീടിന്റെ സീലിംഗ് രൂപകൽപ്പനയിലും ഡെക്കറേഷനിലും സമൂലമായ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു.

ഫാൾസ് / ജിപ്സം സീലിംങ്ങുകളാണ് ഇപ്പോഴത്തെ ഏറ്റവും പുതിയ ട്രെൻഡ്. ജിപ്സം അല്ലെങ്കിൽ പ്ലാസ്റ്റർ ഓഫ് പാരിസ് കൊണ്ടു നിർമ്മിക്കുന്ന ഈ ഫാൻസ് സീലിംങ്ങുകൾ യഥാർത്ഥ സീലിങ്ങിൽ ഘടിപ്പിച്ചാണ് നിർമ്മിക്കുന്നത്. ഇങ്ങനെ നിർമ്മിക്കുന്നത് കൊണ്ട് നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ലൈറ്റിംഗ്, എയർകണ്ടീഷൻ സംവിധാനങ്ങൾ ഒരുക്കാൻ ഈ സീലിംങ്ങുകളിൽ എളുപ്പമാണ്.


നിങ്ങളുടെ വീടിന്റെ മൊത്തത്തിലുള്ള ആംബിയൻസും, ഡെക്കറേഷനും മാറ്റിമറിക്കുന്ന 9 ജിപ്സം സീലിംങ് ഡിസൈനുകൾ ഇതാ


തടിയിൽ തീർത്ത സീലിങ്ങ്

pinterest


പാരമ്പര്യത്തിന്റെ അഴകും, പ്രൗഡിയും നിറഞ്ഞ ബോൾഡും, ക്ലീനും ആയ ഒരു ജിപ്സം സീലിംഗ് ഡിസൈനിന് ഉദാഹരണമാണ് തടിയുടെ ബീമുകൾ പോലെ തീർത്തിരിക്കുന്ന ഈ സീലിംങ്ങുകൾ.

റിസൈസഡ് ലൈറ്റുകൾ ചേർത്ത് മനോഹരമാക്കിയിരിക്കുന്ന ഈ ഡിസൈൻ, wallnut ഗ്രിഡിനെ ഹൈലൈറ്റ് ചെയ്യുന്ന തരത്തിലാണ്. സീലിങ്ങിന് ഒത്ത നടുക്കായി ഒരു chandelier കൂടി തൂക്കിയാൽ തികച്ചും രാജകീയമായ ഒരു ഭാവം മുറിക്ക് കൈവരുന്നു.

ജിപ്സം ബീം ഗ്രിഡ് സീലിംഗ്

image courtesy jayswal agencies


തടിയുടെ സീലിങ്ങ് മോഡലിനെ നേരെ തല തിരിച്ചാൽ ജിപ്സം ബീം ഗ്രിഡ് സീലിംഗ് ആകുന്നു. സീലിങ്ങിന് നടുക്കായി തടിയുടെ പാനലിങ് ചെയ്തിരിക്കുന്നു, ഈ പാനലുകളെ വേർതിരിക്കാൻ എന്നവണ്ണം ജിപ്സം ബീമുകൾ നിർമിച്ചാണ് ഈ സീലിംഗ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.


അത്യാവശ്യം ബജറ്റ് ഉണ്ടെങ്കിൽ യഥാർത്ഥ തടിയുടെ പാനലുകൾ ഉപയോഗിക്കാം അതല്ല ബജറ്റ് കുറവാണെങ്കിൽ നിരവധി ഫാക്സിമെയിൽ ഓപ്ഷനുകൾ അവൈലബിൾ ആണ്.

ഫ്ലോറ് മുതൽ സീലിംഗ് വരെയുള്ള റിബൺ

houzz

വളരെ ക്ലീനും, മിനുസമാർന്നതും ആയ ഏയറോഡൈനാമിക് രൂപകൽപനയാണ് ഈ സീലിംങ്ങ്കൾക്ക്. ഒന്നോ അതിലധികമോ സ്റ്റൈലിസ്റ്റ് റിബണുകൾ തറയിൽ നിന്ന് തുടങ്ങി സീലിംങ്ങ് ലേക്ക് നീണ്ടുനിൽക്കുന്ന ഈ ഡിസൈൻ മുറിക്ക് ഏറ്റവും മോഡേണായ ഒരു ഭാവം നൽകുന്നു.


പാനൽ ചെയ്ത ട്രേ സീലിംഗ്

home lane


ലൈറ്റുകൾ സ്റ്റഡ് ചെയ്ത കോർണിസ്സുകൾ ഉള്ള ഈ സീലിംങ് മുറിക്ക് ഒരു ആഢ്യത്തം നൽകുന്നതാണ്. നടുക്കായി തടിയിൽ തീർത്ത പാനലുകളും അതിനുചുറ്റും ഒരു ട്രേ പോലെ ജിപ്സം വർക്കും ചേരുന്നതാണ് ഈ ഡിസൈൻ.

വീടിന്റെ മറ്റ് അലങ്കാരങ്ങൾക്ക് അനുസരിച്ച നിരവധി പാനൽ ടോണുകൾ ഇപ്പോൾ ലഭ്യമാണ്. പഴമയുടെ ഒരു അനുഭവമാണ് നിങ്ങളുടെ മുറിയിൽ നിറയെണ്ടതെങ്കിൽ ഇരുണ്ട നിറത്തിലുള്ള സീലിങ് തിരഞ്ഞെടുക്കാം.


ഹൈ ഗ്ലോ സീലിംഗ്


നന്നായി തിളങ്ങുന്നവയാണ് ഈ സീലിംഗ് ഡിസൈനുകൾ. കുട്ടികളുടെ മുറിക്ക് ഏറ്റവും അനുയോജ്യമായ സീലിംഗ് ഡിസൈൻ ആണ് ഇത്. മാറ്റ്-വുഡ് ഫിനിഷിൽ തീർത്ത സീലിങ്ങും പരിഗണിക്കാവുന്നതാണ്.

എല്ലാത്തരം നിറങ്ങളിലും ലഭ്യമായ ഈ സീലിംഗ് ഡിസൈൻ മനോഹരമാകട്ടെ നിങ്ങളുടെ വീടിനുൾത്തളം.


വുഡ് ഫിനിഷ് റാഫ്റ്ററുകൾ

image courtesy : livspace


നാടൻ ശൈലിയുടെയും സമകാലീനമായ ഒരു സൗന്ദര്യ ശാസ്ത്രത്തെയും സമന്വയമാണ് ഈ സീലിംങ്ങ്കൾ. ഇടുങ്ങിയ തടിയുടെ പാനലുകൾക്കോപ്പം ഹൊറിസോണ്ടൽ ആയി ബീമുകൾ അലങ്കരിച്ചാണ് ഇവ ഒരുക്കുന്നത്. വിവിധ സ്ഥലങ്ങളിൽ എൽഇഡി ലൈറ്റ് കൂടി ഒരുക്കുന്നത് മുറിയുടെ മാറ്റ് ഇരട്ടിയാക്കുന്നു.


പാളികളായുള്ള സീലിങ്ങ്.

the burrow interior


ടെക്സ്ചർ ചെയ്ത സീലിംഗ്.

image courtesy : architectural digest


ലാറ്റിസ്സ്ഡ് സീലിംങ്.

pinterest