പാലഞ്ചേരി – പഴയ കാലത്തിലേക്ക് ഒരു തിരിച്ചുപോക്ക്!!
പഴമയുടെ ഭാരക്കുറവ് ഉണ്ട് ഈ വീടിന്. അതുപോലെ പ്രൗഡിയുടെ ഘനവും. ദുബായിൽ ലോജിസ്റ്റിക് ബിസിനസ് ചെയ്യുന്ന വേണു മാധവനും ഭാര്യ സിന്ധുവും, രണ്ടുപേരും അവരുടെ ബാല്യകാല സ്ഥലമായ കടമ്പൂരിനോട് ഏറെ ഗൃഹാതുരത്വം വെച്ചുപുലർത്തുന്നവരാണ്. അതിനാൽ തന്നെ നീണ്ടുകിടക്കുന്ന പാടശേഖരങ്ങൾക്ക് അടുത്തുള്ള സ്ഥലത്ത്...