ഇലക്ട്രിക്കൽ പണി നടത്തുമ്പോൾ പതിവായി ഉണ്ടാകാറുള്ള സംശയങ്ങളും അവയ്ക്ക് വിദഗ്ധർ നൽകുന്ന ഉത്തരങ്ങളും മനസ്സിലാക്കാം
- ഇലക്ട്രിക് സ്വിച്ചസ് & സോക്കറ്സ് എന്നിവയിൽ നിന്നും ഇലക്ട്രിക് ഷോക്ക് അല്ലെന്ക്കിൽ spark എങ്ങനെ ഉണ്ടാകുന്നു❓
ഇത് പൊതുവെ സംഭവിക്കുന്നത് പല കാരണങ്ങൾ കൊണ്ടാണ് ഒന്നാമത് ലൂസ് കോൺടാക്ട് ഉണ്ടെന്ക്കിൽ ഇങ്ങനെ സംഭവിക്കാം മറ്റൊരു കാര്യം dirty pin ആണെന്ക്കിലും ഇത് സംഭവിക്കാം.
ഇപ്പോൾ ഉള്ള പല കമ്പനി സോക്കറ്റ് ഷട്ടർ ഓട് കൂടി ആണ് വരുന്നത് അതിനാൽ അധിക സേഫ്റ്റി ഇത് നമുക്ക് തരുന്നു.
- wire വലിക്കുമ്പോൾ കോപ്പർ കറുപ്പ് നിറത്തിൽ കാണപ്പെടുന്നു എന്ത് കൊണ്ട് ❓
ഇത് പൊതുവെ കാണാൻ കാരണം wire ഇൽ oxidisation സംഭവിക്കുന്നത് മൂലം ആണ്. കോപ്പർ വായുവുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ ആണ് പൊതുവെ ഇങ്ങനെ സംഭവിക്കാറ്.
കേബിൾ over heat ആവുന്നത് മൂലവും ഇങ്ങനെ സംഭവിക്കാം. ഡ്യൂപ്ലിക്കേറ്റ് കോപ്പർ ആണെന്ക്കിലും ഇത് സംഭവിക്കാറുണ്ട്.
- Metal Box& PVC box ❓
ചില സ്‌ഥലങ്ങളിൽ മാത്രം കൂടുതലായി കണ്ടു വരുന്നത് PVC boxes ഉപയോഗിക്കുന്നത് ആണ്. എന്നാൽ ഇത് ഒഴിവാക്കി metal box ഉപയോഗിക്കുന്നത് കൂടുതൽ സുരക്ഷ നൽകും
- ഇലക്ട്രിക്കൽ DB എങ്ങനെ തിരഞ്ഞെടുക്കണം❓
KSEB നിയമ പ്രെകാരം 5000W മുകളിൽ ആണ് നമ്മുടെ ഇലക്ട്രിക്കൽ ലോഡ് എന്ക്കിൽ 3phase സെലക്ടർ DB വേണം ഉപയോഗിക്കാൻ ഇനി അതിനു താഴെ ആണെന്ക്കിൽ സെലക്ടർ ഇല്ലാത്ത DB മതിയാവും.
- എന്താണ് ഒരു SPD( surge protection device) ഇതിന്റെ ആവശ്യം എന്ത് ❓
ഇടി മിന്നൽ മൂലം ഉണ്ടാകുന്ന ഇലക്ട്രിക്കൽ surge അഥവാ voltage variation ഇൽ നിന്നും നമ്മുടെ വീട്ടിലെ ഉപകരണങ്ങളെ സംരക്ഷിക്കുന്ന ഉപകരണം ആണ് SPD അഥവാ surge പ്രൊട്ടക്ഷൻ ഡിവൈസ് ( വിശദമായി ഒരു പോസ്റ്റ് ഉടൻ ഇടുന്നതാണ് )
- wire, സ്വിച്ച് എന്നിവ ഡ്യൂപ്ലിക്കേറ്റ് ഒരു പരിധി വരെ എങ്ങനെ തിരിച്ചറിയാം ❓
മുൻപ് ഉള്ളതിൽ നിന്നും ഇപ്പോൾ ഒരുപാട് വെത്യാസം വന്നിട്ടുണ്ട് അത് മറ്റൊന്നും അല്ല. പ്രോഡക്റ്റ് code scanning ആണ്.
ഉദാഹരണം RR കേബിൾ ഒരു റോൾ wire വാങ്ങുമ്പോൾ അതിൽ ഉള്ള QR code സ്കാനിങ് ചെയ്തു നമുക്ക് പ്രോഡക്റ്റ് ഒറിജിനൽ ആണോ ഡ്യൂപ്ലിക്കേറ്റ് ആണോ എന്ന് തിരിച്ചു അറിയാവുന്നതു ആണ്.
സ്വിച്ചസ് അത് പോലെ കമ്പനി website കേറി അതിൽ പ്രോഡക്റ്റ് code enter ചെയ്തു ഉറപ്പ് വരുത്താവുന്നതാണ്.
ഇലക്ട്രിക്കൽ ചോദ്യങ്ങളും ഉത്തരങ്ങളും
- ഇലക്ട്രിക്കൽ മെറ്റീരിയൽ എങ്ങനെ കൃത്യമായി ലാഭകരം ആയി വാങ്ങാം ❓
വളരെ എളുപ്പവും എന്നാൽ അൽപ്പം അലട്ടുന്നതും ആയ കാര്യം ആണ് ഇത് ഉദാഹരണം v-guard 1 sqmm wire വേണം എന്ന് പറഞ്ഞു നമ്മൾ ഒരു കടയിൽ വില ചോദിച്ചു ചെന്നാൽ 1000 രൂപ വില പറയുന്നു മറ്റൊരു കടയിൽ ഇതിന്റെ വില 1200 ആയിരിക്കും എന്നിരിക്കട്ടേ കടക്കാർ തമ്മിൽ ഉള്ള ലാഭം ഒരു ഘടകം ആണ് അതൊഴിച്ചാൽ മറ്റൊരു എടുത്തു പറയേണ്ട കാര്യം മോഡൽ ആണ് ഒന്ന് v-guard glado മറ്റൊന്ന് v-guard superio വിവിധ തരത്തിൽ ഉള്ള 2 മോഡൽ ക്വാളിറ്റിയിലും വെത്യാസം കാണിക്കുന്നു. വാങ്ങുന്നയാൾ V -Guard wire എന്ന് മാത്രം ചോദിക്കുന്നു മറിച്ചു മോഡൽ ചോദിക്കുന്നില്ല അറിവില്ലായ്മ ആണ് കാരണം കടക്കാർ പകുതിയിൽ ഏറെ പേരും അത് പറഞ്ഞു തരാൻ തയ്യാറാവരില്ല.
ഇതുപോലെ സ്വിച്ച്, ലൈറ്റ്, ഫാൻ, wire, പൈപ്പ് എന്നുവേണ്ട എല്ലാ വയറിങ് ഐറ്റംസിലും ഇതുപോലെ ക്വാളിറ്റി കുറഞ്ഞതും കൂടിയതും ആയ മോഡൽസ് അടങ്ങി യിരിക്കുന്നു. ശെരിയായവ മാത്രം തിരഞ്ഞെടുക്കുക.
- ഇലക്ട്രിക്കൽ drawing ഇന്റെ ആവശ്യകത എന്ത് ❓
തുടക്കം തന്നേയ് ഒരു ഇലക്ട്രിക്കൽ പ്ലാനിങ് drawing തയ്യാറാക്കുന്നത് വളരെ ഉപകാരപ്പെടും.
പൈപ്പ് ഇടുന്നതിലും ഓരോ point കൃത്യമായി കിട്ടാനും ഇത് നമ്മളെ സഹായിക്കും കൂടാതെ മാസ്റ്റർ control സ്വിച്ച് എന്നിവയുടെ സ്ഥാനം നിർണായിക്കാനും ഏറെ പ്രേയോജനകരം ആകും.
- കളർ സ്വിച്ചസ് വാങ്ങുമ്പോൾ ശ്രെദ്ദിക്കേണ്ട കാര്യങ്ങൾ ❓
കളർ സ്വിച്ചസ് പൊതുവെ നിറം മങ്ങുന്ന ഒരു കാഴ്ച നാം എല്ലാവരും കണ്ടു വരുന്ന ഒരു കാര്യം ആണ്. ബ്രാൻഡഡ് ആയിട്ടുള്ള കമ്പനി products ഇൽ പൊതുവെ ഇത് സംഭവിക്കാറില്ല. Kitchen മുതലായ സ്ഥലങ്ങളിൽ ഉള്ള temperature മറ്റൊരു ഘടകം ആണ്.അതിനാൽ കഴിവതും ബ്രാൻഡഡ് ഉപയോഗിക്കാൻ ശ്രെമിക്കുക.
- ELCB എന്നാൽ എന്ത് ❓
ഇത് നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന സേഫ്റ്റി device ആണ് .earth leackage circuit breaker ആണ് ELCB.
എവിടെ എന്ക്കിലും earth leackage ഉണ്ടായാൽ ഉടൻ തന്നെ ഇത് trip ആയി നമുക്ക് സംരക്ഷണം നൽകുന്നു.earth wire എവിടെ എന്ക്കിലും break അയിട്ടുണ്ടെന്ക്കിൽ ഇവയുടെ പ്രവർത്തനം ശെരിയായ രീതിയിൽ നടക്കുവാൻ സാധ്യത കുറവാണു.