ബാത്‌റൂമിൽ ഡ്രൈ ഏരിയ, വെറ്റ് ഏരിയ തിരിക്കേണ്ട കാര്യമുണ്ടോ?? അതുപോലെ ജനാലകൾ?? Part 2

നമ്മുടെ വീട് നിർമ്മാണ ചിന്താഗതിയിൽ കഴിഞ്ഞ ഒരു ദശകത്തിൽ വന്ന മാറ്റം ചില്ലറയൊന്നുമല്ല. മോഡുലാർ കിച്ചൻ, ഫാൾസ് സീലിംഗ്, സ്ട്രക്ച്ചറൽ നിർമാണത്തിനായുള്ള ബ്രിക്കുകൾക്ക് അനവധി പകരക്കാർ, പുതിയ ഫ്ലോറിങ് മെറ്റീരിയൽസ്, ഇൻറീരിയർ ഡിസൈൻ അങ്ങനെ പലതും.

എന്നാൽ വീട്ടിൽ ഒരു വീട്ടിലെ പ്രധാനമായ മുറികളിൽ ഒന്നായ ബാത്ത്റൂം ആയി ബന്ധപ്പെട്ട നമ്മുടെ ചിന്താഗതിയിൽ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല എന്നതാണ് സത്യം. പ്രയോജനപ്രദമായ അനേകം പുതിയ ബാത്റൂം കണ്സെപ്റ്റുകൾ ലോകത്ത് ഉണ്ട് താനും.

ഇങ്ങനെയുള്ള പുതിയകാല ബാത്ത്റൂം ഡിസൈനിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന, എന്നാൽ നമ്മുടെ നാട്ടിൽ ഇപ്പോഴും വിരളമായി മാത്രം കാണുന്ന ഒന്നാണ് ഡ്രൈ ഏരിയ, വെറ്റ് ഏരിയ എന്ന വേർതിരിവ്.

അതുപോലെതന്നെ എക്‌സ്‌ഹോസ്റ്റ് ഫാനുകൾക്കപ്പുറം, ബാത്റൂമുകളിൽ സ്കൈ ഓപ്പണിങ്ങുകളും വിൻഡോയും കൊടുക്കുന്നതിളും മലയാളികൾ ഇന്നും വിമുഖരാണ്. ഇതിന് കാരണങ്ങൾ പലതും പറയുന്നുണ്ട്. അധിക ചിലവ്, ഒളിഞ്ഞുനോട്ടതോടുള്ള ഭയം, അനാവശ്യമായ ചിലവ് എന്ന് മുദ്രകുത്തുന്നത് തുടങ്ങി പലതും.

ഇന്ന് ഈ വിഷയത്തിലേക്ക് ആണ് നമ്മൾ നമ്മുടെ ശ്രദ്ധ തിരിക്കുന്നത്.

എന്താണ് ഡ്രൈ ഏരിയ, വെറ്റ് ഏരിയ എന്നറിയാൻ ഒന്നാം ഭാഗം വായിക്കൂ: 

ബാത്‌റൂമിൽ ഡ്രൈ ഏരിയ, വെറ്റ് ഏരിയ: അറിയേണ്ടതെല്ലാം Part 1

ഡ്രൈ ഏരിയ, വെറ്റ് ഏരിയ (dry area wet area in bathrooms) എന്ന് വിഭജിക്കാത്തതിലെ പ്രശ്നങ്ങൾ:

  • (1) ബാത്ത് റൂമുകളിൽ വീണുണ്ടാകുന്ന അപകടങ്ങളിൽ 90% വും ഉണ്ടാകുന്നത് തറയിലെ നനവും മെഴുക്കും കാരണമാണ്. ദിവസവും നന്നായി കഴുകിയില്ലെങ്കിൽ എപ്പോൾ വീണു എന്ന് ചോദിച്ചാൽ മാത്രം മതി. (എണ്ണ സോപ്പ് ഷാംപൂ തുടങ്ങിയ എല്ലാത്തിന്റെയും ബാക്കി ഫ്ലോറിൽ ഉണ്ടാകും )
  • (2) രാവിലെ ഒരാൾ കുളിച്ചു ഇറങ്ങിയാൽ പിന്നെ വൈകുന്നേരം ആയാലും അത് ഡ്രൈ ആയിട്ടുണ്ടാകില്ല. ആരെങ്കിലും മൂത്രം ഒഴിക്കാൻ കയറിയാൽ തറയിൽ നനവിൽ മുങ്ങി കൽപ്പാടുകൾ കാണാൻ പറ്റും. 
  • (3) എപ്പോഴും ബാത്ത് റൂമിൽ സ്മെൽ നിലനിൽക്കും. എപ്പോഴും ഉപയോഗിക്കുന്നവർ അത് ചിലപ്പോൾ അറിയില്ല, വേറെ ഒരാൾ കയറിയാൽ അറിയും.
  • (4) എല്ലാ ദിവസവും ഒരുപാട് സമയം വേണ്ടിവരും വൃത്തിയാക്കാൻ.

ഇനി ഇത് രണ്ടും വെച്ചാൽ ഉള്ള ഗുണങ്ങൾ.

(1) ബാത്‌റൂമിൽ ഉണ്ടാകുന്ന അപകടങ്ങൾ വളരെ കുറയും.

(2) എപ്പോഴും ഡ്രൈ ആയിക്കിടക്കുന്നത് കൊണ്ട് ആർക്ക് എപ്പോൾ വേണമെങ്കിലും പേടികൂടാതെ ഉപയോഗിക്കാം.

(3) സ്മെൽ തീരെ ഉണ്ടാകില്ല

(4) വൃത്തിയാക്കാൻ പകുതി സമയം പോലും വേണ്ടിവരില്ല.

(5) പകൽ സമയങ്ങളിൽ നല്ല വെട്ടവും വെളിച്ചവും ഉണ്ടാകും. അഴുക്ക് ഉണ്ടെങ്കിൽ കാണാനും പെട്ടെന്ന് വൃത്തിയാക്കാനും പറ്റും.

(6) ഒരു വീട്ടിൽ ജീവിതകാലം മുഴുവൻ ഏറ്റവും കൂടുതൽ ചെയ്യേണ്ടി വരുന്ന ഒരു ജോലിയെ മൂന്നിൽ ഒന്നായി കുറക്കുന്നു. (വീട്ടിലെ ഫ്ലോർ തുടക്കുന്നതിനൊപ്പം ഡ്രൈ ഏരിയയിലെ ഫ്ലോർ തുടച്ചാൽ മാത്രം മതി, കഴുകേണ്ടി വരില്ല.)

ഇനി കൂടുതൽ പേരുടെയും സംശയങ്ങൾ നോക്കാം.

(1) ക്യാഷ് കൂടുതൽ വരുമോ എന്നത്. അത് കുറഞ്ഞ രീതിയിൽ ചെയ്യാനുള്ള മാർഗങ്ങളും ഇപ്പോൾ ഉണ്ട്. നേരത്തേ പ്ലാൻ ചെയ്യണം എന്നുമാത്രം.

(2) പൊങ്ങച്ചം ആണോ എന്നുള്ളത്. എന്തുമാത്രം കാര്യങ്ങൾ വേണ്ടതും വേണ്ടാത്തതും നമ്മൾ ചെയ്തു കൂട്ടുന്നു. ഇത്രെയും ഉപകാരം ഉള്ളത് എന്തിനാ വേണ്ടന്ന് വെക്കുന്നത്.

(3) ഏറ്റവും കൂടുതൽ പേരുടെ സംശയം ആണ്, സേഫ്റ്റി.

ചില ടിപ്സ്:

വിൻഡോ വലുത് ചെയ്യുമ്പോൾ അകത്തേക്ക് തുറക്കുന്ന രീതിയിൽ ചെയ്യണം അതാണ് കൂടുതൽ ഉപയോഗിക്കാൻ എളുപ്പം. അല്ല എങ്കിൽ സ്ലൈഡിങ് വിൻഡോ ആക്കുക. അപ്പോൾ സ്ഥലം നഷ്ടപ്പെടില്ല. അതും അല്ല എങ്കിൽ പുതിയ പല മോഡലുകളും ഇപ്പോൾ ഉണ്ട്. അത് തെരെഞ്ഞെടുക്കുക. പിന്നെ പുറത്തു ഒരു നെറ്റ് കൂടി അടിച്ചാൽ ഇഴജന്ദുക്കളോ കൊതുകൊ അതുപോലുള്ള ജീവികൾ കയറില്ല. 

കഴിയുമെങ്കിൽ വെറ്റ് ഏരിയയിൽ നല്ല ഗ്രിപ്പ് ഉള്ള ടൈലൊ അല്ലെങ്കിൽ തെന്നാതിരിക്കാൻ ഉള്ള മറ്റ് ഓപ്‌ഷനുകളോ ഇടുന്നത് വളരെ നല്ലത് ആണ് 👍👍

Credit – fb group