ചില വാതിൽ കഥകൾ: ബെഡ്‌റൂമിന് പറ്റിയ low budget ഡോറുകൾ ഏതൊക്കെ?

വാതിൽ എന്ന് കേൾക്കുമ്പോൾ തടികൊണ്ടുണ്ടാക്കിയ വാതിൽ മാത്രം ചിന്തയിലേക്ക് വരുന്ന കാലം എന്നോ കഴിഞ്ഞുപോയിരിക്കുന്നു. ഇന്ന് വീടിൻറെ വാതിലുകൾ നാം പിവിസി മെറ്റീരിയൽ, സ്റ്റീൽ തുടങ്ങി അനവധി ഓപ്ഷൻസ് മാർക്കറ്റിൽ ലഭ്യമാണ്. 

തടികൊണ്ടുണ്ടാക്കിയ വാതിലിനേക്കാൾ ഒരുപാട് ഗുണങ്ങൾ കൂടുതലുണ്ട് ഈ മെറ്റീരിയൽസിന്. ഇവയിൽ പലതും പൂർണമായിത്തന്നെ നനവിനോട്  പ്രതിരോധം തീർക്കുന്നവയാണ്. ചിലത് ചിലവ് കുറവ് ആയിരിക്കും, തുടങ്ങി അനവധി ഗുണങ്ങൾ. 

ഇങ്ങനെ തടി അല്ലാത്ത, വാതിൽ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന, ഇന്ന് മാർക്കറ്റിൽ ലഭ്യമായ ചില മെറ്റീരിയൽസ് നെ കുറിച്ചാണ് ഈ ലേഖനം. പ്രധാനമായും അവയുടെ വില താരതമ്യ പഠനമാണ് ലക്ഷ്യം:

വിവിധ വാതിൽ മെറ്റീരിയലുകൾ ഉം അവയുടെ വിലകളും 

UPVC, WPC, FRP, SKIN, PVC എന്നീ  പല മെറ്റീരിയൽസിലുമുള്ള  ഡോറുകൾ ആണ് ഇൻറീരിയർ ഡോറുകൾ ആയിട്ട് ഇന്ന് കൂടുതൽ ഉപയോഗിക്കുന്നത്. 

ഇതിൽ സ്കിൻ ഡോർ ഒഴികെ ബാക്കി  എല്ലാ ഡോർ മെറ്റീരിയലുകളും വാട്ടർ  റെസിസ്റ്റൻറ് മെറ്റീരിയൽസ് തന്നെ ആണ്.  

UPVC

ഈ ഡോറുകളിൽ കൂടുതൽ നല്ലത്  UPVC ഡോറുകൾ ആണ്.  ഇതിന് ഏകദേശം ₹ 7000/- നു മുകളിലേക്കാണ് വില.

WOOD POLYMER COMPOSITE (WPC)

WPC ഡോറുകളും നല്ലതാണ്. ഈ ഡോറുകൾക്ക് 12000/- മുതൽ മേലേക്ക് വിലവരും.

FIBER REINFORCED PLASTIC (FRP)

FRP  ഡോറുകളും ഇൻറീരിയർ ഡോറിന് നല്ലതാണ്. ഈ ഡോറുകൾക്ക് ₹ 7000/- രൂപയ്ക്ക് മേലേക്ക്  വിലവരും.

SKIN 

SKIN ഡോറുകൾക്ക് മറ്റു ഡോറുകളെകാൾ ഒക്കെ വില കുറവാണ്. ഒരു ഡോറിന് വില ₹ 3000/- മുതൽ മേലെയാണ്. 

എന്നാൽ ഇത് മറ്റു ഡോറുകളെ പോലെ വാട്ടർ റെസിസ്റ്റൻറ് അല്ല.

PVC

 PVC ഡോറുകളും വാട്ടർ റെസിസ്റ്റൻറ്  ആണ്. ഈ ഡോറുകൾക്ക് ₹ 2000/- രൂപമേലേക്ക്  വില വരും.

സ്റ്റീൽ ഡോറുകളിൽ ഏറ്റവും ഏറ്റവും മികച്ച ബ്രാൻഡുകൾ ഏതൊക്കെ??

Tata Pravesh Steel doors, 

JSW Steel doors,

Cuirass steel doors, 

Shells steel door 

എന്നീ കമ്പനികളുടെ സ്റ്റീൽ ഡോറുകൾ നല്ല ക്വാളിറ്റി ഉള്ളതാണ്.

എന്നാൽ ബ്രാൻഡഡ് ആയതിനാൽ തന്നെ  വില അല്പം കൂടുതൽ ആയിരിക്കാൻ സാധ്യതയുണ്ട്. അതിനുപുറമേ  കസ്റ്റമൈസ് ചെയ്ത ഡോറുകളുടെ ഓപ്‌ഷൻ കിട്ടുവാനുള്ള സാധ്യത ഈ ബ്രാന്ഡുകൾക്ക് വളരെ കുറവായിരിക്കും എന്നത് മറ്റൊരു വസ്തുത.

നമ്മുടെ നാട്ടിൽ ഇപ്പോൾ ഒരുപാട് കമ്പനികൾ  ഗുണമേന്മയുള്ള, താരതമ്യേന വിലക്കുറവുള്ള സ്റ്റീൽ ഡോറുകൾ ഉണ്ടാക്കുന്നുണ്ട്. കസ്റ്റമൈസ് ചെയ്തുകൊണ്ട് ഈ കമ്പനികളിൽ നിന്ന് നമുക്ക് സ്റ്റീൽ ഡോറുകൾ കിട്ടും.