വ്യത്യസ്ത ശൈലിയിലൊരു വേറിട്ട വീട്. വീടിന്റെ കെട്ടിലും മട്ടിലും വ്യത്യസ്തത വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാവുന്ന ഒരു വീടാണ് എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പിറവത്തുള്ള ലിയോ തോമസിന്റെ വീട്.

2472 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 17 സെന്റ് സ്ഥലത്താണ് ഈ ഇരു നില വീട് സ്ഥിതി ചെയ്യുന്നത്. ‘

പ്രിയ കോട്ടേജ്’ എന്നാണ് വീടിന്റെ പേര്.

എക്സ്റ്റീരിയറിലും ഇന്റീരിയറിലും നിരവധി കൗതുകങ്ങൾ ഒളിപ്പിച്ച് നിർമിച്ചിട്ടുള്ള വീടിന്റെ കൂടുതൽ വിശേഷങ്ങൾ മനസ്സിലാക്കാം.

വ്യത്യസ്ത ശൈലിയിലൊരു വേറിട്ട വീട്, കൂടുതൽ വിശേഷങ്ങൾ.

വീട് സ്ഥിതി ചെയ്യുന്ന പ്ലോട്ട് കോർണർ വ്യൂ രീതിയിലാണ് ഉള്ളത്.അതായത് പ്രധാന റോഡിൽ നിന്നും ഏകദേശം ഒന്നര അടി ഉയരത്തിൽ ആയാണ് വീട് നിർമ്മിക്കാനായി തിരഞ്ഞെടുത്ത പ്ലോട്ട് സ്ഥിതി ചെയ്യുന്നത് . മറ്റൊരു പ്രധാന വ്യത്യാസം പ്ലോട്ടിന്റെ ഘടനയിലാണ്. വീതി കുറവുള്ള ഈ പ്ലോട്ടിന് നീളം വളരെ കൂടുതലാണ്.

പ്ലോട്ടിനെയും വീടിനെയും തമ്മിൽ പരസ്പരം നല്ല രീതിയിൽ ബന്ധിപ്പിച്ച് കൊണ്ട് വീട് നിർമ്മിക്കുക എന്നത് അത്ര എളുപ്പമേറിയ കാര്യമല്ല.

എന്നാൽ ഈയൊരു വീട്ടിൽ അതിന്റെ പൂർണ്ണ ഭംഗി കാണാനായി സാധിക്കും. വീടിന്റെ പുറകു വശത്തായി ഒരു ഔട്ട് ഹൗസ് നിർമ്മിച്ച് നൽകിയിട്ടുണ്ട് അതു കൊണ്ട് മുൻ വശത്തേക്ക് കൂടുതൽ ഇടം ലഭിച്ചിട്ടുണ്ട്.

ഉയരം കൂടുതൽ തോന്നിപ്പിക്കുന്ന രീതിയിലാണ് വീടിന്റെ നിർമ്മാണ രീതി. താഴത്തെ നിലയിൽ രണ്ട് ബെഡ്റൂമുകൾക്കും വ്യത്യസ്ത രീതിയിലാണ് റൂഫ് നൽകിയിട്ടുള്ളത്. ആദ്യത്തെ ബെഡ്റൂമിന് സ്ലോപ്പിങ് രീതിയിൽ റൂഫ് നൽകിയപ്പോൾ രണ്ടാമത്തെ ബെഡ്റൂമിന് സിംഗിൾ സ്റ്റൈലാണ് ഉപയോഗപ്പെടുത്തിയത്.

വീടിന്റെ എക്സ്റ്റീരിയർ വ്യൂ എടുത്തു കാണിക്കുന്നതിനായി ഈ ഒരു സ്റ്റൈൽ സഹായിച്ചു. എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത നാച്ചുറൽ സ്റ്റോൺ പാകി സെറ്റ് ചെയ്ത മുറ്റവും അതിനോടൊപ്പം സെറ്റ് ചെയ്ത ഔട്ടർ കോർട്ടിയാഡുമാണ്.

പുറത്ത് നൽകിയിട്ടുള്ള കോട്ടിയാഡിന്റെ ഭംഗി എടുത്തു കാണിക്കാനായി ഇവിടെ വള്ളി പടർപ്പ് പോലുള്ള ചെടികൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്.

ഇന്റീരിയർ വിശേഷങ്ങൾ.

നാച്ചുറൽ സ്റ്റോൺ പാകിയ മുറ്റത്ത് നിന്നും പ്രവേശിക്കുന്നത് സിറ്റൗട്ടിലേക്കാണ്. അവിടെ നിന്നും ലിവിങ് ഏരിയയിലേക്കും ഡ്രോയറിലേക്കും പ്രവേശിക്കുന്നു. ഇന്റീരിയറിന്റെ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത പഠന ആവശ്യങ്ങൾക്കും ഓഫീസ് ആവശ്യങ്ങൾക്കും വേണ്ടി സജ്ജീകരിച്ച ഒരു റൂമാണ്.

അതോടൊപ്പം തന്നെ ഡൈനിങ് ഏരിയയിൽ കൂടുതൽ വെളിച്ചവും വായു സഞ്ചാരവും ലഭിക്കുന്നതിന് വേണ്ടി ഒരു സെൻട്രലൈസ്ഡ് രീതിയിലുള്ള കോർട്യാഡും സജ്ജീകരിച്ച് നൽകിയിട്ടുണ്ട്.

ലിവിങ് ഏരിയ ഡൈനിങ് എന്നിവയിൽ നിന്നും ഒരേ രീതിയിൽ വ്യൂ ലഭിക്കുന്ന രീതിയിലാണ് ഈ ഒരു ഭാഗം നൽകിയിട്ടുള്ളത്.

ഡൈനിങ് ഏരിയയിൽ നിന്നും പുറത്തേക്ക് ഇറങ്ങാവുന്ന രീതിയിൽ പാഷിയോ സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്. പാഷിയോയുടെ ഭംഗി എടുത്ത് കാണിക്കാനായി നാച്ചുറൽ സ്റ്റോൺ പുല്ലുകൾ എന്നിവ ഉപയോഗപ്പെടുത്തി ഭംഗിയായി ഒരു ലാൻഡ്സ്കേപ്പ് കൂടി സെറ്റ് ചെയ്ത് എടുത്തു.

താഴത്തെ നിലയിൽ രണ്ട് ബെഡ്റൂമുകൾ അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോട് കൂടിയതും, ലിവിങ്, ഡൈനിങ്, ഓപ്പൺ കിച്ചൻ, വർക്ക് ഏരിയ എന്നിവയ്ക്കുമാണ് സ്ഥലം കണ്ടെത്തിയിട്ടുള്ളത്.

വീടിന്റെ പുറകു വശത്തായി സജ്ജീകരിച്ച് നൽകിയിട്ടുള്ള ഔട്ട് ഹൗസിലാണ് അടുക്കളയ്ക്ക് വേണ്ടിയുള്ള മറ്റ് സൗകര്യങ്ങളെല്ലാം നൽകിയിട്ടുള്ളത്.

താഴത്തെ നിലയിൽ നിന്നും മുകളിലേക്ക് പ്രവേശിക്കുന്ന രീതിയിൽ ലോബി സെറ്റ് ചെയ്ത് നൽകി. കൂടുതൽ പ്രകാശ ലഭ്യത ഉറപ്പു വരുത്തുന്നതിനായി ബേ വിൻഡോ രീതിയാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്.

മുകളിലത്തെ നിലയിൽ ഒരു ബാൽക്കണി, ഓപ്പൺ ടെറസ്, അറ്റാച്ച്ഡ് ബാത്റൂം നൽകിയിട്ടുള്ള രണ്ട് ബെഡ്റൂമുകൾ എന്നിവയ്ക്കായി ഇടം കണ്ടെത്തി.

ബെഡ്റൂമുകളിൽ അത്യാവശ്യം വലിപ്പത്തിൽ വാർഡ്രോബുകൾ, ഡ്രസ്സിംഗ് ഏരിയ എന്നിവ നൽകിയിട്ടുണ്ട്. ഓപ്പൺ സ്പേസിന് പ്രാധാന്യം നൽകി കൊണ്ടാണ് വീടിന്റെ എല്ലാ ഭാഗങ്ങളും ഡിസൈൻ ചെയ്തിട്ടുള്ളത്.

മാത്രമല്ല സ്റ്റെയർകെയ്സിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് റൂഫിങ്ങിൽ നൽകിയിട്ടുള്ള പർഗോളയും കൂടുതൽ വെളിച്ചം വീടിനകത്തേക്ക് നൽകുന്നു.

ഇന്റീരിയർ വർക്കിൽ മലേ ടീക് ആണ് ഉപയോഗിച്ചിട്ടുള്ളത്. വാൾനട്ട് വൈറ്റ് തീമാണ് ഇന്റീരിയറിന്റെ അഴക് വർധിപ്പിക്കുന്ന കാര്യം.

വളരെ മിനിമലിസ്റ്റിക് ആയ ഡിസൈനിൽ റസ്റ്റിക് ഫിനിഷിങ്ങിൽ ചെയ്തെടുത്ത ഇന്റീരിയർ പ്രത്യേക ഭംഗി നൽകുന്നുണ്ട്. ഓപ്പൺ കിച്ചൻ രീതി തിരഞ്ഞെടുത്തത് കൊണ്ട് ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ അതോടൊപ്പം അറ്റാച്ച് ചെയ്ത് നൽകി.

വീടിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള പോർച്ച് ട്രസ്സ് വർക്കിൽ ചെയ്തെടുത്തു. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മുറ്റം തന്തൂർ സ്റ്റോൺ ആണ് പാകി നൽകിയിട്ടുള്ളത്.

ബാക്കി ഭാഗത്തെല്ലാം മണ്ണ് ഉപയോഗിച്ച് നിർമ്മിക്കുന്ന ജാളിയാണ് ഉപയോഗിച്ചത്.

ഇത്തരത്തിൽ വ്യത്യസ്ത ശൈലിയിൽ കാഴ്ചയിൽ കൗതുകം നിറയ്ക്കുന്ന വീട് നിർമ്മിച്ച് നൽകിയത് മാറ്റർ ആൻഡ് ഫോം എന്ന ആർക്കിടെക്ചർ സ്ഥാപനത്തിലെ അൽജോ ജോർജ് എന്ന ആർക്കിടെക്ടാണ്.

വ്യത്യസ്ത ശൈലിയിലൊരു വേറിട്ട വീട് കാഴ്ചയിൽ സമ്മാനിക്കുന്നത് ഒരു വേറിട്ട അനുഭവമാണ്.