ദാദാഭായ് നവറോജിയുടെ വീടിനി ചരിത്ര സ്മാരകം.

ദാദാഭായ് നവറോജിയുടെ വീടിനി ചരിത്ര സ്മാരകം.ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തരുന്നതിന് വേണ്ടി പൊരുതിയ ബ്രിട്ടീഷ് പാർലമെന്റ് അംഗമായ ദാദാഭായ് നവറോജി ലണ്ടനിൽ താമസിച്ചിരുന്ന വീട് ഇനി മുതൽ ചരിത്രസ്മാരകം എന്ന പേരിലായിരിക്കും അറിയപ്പെടുക.

ഇംഗ്ലീഷ് ഹെറിറ്റേജ് എന്ന സംഘടനയാണ് ഇത്തരത്തിൽ ചരിത്രത്തിൽ കൂടുതൽ പ്രാധാന്യമുള്ള കെട്ടിടങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ദാദാഭായ് നവറോജിയുടെ വീടിനും നീല ഫലകം നൽകിയിട്ടുള്ളത്.

1825 മുതൽ 1917 കാലഘട്ടം വരെയാണ് ദാദാഭായ് നവറോജി ഈ വീട്ടിൽ താമസിച്ചിരുന്നത്. ഇത്തരം കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി കൊണ്ടാണ് ഫലകം വീട്ടിനു മുന്നിൽ സ്ഥാപിച്ചിട്ടുള്ളത്.

ഇന്ത്യയുടെ വദ്ധ്യ വയോധികൻ എന്ന പേരിലാണ് ദാദാഭായ് നവറോജി അറിയപ്പെടുന്നത്. വീടിനെ പറ്റിയുള്ള കൂടുതൽ വിശേഷങ്ങൾ മനസ്സിലാക്കാം.

ദാദാഭായ് നവറോജിയുടെ വീടിനി ചരിത്ര സ്മാരകം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

ദാദാഭായ് നവറോജി താമസിച്ച വീടിന് ചരിത്ര സ്മാരകം എന്ന ബഹുമതി നൽകുമ്പോൾ ഇംഗ്ലീഷ് ഹെറിറ്റേജ് പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് പറയുന്നത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി കൊടുക്കുന്നതുമായി ബന്ധപ്പെട്ട നിരവധി തീരുമാനങ്ങളിൽ പങ്കു വഹിച്ച വീട് എന്നതാണ്.

ഏകദേശം 8 വർഷ കാലത്തോളം ദാദാഭായ് നവറോജി ചിലവഴിച്ച ഈ വീട് നിർമ്മിച്ചിരിക്കുന്നത് ചെങ്കല്ല് ഉപയോഗപ്പെടുത്തിയാണ്.

മാത്രമല്ല അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയായ പോവർട്ടി ആൻഡ് അൻബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്ന പുസ്തകവും ഈ വീട്ടിൽ വച്ച് എഴുതി 1901ൽ പ്രസിദ്ധീകരിക്കപ്പെട്ടു എന്ന് പറയപ്പെടുന്നു.

സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യയിലെ ആളുകൾ ബ്രിട്ടനിൽ സ്ഥിതി ചെയ്യുന്ന ഈ വീട്ടിൽ കൂടുതൽ സമയം പങ്കിട്ടതായും പറയപ്പെടുന്നുണ്ട്.

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത പ്രശസ്തരായ വ്യക്തികൾ സിസ്റ്റർ നിവേദിത, രൊമേഷ് ചന്ദ്രർ ദത്ത് എന്നിവരെല്ലാം ഇവിടെ സന്ദർശനം നടത്തിയതായി പറയപ്പെടുന്നു.

ഏകദേശം 1905 കാലഘട്ടത്തിൽ അദ്ദേഹം ഈ വീട്ടിൽ നിന്നും താമസം മാറിയെന്നാണ് പറയപ്പെടുന്നത്.

ചരിത്രം

ദാദാഭായ് നവറോജി ജനിച്ച് വളർന്നത് മുംബൈയിൽ ആയിരുന്നു. എന്നാൽ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വേണ്ടി അദ്ദേഹം ഏഴു തവണയെങ്കിലും ലണ്ടനിൽ സന്ദർശനം നടത്തിയതായി പറയപ്പെടുന്നു.

തുടർന്ന് ഏകദേശം മൂന്ന് ദശാബ്ദ കാലം ലണ്ടനിൽ താമസമാക്കുകയും സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്തു.

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ,കൂടിക്കാഴ്ചകൾ എന്നിവയെല്ലാം ഈ വീട്ടിൽ നടക്കുകയും ചെയ്തിട്ടുണ്ട്.

തുടർന്ന് 1892 കാലഘട്ടത്തിൽ ലണ്ടനിൽ ലിബറൽ പാർട്ടിയുടെ അംഗമായി അദ്ദേഹം പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്തു.

ഇന്ത്യയുടെ വന്ദ്യവയോധികൻ ദാദാഭായ് നവറോജി ലണ്ടനിൽ താമസിച്ച വീട് ഇനി മുതൽ ചരിത്ര സ്മാരകം.അതിനുള്ള പ്രധാന കാരണങ്ങള്‍ ഇവയെല്ലമാണ്.എന്തായാലും ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ദാദാഭായ് നവറോജിയുടെ വീട് കൂടി ഇടം പിടിക്കുകയാണ്.

ഇത്തരത്തിൽ ചരിത്ര പ്രാധാന്യമേറിയ വീട് എന്ന നിലയിലാണ് ഇപ്പോൾ ലണ്ടനിലെ വാഷിംടെന്നിൽ സ്ഥിതി ചെയ്യുന്ന ദാദാഭായ് നവറോജിയുടെ വീട് ചരിത്ര സ്മാരകം എന്ന രീതിയിലേക്ക് മാറിയിട്ടുള്ളത്.

ദാദാഭായ് നവറോജിയുടെ വീടിനി ചരിത്ര സ്മാരകം, അവയ്ക്ക് പുറകിലെ ചരിത്രങ്ങൾ ഇവയെല്ലാമാണ്.ഇവിടെ പുതിയ ഒരു ചരിത്രം കൂടി രചിക്കപ്പെടുകയാണ്.ഇന്ത്യന്‍ ചരിത്രത്തിലും ഈ ഒരു വാര്‍ത്തക്കുള്ള പ്രധാന്യം ചെറുതല്ല മറിച്ച് വളരെ വലുതാണ് എന്നത് ഇതില്‍ നിന്നും വ്യക്തമാകുന്നു.