ആർക്കിടെക്ച്ചർ എന്നാൽ കെട്ടിടങ്ങൾ നിർമ്മിച്ച് ഉണ്ടാക്കുന്നത് മാത്രമല്ല, അത് സർഗാത്മകമായ ഒരു കല കൂടിയാണ്. ക്രിയേറ്റിവിറ്റിയും, അതോടൊപ്പം ധൈര്യവും മനസ്സാന്നിധ്യവും എല്ലാം വേണ്ട ഒരു മേഖല. അങ്ങനെ ഒരു അത്ഭുതം കേരളത്തിലും ഉണ്ടായിരിക്കുന്നു.
20 വർഷത്തിനു മുകളിലായി വീട് നിർമ്മാണ മേഖലയിൽ ഉള്ള ഇടുക്കിയിലെ Jayan ആണ് കോഴി മുട്ടയുടെ ആകൃതിയിൽ, 500 സ്ക്വയർഫീറ്റ് മുകളിൽ വരുന്ന ഒരു മോഡേൺ ഓഫീസ് മുറി തീർത്തിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾ ഏറെ ശ്രദ്ധനേടിയ ഈ ആര്കിടെക്ച്ചുറൽ അത്ഭുതത്തിന്റെ വിശേഷങ്ങൾ ജയൻ ചേട്ടൻ തന്നെ പങ്ക് വെക്കുന്നു.
Egg Architectural Studio യുടെ ഓഫീസ് ആണ് ഇടുക്കിയിൽ, മരങ്ങൾക്കിടയിൽ തീർത്തിരിക്കുന്നത്.
വളരെയധികം തണുപ്പാണ് ഈ കെട്ടിടത്തിന് ഉള്ളിൽ. കാരണം നിർമ്മാതാവ് തന്നെ വിശദീകരിക്കുന്നു. ഫ്ലാറ്റ് റൂഫുകൾ ആവുമ്പോൾ നിശ്ചിത സമയത്തേക്ക് ഒരേ സ്ഥലത്തുതന്നെ സൂര്യപ്രകാശം തട്ടുകയും അവിടം ചൂടായി ഉള്ളിലേക്ക് താപ രശ്മികൾ അടിക്കുകയും ചെയ്യുന്നു.
എന്നാൽ ഇതിന്റെ എക്സ്റ്റീരിയർ മുട്ട ആകൃതിയിൽ ആയതിനാൽ ഒരു പോയിന്റിൽ ഏറെ നേരത്തേക്ക് വെയിൽ തട്ടി നിൽക്കാനുള്ള സാധ്യത കുറയുന്നു. ഇതാണ് ഈ തണുപ്പിന് കാരണം.
സ്ട്രക്ചർ നിർമിച്ച്, അതിനുശേഷമാണ് ഇതിൻറെ ഫൗണ്ടേഷൻ കെട്ടിയത്. സ്റ്റീൽ ബാറാണ് സ്ട്രക്ച്ചറിനായി ഉപയോഗിച്ചിരിക്കുന്നത്. ഫ്രെയിം ചെയ്തതിനുശേഷം കോൺക്രീറ്റ് ഉപയോഗിച്ച് രൂപം ചെയ്തെടുത്തു.
ഫ്ലോറിങ്ങിന് വിട്രിഫൈഡ് ടൈൽസ് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.
പുറത്തെ ലാൻഡ്സ്കേപ്പിങ്ങും ടെക്കോറുകളും അടക്കം 10 ലക്ഷത്തിൽ താഴെയാണ് ഈ ആർക്കിടെക്ചറൽ അത്ഭുതമായ ഓഫീസ് ചിലവ് ആയത്
എന്നാൽ നിർമ്മാതാവ് നിനയ്ക്കാത്ത മറ്റൊരു അത്ഭുതം കൂടി ഈ വാസ്തുശില്പത്തിൽ കയറിക്കൂടിയിട്ടുണ്ട്!! എന്താണെന്നല്ലേ?
ഓഫീസിലെ ഒരു അറ്റത്ത് നിന്ന് മറ്റേ അറ്റം വരെ 10 മീറ്റർ നീളമാണുള്ളത്. അങ്ങനെ ഓഫീസിൻറെ ഒരു കോണിൽ നിന്ന് രഹസ്യമായി എന്തെങ്കിലും പിറുപിറുത്താൽ, ഇടയ്ക്കുള്ള 10 മീറ്ററിൽ എവിടെയും കേൾക്കാതെ, മറ്റേ അറ്റത്തുള്ള ഒരു കോണിൽ കേൾക്കാനാവും!! ഒരു അക്കൗസ്റ്റിക് അത്ഭുതം!!
ഹൈദരാബാദിലുള്ള ഗോൾകൊണ്ട ഫോർട്ടിൽ ആണ് പിന്നെ ഇങ്ങനെയൊരു അക്കൗസ്റ്റിക് അത്ഭുതം കാണാനാവുക.