മലയാള സിനിമയിലെ പ്രൗഢവും പ്രസിദ്ധവുമായ വീടുകൾ.

പൊന്നിനേക്കാളും പണത്തേക്കാളും വലിയ സ്റ്റാറ്റസ് സിംബലായി മലയാളികൾ കരുതുന്ന ഒന്നാണ് പ്രൗഢവും വാസ്തുവിദ്യാ വിസ്മയങ്ങളും തികഞ്ഞ ഒരു വീടിന്റെ ഉടമസ്ഥത തന്നെ ആകും. അത്തരം വീടുകളോടും ബംഗ്ലാവുകളോടും മാളികകളോടുമുള്ള ഒരു മലയാളിയുടെ ഇഷ്ടം നമ്മുടെ സിനിമകളിലും കാണാനാകും.അതുകൊണ്ട് തന്നെ നമ്മുടെ സിനിമകളിലെ കഥയും,കഥാപാത്രങ്ങളും മാത്രമല്ല നമുക്ക് പ്രിയപ്പെട്ടത് ഇത്തരം വീടുകളും നമ്മുടെ മനസ്സിന്റെ കോണിൽ മായാതെ കിടപ്പുണ്ട്.
മലയാളികളുടെ വീട് സങ്കല്പങ്ങളുടെഉത്തമ മാതൃകയായ ഈ വീട്-അഭിനയിതാക്കളെ പരിചയപ്പെടാം

തെക്കേടത്ത് മന

ആടു തോമയും ഗണിത പ്രേമിയായ അച്ഛൻ ചാക്കോ മാഷും കൊമ്പുകോർത്ത ഈ മനോഹര മാളിക ആർക്കാണ് മറക്കാൻ കഴിയുക? ഈ വീടിന്റ മുറ്റത്താണ് ചാക്കോ മാഷ് ഒരു തെങ്ങിൻ തൈ നടുന്നത് (പാതിനേട്ടം വട്ടം തെങ്ങ് ഓർക്കുന്നുണ്ടല്ലോ?) ആ തെങ്ങ് മകൻ തോമയെക്കാൾ തനിക്ക് കൂടുതൽ ഗുണം ചെയ്യുമെന്ന് തിലകൻ അഭിനയിച്ച ചാക്കോ മാഷ് പറയുന്നത് ഇന്നും നമ്മൾ ഓർക്കുന്നുണ്ടാകുമല്ലോ.


 കോട്ടയം പട്ടണത്തിന് അടുത്ത് കുടമാളൂരിലാണ് തെക്കേടത്ത് മന, ഇതിന് പിന്നിൽ മീനച്ചിൽ പുഴ ഒഴുകുന്നുണ്ട് . പുരാതനമായ തടിപ്പണികളുള്ള ഈ വീട് സ്ഫടികം എന്ന സിനിമയിലെ അവിസ്മരണീയമായ ഒരു കഥാപാത്രം തന്നെയാണ്.വിശേഷപ്പെട്ട മറ്റൊരു കാര്യം എന്താണ് എന്നാൽ ഈ മന നമ്മുടെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ അമ്മയുടെ തറവാടാണെന്ന് .

ഒളപ്പമണ്ണ മന

ഒരു ഡസനോളം മലയാള സിനിമകളിൽ ഇടംനേടിയ പാലക്കാട് വെള്ളിനേഴിയിലെ ഒളപ്പമണ്ണ മനയിലാണ് മലയാളത്തിന്റെ ചരിത്രപുരുഷനായ ഒളപ്പമണ്ണ നമ്പൂതിരിപ്പാട് ജനിക്കുന്നത്. 300 വർഷത്തോളം പഴക്കമുള്ള ഈ തറവാടിന് ഒരു നാലുകെട്ടും ഒരു എട്ടുകെട്ടും ഉണ്ട്, അതിനാൽ ഇത് പന്ത്രാണ്ടുകെട്ടായി കണക്കാക്കപ്പെടുന്നു. 


മറ്റൊരു പേടിപ്പിക്കുന്ന സത്യം എന്തെന്നാൽ ആകാശഗംഗ എന്ന സിനിമയിലെ പേടിപ്പിക്കുന്ന മനയായി അഭിനയിച്ചതും ഈ വീട് തന്നെ.കൂടാതെ ആറാം തമ്പുരാൻ , തന്മാത്ര , എന്ന് നിന്റെ മൊയ്തീൻ , മാടമ്പി , ആമി , ഇലവംകോട് ദേശം തുടങ്ങി ഒട്ടനവധി സിനിമകൾ ഇവിടെയും ചിത്രീകരിച്ചിട്ടുണ്ട്.

കയറാട്ട് വീട്

പാലക്കാട്ടെ സിനിമാക്കാരുടെ പ്രിയപ്പെട്ട മറ്റൊരു ലൊക്കേഷനാണിത്. ഒറ്റപ്പാലം പാലാട്ട് റോഡിൽ സ്ഥിതി ചെയ്യുന്ന ഈ തറവാട് 1995ൽ പുറത്തിറങ്ങിയ സുരേഷ് ഗോപി നായകനായ സാദരം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഇള ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഈ തറവാട് നാട്ടുരാജാവ് , ഡയമണ്ട് നെക്ലേസ് , അർജുനൻ പിള്ളയും അഞ്ചു മക്കളും തുടങ്ങി നിരവധി സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

 1971: ബിയോണ്ട് ബോർഡേഴ്സ് , പരദേശി , കിളിച്ചുണ്ടൻ മാമ്പഴം , ചന്ദ്രോൽസവം അങ്ങനെ നീളുന്നൂ ഈ വീടിന്റെ അഭിനയ ജീവിതം. ഇന്ദ്രജിത്തും കാവ്യാ മാധവനും അഭിനയിച്ച  മിഴി രണ്ടിലും എന്ന ചിത്രത്തിലെ വർമഴവില്ലെ എന്ന ഗാനത്തിലും ഈ വീടിന്റെ മുറ്റം കാണാം .

 പാറമട വീട്

ഇന്നത്തെ കാലത്ത് മലയാളം സിനിമാ പ്രവർത്തകരുടെ ഇഷ്ട്ട നഗരമാണ് കൊച്ചി. മലയാള സിനിമായിൽ ഏറ്റവും കൂടുതൽ ആരാധകാരും,ആവശ്യക്കാരും ഉള്ള വീടുകളിലൊന്നാണ് കൊച്ചിയിലെ വാഴക്കാലയിലുള്ള പാറമട ഹൗസ്. ഒരു ക്വാറിയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരവും ആകർഷകവുമായ വീടാണ് ഇത്. 

പോക്കിരിരാജ , ഹാപ്പി ഹസ്ബൻഡ്സ് , ലോലിപോപ്പ് , തീവ്രം , ഇവർ വിവാഹിതരായൽ , വിസ്മയത്തുമ്പത്ത് തുടങ്ങിയ സിനിമകളിലൂടെ വെള്ളിത്തിരയിലെത്തുന്നതിന് മുമ്പ് തന്നെ , നിരവധി മലയാളം പരസ്യങ്ങളിലൂടെ ഈ വീട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ജനപ്രിയ മലയാളം സീരിയൽ ആയ “സ്ത്രീ”യുടെ തുടർച്ചയും ഈ വീട്ടിലാണ് ചിത്രീകരിച്ചത്. ഫ്‌ളവേഴ്‌സിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന കോമഡി സിറ്റ്കോംമും പാറമട ഹൗസിലാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്.

വരിക്കാശ്ശേരി മന

ജഗന്നാഥൻ, മംഗലശ്ശേരി നീലകണ്ഠൻ, ചിറക്കൽ ശ്രീഹരി ഇവർ എല്ലാവരും ഈ പുരാതന വരിക്കാശ്ശേരി മനയിലെ കഥാപാത്രങ്ങൾ ആണ് .  വാസ്തുവിദ്യായിലെ വിസ്മയമായാ ഈ തറവാട് 4 ഏക്കർ സ്ഥലത്താണ് നിർമ്മിച്ചിരിക്കുന്നത്.
 പാലക്കാട് മനിശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന ഈ നാലുകെട്ടിന് ആയിരം വർഷം പഴക്കമുള്ള ഉത്ഭവമുണ്ടെന്ന് പറയപ്പെടുന്നു. 80-കളിൽ നെടുമുടി വേണുവിന്റെ തീർത്ഥം എന്ന ചിത്രത്തിലൂടെയാണ് മനയുടെ അരങ്ങേറ്റം .

 എന്നിരുന്നാലും, 1993-ൽ തീയേറ്ററുകളിലെത്തിയ ദേവാസുരം എന്ന ഐതിഹാസിക ചിത്രത്തിലൂടെയാണ് പ്രേക്ഷകർ ഇതിന്റെ ഉള്ളും,വാസ്തുവിദ്യാ മഹത്വം കാണുന്നതും ഈ ലൊക്കേഷന് ജനപ്രീതി വർദ്ധിക്കുന്നതും. പിന്നീട് മലയാള സിനിമാ നിർമ്മാതാക്കളുടെ പ്രിയപ്പെട്ട ഷൂട്ടിംഗ് ലൊക്കേഷനുകളിലൊന്നായി മാറി വരിക്കാശ്ശേരി മന . നിങ്ങളൊരു തീക്ഷ്ണ സിനിമാപ്രേക്ഷകനാണെങ്കിൽ തീർച്ചയായും രാപ്പകലിലെ ഈ മന നിങ്ങൾ മറന്നിട്ടുണ്ടാകില്ല .തൂവല് കൊട്ടാരം , വല്ല്യേട്ടൻ , പ്രേതം 2 , ദ്രോണ എന്നിവയിലും ഈ വീട് നിറഞ്ഞ് നിൽക്കുന്നു.
 മാടമ്പിയിലെ കല്യാണ കച്ചേരി എന്ന ഗാനത്തിലാണ് ഈ മനയുടെ നടുമുറ്റത്തിന്റെ സൗന്ദര്യം ഏറ്റവും കാണാൻ കഴിയുന്നത് .

 പദ്മനാഭപുരം കൊട്ടാരം

പത്മനാഭപുരം കൊട്ടാരത്തിന്റെ മഹത്വം വർണ്ണിക്കുക എന്നത് തന്നെ മനസ്സിന് കുളിർമയേകുന്ന ഒരു പ്രവൃത്തിയാണ്. വാസ്തുവിദ്യ പ്രകാരമുള്ള അതിമനോഹരമായ മരപ്പണിയുള്ള ഈ കൊട്ടാരം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തടി കൊട്ടാരങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. 

മണിച്ചിത്രത്താഴ് എന്ന ഹൊറർ ചിത്രത്തിലെ ഒരു മുറൈ വന്തു എന്ന ഗാനം ഉൾപ്പെടെയുള്ള ഒരു പ്രധാന ഭാഗം ചിത്രീകരിച്ചത് ഈ കൊട്ടാരത്തിലാണ്. മോഹൻലാൽ നായകനായ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലും ഈ മാളിക കാണാം . 200 ഏക്കറിൽ പരന്നുകിടക്കുന്ന ഇത് തിരുവനന്തപുരത്ത് നിന്ന് 50 കിലോമീറ്റർ അകലെയായി പതിനെട്ടാം നൂറ്റാണ്ടിന് മുമ്പ് ഇരവി വർമ്മ കുലശേഖര പെരുമാളാണ്  നിർമ്മിച്ചത് .

നൊച്ചുള്ളി വീട്

മമ്മൂട്ടിയുടെ മൃഗയ, ഓർമ്മയുണ്ടാകുമല്ലോ, രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട് ഈ ചിത്രം. ഗ്രാമവാസികളെ ശല്യപ്പെടുത്തുന്ന പുലിയെ കൊല്ലാൻ ഒരു ഗ്രാമത്തിലെത്തുന്ന മദ്യപാനിയായ വേട്ടക്കാരന്റെ കഥയാണ് മൃഗയ പറയുന്നത്. സിനിമയുടെ തുടക്കത്തിൽ , ജഗന്നാഥ വർമ്മയുടെ വീട് ആയി കാണിക്കുന്നത് ഈ വീടാണ്.


പുരാതനവും പ്രൗഢവും ആയ കേരളത്തിലെ ഒരു ധനിക ഭവനം എന്ന വേഷം ഈ വീടിന് നന്നായി ഇണങ്ങുകയുംചെയ്യും. പാലക്കാട് ജില്ലയിലെ നൊച്ചുള്ളി വീട്ടിൽ ജഗന്നാഥ, ശാരി, രഘു, ലാലു അലക്സ് തുടങ്ങിയ കഥാപാത്രങ്ങൾ എപ്പോളും ചുറ്റിപറ്റി നടക്കുന്നുണ്ട് .