എയർ കണ്ടീഷനില്ലാത്ത ഒരു ലക്ഷ്വറി ബംഗ്ളാവോ???

3800 SQ.FT | 33 CENTS | THE ECOHOUSE

അഭൂതപൂർവമായ ഒരു ആർക്കിടെക്ചറിന്റെ പ്രതീകമാണ് കോട്ടയം കളത്തിപ്പടിയിലെ ഈ ECOHOUSE. എയർ കണ്ഡീഷന്റെ യാതൊരു ആവശ്യവുമില്ലാതെ ചെയ്തെടുത്ത ഒരു സ്വപ്ന ഭവനം.

Critical regionalism എന്ന ആർകിട്ടകച്ചുറൽ ഫിലോസഫിയിൽ ചെയ്തത്. തനത് നാട്ടിലെ പരമ്പരാഗത ആർകിട്ടിച്ചറിനെ മുൻ നിർത്തി ചെയ്യുന്ന ഡിസൈൻ രീതിയാണിത്.

പരമ്പരാഗത കേരള ആർകിട്ടിച്ചറിന്റെ ഒരു പുനർവായനയാണ് ഈ വീട്. 

കോണ്ക്രീറ്റ് വളരെ കുറച്ച് മാത്രം ഉപയോഗിച്ചുകൊണ്ട് ഇഷ്ടികയാണ്  അധികരിപ്പിച്ചിരിക്കുന്നത്. ഇത് തുടങ്ങി ഈ വീട്ടിൽ പ്രയോഗിച്ചിരിക്കുന്ന passive കൂളിങ് ടെക്നിക്‌സ് അനവധിയാണ്. മാംഗ്ലൂർ ടൈൽസ് പതിപ്പിചിരിക്കുന്ന  സ്ലോപിങ് റൂഫ്.

മുന്നിൽ നിന്ന് സാധാരണം എന്ന് തോന്നുന്ന ഈ വീട് എന്നാൽ ഒട്ടും സാധാരണമല്ല. 

വീടിൻറെ നടുക്കായി ഒരു ഭീമൻ ലിവിങ് സ്‌പെയ്‌സ് സൃഷ്ടിചിരിക്കുന്നു. അത് പുറത്തേ വിശാലമായ deck ലേക്ക് തുറക്കുന്നു. ഡെക്ക് ആണെങ്കിൽ ഒരു ചെറു മൈതാനം പോലെ, ഒരു പോഡിയം പോലെ സജ്ജീകരിച്ചിരിക്കുന്നു. 

ഓപ്പൺ ആയ ഈ ഇടത്ത് നിലത്ത് സെറാമിക് ടൈൽസ് പതിച്ചിരിക്കുന്നു. ഇതിലേക്ക് തുറക്കുന്ന ലിവിങ് റൂമിൽ നിന്നുള്ള വാതിലിനു റോളിംഗ് ഷട്ടർസ്  കൊടുത്തിരിക്കുന്നത്. 

ഈ ലിവിങ് സ്പെയ്സിനു ഇരു വശത്തായിട്ടാണ് മുറികൾ സെറ്റ്  ചെയ്തിരിക്കുന്നത്. പ്രൈവറ്റ് മുറികളായ ബെഡ്റൂം തുടങ്ങിയവ പടിഞ്ഞാറു വശത്തും, പബ്ലിക് മുറികൾ കിഴക്ക് വശത്തായിട്ടും.

ഉള്ളിൽ ഉപയോഗിച്ചിരിക്കുന്നത് ikea പോലുള്ള അത്യധികം സെലക്ടഡ് ആയ ഡെക്കൊറുകളും ഫർണിച്ചറുകളുമാണ്. 

ഉടനീളം ചുവരുകൾക്ക് വൈറ്റ് നിറം തന്നെ നിലനിർത്തിയിരിക്കുന്നു. ഇത് നാച്ചുറൽ ലൈറ്റിന്റെ സാധ്യതകളെ കൂട്ടുന്നു.  അതിനോട് ചേരുന്നതാണ് എണ്ണത്തിൽ ഒരുപാടുള്ള ജനലുകളും.

ഒട്ടും തന്നെ തടസ്സം സൃഷ്ടിക്കാതെയുള്ള ഈ സ്പെയസുകളുടെ അളവുകൾ, പഴയ തിരുവിതാംകൂർ കൊട്ടാരങ്ങളിൽ നിന്ന് സ്വാധിനം എടുത്തുകൊണ്ട് ചെയ്തതാണ് എന്ന് പറയുന്നത് ഒട്ടും അതിശയോക്തിയില്ലാത്ത കാര്യം തന്നെ. 

Built-up space: 3800 sq.ft

Site area: 33 cents

Location: Kalathipady, Kottayam

Design: Elemental Architectural Designers

@elemental_ar

Architect: Amrutha Kishor