എന്തൊക്കെ പറഞ്ഞാലും വിട്രിഫൈഡ് ടൈൽസിനെ വെട്ടിക്കാൻ മറ്റൊരു ഫ്ലോറിങ് ഓപ്ഷനും വളർന്നിട്ടില്ല. എന്തുകൊണ്ട്?

കാര്യമൊക്കെ ശരി തന്നെ വീടിൻറെ ഫ്ലോറിങ് ചെയ്യാൻ ഒരുപാട് പുതിയ ഉൽപന്നങ്ങളും കാര്യങ്ങളും ദിനംപ്രതി മാർക്കറ്റിൽ വരുന്നുണ്ട്. ടൈലുകളിൽ തന്നെ പലതരം ടൈലുകൾ, ഹാർഡ് വുഡ്, തറയോടുകൾ അങ്ങനെ പലതും.

എന്നാൽ ഇവയിലൊന്നും തന്നെ നമ്മുടെ വിട്രിഫൈഡ് ടൈൽസിനെ മറികടക്കാൻ ആയിട്ടില്ല എന്നുള്ളതാണ് സത്യം. ഗുണമേന്മ കൊണ്ടായാലും, ഈട് കൊണ്ടായാലും, നമുക്ക് കിട്ടാവുന്ന അനവധി ഡിസൈൻ പാറ്റേണുകൾ നോക്കിയാലും ഒക്കെ തന്നെ ഇവ തന്നെയാണ് മുന്നിൽ

അതുകൊണ്ട് വീട്ടിലേക്ക് ഫ്ലോർ ടൈൽ സെലക്ട് ചെയ്യുമ്പോൾ മാക്സിമം വിട്രിഫൈഡ്  ടൈലുകൾ തന്നെ സെലക്ട് ചെയ്യാൻ ശ്രദ്ധിക്കുക . 

എന്തുകൊണ്ട് Vitrified tiles??

വിട്രിഫൈഡ് ടൈലുകൾ ദീർഘകാലം നിലനിൽക്കുന്നു എന്നത് തന്നെയാണ് പ്രധാനപ്പെട്ട കാരണം. 

രണ്ട് അത് വെള്ളം വളരെ കുറച്ചുമാത്രം അബ്സോർബ് ചെയ്യുന്നു എന്നതുമാണ്.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

അങ്ങനെ വിട്രിഫൈഡ് ടൈൽസ് വിളിക്കാൻ തീരുമാനിച്ചു കഴിഞ്ഞാൽ തന്നെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്:

ടൈലുകൾ ഒട്ടിക്കുവാൻ ഇന്ന് സിമൻറ്റിനേക്കാളും കൂടുതൽ ഉപയോഗിക്കുന്ന പശ ആണ് adhesives.  

Amazon.com

ഈ adhesive gums-ൽ പോളിമർ കണ്ടൻറ് കൂടുതലുള്ളത് കാരണം ജലാംശം നഷ്ടപ്പെടാനുള്ള ടൈം സിമൻറ്നേക്കാൾ വളരെ കൂടുതലാണ്. അതുതന്നെയാണ് ഇതിൻറെ ഏറ്റവും വലിയ  മേന്മയും. 

ടൈലും, ആ ടൈൽ ഒട്ടിക്കപെടേണ്ട പ്രതലവും തമ്മിൽ, gum-ലുള്ള ജലത്തെ  ഒരുപോലെ വലിച്ചെടുത്താൽ മാത്രമേ ആ ടൈൽ അത് ഒട്ടിക്കുന്ന പ്രതലത്തിൽ നന്നായിട്ട് ഒട്ടിപിടിച്ചു നിൽക്കുകയുള്ളൂ. അതിനാൽ തന്നെ adhesives വളരെ മികച്ച റിസൾട്ട് തരുന്നു.

കൂടാതെ ഈ adhesives-ൻറെ സെറ്റിംഗ്  ടൈം എന്നത് സിമൻറ്നേക്കാൾ കൂടുതൽ ആണ്.  ആയതുകൊണ്ടുതന്നെ ടൈൽ  ഒട്ടിച്ചതിനുശേഷം, ആ ടൈൽസിന്  അതിൻറെ ലൈനിലോ ക്രമത്തിലോ

indiamart

വേരിയേഷൻസ് ഉണ്ടായാൽ അത് അപ്പോൾ തന്നെ ഈസി ആയി    റെക്റ്റിഫൈവ് ചെയ്തു വെക്കാൻ സാധിക്കുന്നു. 

കൂടാതെ ടൈൽ വിരിക്കുമ്പോൾ   നിർബന്ധമായി epoxy ഉപയോഗിക്കണം. അത് 2mm അല്ലെങ്കിൽ 3mm ഗ്യാപ്പിട്ട് ഫിൽ ചെയ്തു കൊടുക്കുകയും വേണം.