വീട്ടിലെ ആളുകളുടെ എണ്ണം അനുസരിച്ച് സെപ്റ്റ ആവശ്യമായ സേഫ്റ്റി അങ്ങിനെ അളവും വ്യത്യാസപ്പെടുമോ???
സെപ്റ്റിക് ടാങ്ക് നമ്മുടെയെല്ലാം വീടിന് എത്ര ആവശ്യമായ ഒരു ഘടകമാണെന്ന് നമുക്കെല്ലാമറിയാം. വീടിന് ചുറ്റും ഉള്ള സ്ഥലത്ത് നിശ്ചിത ദൂരം വിട്ട് കുഴികളെടുത്ത് അതിൽ ടാങ്കുകൾ കിട്ടി നാം സെപ്റ്റിക് ടാങ്ക് ആയി ഉപയോഗിക്കുന്നു. ഇന്ന് റെഡിമെയ്ഡ് സെപ്റ്റിക് ടാങ്കുകളും എളുപ്പം ലഭ്യമാണ്.
എന്നാൽ ഒരു വീടിന് യഥാർത്ഥത്തിൽ ആവശ്യമായ സെപ്റ്റിക് ടാങ്കിന്റെ അളവ് എന്താണെന്ന് നാം പലപ്പോഴും ചിന്തിക്കാറില്ല. വീടിന്റെ വിസ്താരം കൂടുമ്പോഴും അന്തേവാസികളുടെ എണ്ണം കൂടുമ്പോഴും ഒക്കെ വേണ്ട സെപ്റ്റിക് ടാങ്കിന്റെ അളവിൽ വ്യത്യാസം വരുന്നുണ്ടോ?? നമുക്ക് നോക്കാം:
മാറി വരേണ്ട സെപ്റ്റിക് ടാങ്ക് (septic tank) അളവുകൾ
വീടിൻറെ വിസ്താരം അനുസരിച്ചല്ല, എന്നാൽ വീട്ടിലെ അന്തേവാസികളുടെ എണ്ണം കൂടുകയോ കുറയുകയോ ചെയ്യും തോറും ആവശ്യമായ സെപ്റ്റിക് ടാങ്കിന്റെ അളവിൽ വ്യത്യാസം വരുന്നു. അവ എങ്ങനെയൊക്കെയാണ് എന്ന് നമുക്ക് നോക്കാം
IS 2470 അനുസരിച്ച് സെപ്റ്റിടാങ്ക് ന് ഉള്ള സ്റ്റാൻഡേർഡ് സൈസുകൾ ഇങ്ങനെയാണ്.
- 5 പേരുള്ള വീട്: സെപ്റ്റിക് ടാങ്ക്1.5m( length) ×0.75 m(width) ×1.3m(depth) ആണ് നിർദ്ദിഷ്ട സൈസ്.
- 10 പേരുള്ള വീട്: സെപ്റ്റിക് ടാങ്ക് 2m(length) × 0.90m(width) × 1.3m(depth) ആണ് സൈസ്.
- 15 പേരുള്ള വീട്: സെപ്റ്റിക് ടാങ്ക് 2m(length) ×0.90m(width) ×1.6m(depth) ആണ് സൈസ്.
- 20 പേരുള്ള വീട്: സെപ്റ്റിക് ടാങ്ക് 2.3m(length) ×1.1m(width) ×1.6m(depth) ആണ് സൈസ്.