വീടിന് കുറ്റിയടിക്കൽ: വാസ്തു വഴിയും ശാസ്ത്ര വഴിയും

വീട് പണിയുടെ തുടക്കം എന്നാൽ നമ്മുടെയെല്ലാം മനസ്സിൽ ഒരു അർത്ഥമാണ്: അത് കുറ്റി അടിക്കൽ തന്നെയാണ്. അവിടുന്നാണ് വീട് നിർമ്മാണം ആരംഭിക്കുന്നത് എന്ന് പറയാം. അത് ഒരു സാങ്കേതിക അല്ലെങ്കിൽ ശാസ്ത്രിയ പ്രക്രിയ പോലെ തന്നെ നമ്മുടെ നാട്ടിൽ ഏറെ പ്രധാനപ്പെട്ട ഒരു ചടങ്ങു കൂടിയാണ്. 

എന്നാൽ ഒരു ചടങ്ങിന് അപ്പുറത്ത് ഈ പ്രക്രിയയിൽ ഒരുപാട് കാര്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നതാണ് സത്യം.  ഈ പ്രക്രിയയെ പറ്റി നമുക്കെല്ലാവർക്കും ഏകദേശം നല്ല ധാരണ ഉണ്ട്. എന്നാൽ അതിനെ പറ്റി അല്ല ഈ ലേഖനം. പകരം അതിനോടുള്ള രണ്ട് വിവിധ സമീപനത്തെ പറ്റിയാണ്: വാസ്തുപരമായ കുറ്റിയടിക്കലിനെ പറ്റിയും ശാസ്ത്രപരമായി ഉള്ള കുറ്റിയടിക്കലിനെ പറ്റിയും. വായിക്കൂ:

വസ്തുപരമായി എങ്ങനെയാണ് കുറ്റിയടിക്കുന്നത്???

വീട് പണിയാനുള്ള പ്ലോട്ടിൽ, വീടിൻറെ സ്ഥാനം വ്യക്തമായി നിർണയിക്കുന്ന ചടങ്ങിനാണല്ലോ യഥാർത്ഥത്തിൽ കുറ്റിയടിക്കൽ എന്ന് പറയുന്നത്. 

വാസ്തുപ്രകാരം ഇതെങ്ങനെ എന്ന് നോക്കാം:

വാസ്തു വിദ്യയിൽ ആദ്യം തന്നെ വീട് പണിയുന്ന പ്ലോട്ട് ഒരു സമചതുരം ആയിട്ട് എടുക്കുന്നു (ഏകദേശ ചതുര കല്പന). 

ആ സമചതുരത്തിൻറെ സെന്റ് മാർക് ചെയ്ത് അതിനെ “വാസ്തു മദ്ധ്യം” ആയിട്ട് കണക്കാക്കുന്നു. വാസ്തുപ്രകാരം ഏറെ പ്രാധാന്യമുള്ള ഒരു ബിന്ദു ആണിത്.

എന്നാൽ വാസ്തുപ്രകാരം വാസ്തു മദ്ധ്യത്തിൽ തന്നെ വീടിൻറെ സെൻറർ (ഗ്രഹമദ്ധ്യം) വരുന്നത് വേധദോഷം ആയി ആണ് കണക്കാക്കുന്നത്.  

അതുകൊണ്ട്  വാസ്തു മദ്ധ്യം ഒഴിവാക്കി വീടിന്റെ നടുസ്ഥാനം, വാസ്തു മദ്ധ്യത്തിൽ നിന്നും തെക്ക് പടിഞ്ഞാറു ഭാഗത്തേക്കോ  അല്ലെങ്കിൽ വാസ്തു മദ്ധ്യത്തിൽ നിന്നും വടക്ക് കിഴക്ക് ഭാഗത്തേക്കോ മാറ്റിയാണ് കുറിക്കുന്നത്. ഇതാണ് ഗൃഹമധ്യമായി മാറുന്നത്. 

ഇനി ഇതിനെ ആസ്പദമാക്കി വീടിൻറെ നാല് മൂലകൾ നിര്ണയിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ സ്‌ഥലത്തിന്റെ അതിരിൽ നിന്നും വിടേണ്ട അകലം വിടാൻ ശ്രദ്ധിക്കണം. ഇങ്ങനെ കൃത്യമായിട്ട് കുറ്റിയടിച്ചു മാർക്ക് ചെയ്യണം.

ഇങ്ങനെ കിട്ടിയ വശങ്ങളിൽ നിന്ന് 90° ആംഗിൾ വരത്തക്ക രീതിയിൽ കയറു കെട്ടി തിരിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് യഥാർത്ഥത്തിൽ കുറ്റി അടിക്കുക എന്ന് പറയുന്നത്.

ശാസ്ത്രീയ രീതി

യഥാർത്ഥ എഞ്ചിനീയറിംഗ് terms-സിൽ ഇതിനെ കുറ്റിയടിക്കലിനെ സെറ്റ് ഔട്ട് ചെയ്യുക എന്നാണ് പറയുന്നത്. 

പേപ്പറിൽ ഉള്ള നമ്മുടെ വീടിൻറെ പ്ലാൻ, വീടിൻറെ പ്ലോട്ടിലേക്ക് ട്രാൻസ്ലേറ്റ് ചെയ്യുന്നു എന്ന പ്രക്രിയയാണ് ശാസ്ത്രീയമായി നോക്കുമ്പോൾ നടക്കുന്നത്. 

ഈ സമീപനത്തിൽ ഒഴിവാക്കേണ്ടതാണ്, ഉൾപ്പെടുത്തേണ്ടത് എന്ന രീതിയിലുള്ള നിയമങ്ങളൊന്നും പാലിക്കേണ്ടതില്ല. പകരം ആ പ്ലോട്ടിന് ഏറ്റവും ഉചിതവും പരമാവധി സ്ഥലം ഉപയോഗപ്പെടുത്തുന്നതും ആയ രീതിയിൽ നമ്മുടെ പ്ലാൻ ആ പ്ലോട്ടിൽ ഉൾപ്പെടുത്തി എടുക്കുക എന്നുള്ള നിഷ്ഠ മാത്രമേ ഉള്ളൂ.

ബാക്കി എല്ലാം മേൽ പറഞ്ഞതുമായി സാമ്യമുള്ള പ്രക്രിയ തന്നെയാണ്. നമ്മൾ ഉദ്ദേശിക്കുന്ന വിസ്താരം കിട്ടുന്ന രീതിയിൽ, ഉദ്ദേശിക്കുന്ന പ്ലാനിന്റെ നടുഭാഗം മാർക്ക് ചെയ്യുകയും, അവിടെ നിന്ന് നാല് ചുവരുകൾ കയർ കെട്ടി എടുക്കുകയും ചെയ്യുന്നു. അതിൽ നിന്നും മുറികൾ വീണ്ടും കയർ കെട്ടി തിരിക്കുന്നു.

ഏത് സമീപനം സ്വീകരിച്ചാലും ശരി, കുറ്റി അടിക്കുക എന്നത് ഏറെ പ്രധാനപ്പെട്ട ഒരു പ്രക്രിയ തന്നെയാണ്. അത് വ്യക്തമായി ചെയ്തില്ലെങ്കിൽ നിർമ്മാണത്തിൽ പാകപ്പിഴകൾ ഉണ്ടാകുന്നതാണ്.