വീടിന് എയർഹോളുകളുടെ ആവശ്യകത.വീട് നിർമ്മാണത്തിൽ പണ്ടു കാലം തൊട്ടുതന്നെ വായു സഞ്ചാരം ഉറപ്പു വരുത്തുന്നതിന് വേണ്ടി എയർ ഹോളുകൾ ഇട്ടു നൽകുന്ന രീതി ഉണ്ടായിരുന്നു.

ഭിത്തിയിൽ ചെറിയ സുഷിരങ്ങൾ ഇട്ട് നൽകുന്ന രീതിയാണ് അതിനായി ഉപയോഗപ്പെടുത്തിയിരുന്നത്.

പിന്നീട് കോൺക്രീറ്റിൽ നിർമ്മിക്കുന്ന കെട്ടിടങ്ങളിൽ നീളം കൂട്ടിയും കുറച്ചുമെല്ലാം ലിവിങ് ഏരിയ പോലുള്ള ഇടങ്ങളിൽ എയർ ഹോളുകൾ നൽകുന്ന രീതി വന്നു.

വീടിനകത്ത് ചൂട് വായു കെട്ടിനിൽക്കാതെ ഇരിക്കുന്നതിനും ശുദ്ധവായ ലഭ്യത ഉറപ്പു വരുത്തുന്നതിനും വേണ്ടിയാണ് എയർ ഹോളുകൾ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്.

എന്നാൽ എസി പോലുള്ള ഉപകരണങ്ങളുടെ ഉപയോഗം അധികമായതോടെ പല വീടുകളിലും വെന്റിലേഷൻ നൽകുന്ന രീതി പാടെ ഉപേക്ഷിച്ചു.

എയർഹോളുകൾ നൽകേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി വിശദമായി മനസ്സിലാക്കാം.

വീടിന് എയർഹോളുകളുടെ ആവശ്യകത, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

ഇപ്പോൾ നിർമ്മിക്കുന്ന മിക്ക വീടുകളിലും നിർമ്മാണ സമയത്ത് തന്നെ എസി ഫിറ്റ് ചെയ്യുന്നതിനുള്ള കാര്യങ്ങൾ ചെയ്തു വയ്ക്കാറുണ്ട്.

ബെഡ്റൂം പോലുള്ള ഭാഗങ്ങളിൽ എസി ഉപയോഗപ്പെടുത്തുന്നുണ്ട് എങ്കിൽ തണുപ്പ് പുറത്തേക്ക് പോകാതിരിക്കാനായി എയർ ഹോളുകൾ നൽകുന്നത് ഒഴിവാക്കുകയാണ് ചെയ്യുന്നത്.

അതല്ല നിർമ്മാണം പൂർത്തിയായി കഴിഞ്ഞ വീടുകളിൽ പിന്നീട് എസി വക്കേണ്ടി വരുമ്പോൾ വെന്റിലേഷനുകൾ കട്ടിയുള്ള പേപ്പർ അല്ലെങ്കിൽ കാർഡ്ബോർഡ് ഉപയോഗിച്ച് അടച്ച് നൽകുകയാണ് ചെയ്യുന്നത്.

എസി ഫിറ്റ് ചെയ്യുന്ന റൂമുകളിൽ ചെറിയ രീതിയിലുള്ള സുഷിരങ്ങൾ വഴി പോലും തണുപ്പ് പുറത്തേക്ക് പോകുന്നതിന് കാരണമാകുന്നു.

അതുകൊണ്ടു തന്നെ ഭാവിയിൽ എസി നൽകാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ എയർ ഹോളുകൾ പൂർണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്.

അതേസമയം ഫാൻ ഉപയോഗപ്പെടുത്തുന്ന ഭാഗങ്ങളിൽ പലപ്പോഴും ചൂടുള്ള വായുവാണ്
സർക്കുലേറ്റ് ചെയ്യപ്പെടുന്നത്.

ഇവ പുറം തള്ളുന്നതിനു വേണ്ടി നിർബന്ധമായും എയർഹോളുകൾ നൽകാവുന്നതാണ്. ഫാൻ ഫിറ്റ് ചെയ്യുന്ന റൂമിന്റെ സെന്റർ ഭാഗത്താണ് എയർഹോളുകൾ നൽകുന്നത്.

എയർ ഹോളിന്റെ നീളം കുറഞ്ഞത് 50 തൊട്ട് 60 സെന്റീമീറ്റർ എന്ന അളവിലും വീതി 5 സെന്റീമീറ്റർ എന്ന അളവിലുമാണ് നൽകുന്നത്. റൂമിന്റെ റൂഫ് എയർ ഹോൾ എന്നിവ തമ്മിൽ കുറഞ്ഞത് 15 തൊട്ട് 20 സെന്റീമീറ്റർ അകലം നൽകണം.

എയർ ഹോൾ നൽകുമ്പോൾ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ.

എയർഹോളുകൾ നൽകുന്നതു കൊണ്ട് ഒരുപാട് ഗുണങ്ങൾ ഉള്ളതുപോലെ ദോഷങ്ങളും അവയ്ക്കുണ്ട്. മിക്കപ്പോഴും ഇത്തരം ഭാഗങ്ങളിൽ കിളികൾ, ഇഴജന്തുക്കൾ എന്നിവ കൂടു കൂട്ടാനുള്ള സാധ്യത കൂടുതലാണ്.

പ്രത്യേകിച്ച് പക്ഷികൾ കൂട് വച്ച് കഴിഞ്ഞാൽ വീട്ടിനകത്തേക്ക് വേസ്റ്റ് വീഴാനുള്ള സാധ്യതയും ഉണ്ട് . പല്ലി,പാറ്റ,എലി പോലുള്ള ജീവികളുടെ ശല്യവും എയർഹോളുകൾ വഴി കൂടുതൽ ആയിരിക്കും.

വീടിന്റെ പുറം ഭാഗത്തേക്കുള്ള ഭിത്തികളിൽ ചരിച്ച് നൽകുന്ന രീതിയിലാണ് എയർഹോളുകൾ സെറ്റ് ചെയ്യേണ്ടത്. അങ്ങിനെ ചെയ്യുന്നത് വഴി മഴവെള്ളം വീട്ടിനകത്തേക്ക് എത്താതിരിക്കുന്നതിന് സഹായിക്കുന്നു.

ഒരിക്കൽ നിർമ്മിച്ച് നൽകിയ എയർ ഹോൾ പിന്നീട് അടയ്ക്കണമെങ്കിൽ അതിനായി ഉപയോഗപ്പെടുത്താവുന്ന രീതികളിൽ ഒന്ന് എസ് എസ്‌ ടൈപ്പ് മെഷ് നെറ്റ് ഉപയോഗിക്കുക എന്നതാണ്.

എയർ ഹോളുകൾക്ക് പകരമായി പൈപ്പ് ഹോളുകൾ നൽകുന്ന വീടുകളും കുറവല്ല. ഇവ കാഴ്ചയിൽ ഭംഗി നൽകുമെങ്കിലും അതുവഴി പ്രാണികളും മറ്റു ജീവികളും വീട്ടിനകത്തേക്ക് പ്രവേശിക്കാനുള്ള സാധ്യത കൂടുതലാണ്.

റൂഫിന്റെ ഭാഗത്ത് നിന്നും 15 തൊട്ട് 20 സെന്റീമീറ്റർ താഴേക്ക് വരുന്ന രീതിയിലാണ് ഫാൾസ് സീലിങ്ങിൽ പൈപ്പ് ഹോളുകൾ നൽകുന്നത്.

ഇത്തരത്തിൽ എയർ ഹോളുകൾ നൽകുന്നതു കൊണ്ട് ഗുണങ്ങളും ദോഷങ്ങളും ഉണ്ട് എന്ന കാര്യം മനസ്സിലാക്കുക.

വീടിന് എയർഹോളുകളുടെ ആവശ്യകത മനസ്സിലാക്കി അവ നൽകണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കാം.