വീടിന് തിരഞ്ഞെടുക്കാം കോൺക്രീറ്റ് ഉൽപ്പന്നങ്ങൾ.വീട് നിർമ്മാണത്തിൽ ചിലവ് ചുരുക്കാനായി എന്തെല്ലാം ചെയ്യാമെന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മൾ മിക്ക ആളുകളും.
എന്നാൽ തിരഞ്ഞെടുക്കുന്ന മെറ്റീരിയലിന്റെ ക്വാളിറ്റിയിൽ വലിയ രീതിയിലുള്ള കോംപ്രമൈസ് വരുത്തിക്കൊണ്ട് വീട് നിർമ്മിക്കുന്നത് പലപ്പോഴും സുരക്ഷിതത്വം നൽകുന്ന കാര്യമല്ല.
അതു കൊണ്ട് പണ്ടുകാലം തൊട്ട് തന്നെ വീട് നിർമ്മാണത്തിനായി തിരഞ്ഞെടുക്കുന്ന കട്ടിള ജനാലകൾ എന്നിവയെല്ലാം നല്ല കാതലുള്ള തടി ഉപയോഗിച്ച് നിർമ്മിച്ചതാകണമെന്ന് ആളുകൾ നിർബന്ധം പിടിക്കാറുണ്ട്.
തടി ഉപയോഗിച്ച് നിർമ്മിക്കുന്ന കട്ടിളകൾക്കും ജനാലകൾക്കും ചിതൽ പോലുള്ള പ്രശ്നങ്ങൾ സ്ഥിരമായതോടെ അതിന് ബദലായി ഉപയോഗപ്പെടുത്താവുന്ന വസ്തുക്കളെപ്പറ്റി എല്ലാവരും ചിന്തിച്ചു തുടങ്ങി.
ചിലവ് കുറച്ച് അതേസമയം നല്ല ക്വാളിറ്റിയിൽ തടിക്ക് പകരമായി ഉപയോഗപ്പെടുത്താവുന്ന ഒരു മെറ്റീരിയൽ ആണ് സിമന്റ് കട്ടിളകളും ജനാലകളും. അവയെ പറ്റി വിശദമായി മനസ്സിലാക്കാം.
വീടിന് തിരഞ്ഞെടുക്കാം കോൺക്രീറ്റ് ഉൽപ്പന്നങ്ങൾ.
കോൺക്രീറ്റ് ഉപയോഗിച്ച് നിർമ്മിക്കുന്ന ജനാലകൾ, വാതിൽ,കട്ടിളകൾ, ഇന്റർലോക്ക് ബ്രിക്കുകൾ എന്നിവക്കെല്ലാം തന്നെ ഇപ്പോൾ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട മെറ്റീരിയലുകളിൽ നല്ല ഡിമാൻഡ് ലഭിക്കുന്നുണ്ട്.
വീടിന് അകത്ത് മാത്രമല്ല പുറം ഭാഗത്ത് നിർമ്മിക്കുന്ന കോമ്പൗണ്ട് വാളുകൾ റെഡിമെയ്ഡ് രൂപത്തിൽ കോൺക്രീറ്റിൽ നിർമ്മിച്ച് എടുക്കാനായി സാധിക്കും.
കോൺക്രീറ്റ് ഉപയോഗിച്ച് നിർമ്മിക്കുന്ന ജനാലകൾ വാതിലുകൾ എന്നിവയെല്ലാം പ്രീ കാസ്റ്റ് ഫ്രെയിമുകൾ എന്നാണ് അറിയപ്പെടുന്നത്. കുറഞ്ഞ ബഡ്ജറ്റിൽ വീടിന് സുരക്ഷിതത്വം നൽകാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന മെറ്റീരിയലുകളാണ് ഇവയിൽ കൂടുതലും.
മാത്രമല്ല ഇവയുടെ സർവീസ് ലൈഫ് അവൈലബിലിറ്റി എന്നിവയുടെ കാര്യത്തിലും വലിയതായി തല പുകേണ്ടി വരുന്നില്ല. ഇത്തരം പ്രോഡക്ടുകൾക്ക് മിക്ക നിർമ്മാതാക്കളും ലൈഫ് ടൈം ഡ്യൂറബിലിറ്റിയാണ് അവകാശപ്പെടുന്നത്.
എന്തായാലും കുറഞ്ഞത് 20 വർഷമെങ്കിലും ഇവയ്ക്ക് ആയുസ്സ് ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
തടിയിൽ നിർമ്മിക്കുന്ന കട്ടിളകൾ ജനാലകൾ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഇവയിൽ നട്ടുകളും സ്ക്രൂകളും അത്ര സ്ട്രോങ്ങായി നിൽക്കില്ല എന്നാണ് പറയപ്പെടുന്നത്.
എന്നാൽ അതിന് പകരമായി ഉപയോഗപ്പെടുത്തുന്ന നൈലോൺ, ഫൈബർ റാഡുകൾ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് വഴിയൊരുക്കുന്നു.
പ്രധാന ഉൽപ്പന്നങ്ങൾ.
കോൺക്രീറ്റ് ഉപയോഗിച്ച് നിർമ്മിക്കുന്ന ജനാലകൾ, വാതിലുകൾ,കട്ടിളകൾ കോമ്പൗണ്ട് വാളുകൾ എന്നിങ്ങനെ ഒരു നീണ്ട നിര തന്നെ ലിസ്റ്റിൽ ഉൾപ്പെടുന്നു.
സിമന്റ് ഉപയോഗിച്ച് നിർമ്മിക്കുന്ന കട്ടിളകളിൽ ഡബ്ലിയു പി സി, മരം ഉപയോഗിച്ചുള്ള ഡോറുകൾ എന്നിവയും ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്താം.
കോൺക്രീറ്റിൽ നിർമ്മിച്ചിരിക്കുന്ന മൂന്നു പാളികളുള്ള ജനാലയ്ക്ക് 3000 രൂപയ്ക്ക് മുകളിലാണ് വില വരുന്നത്.
കോൺക്രീറ്റ് കട്ടിളകളിൽ തന്നെ സ്റ്റീൽ റോഡുകൾ ഉപയോഗപ്പെടുത്തി നിർമ്മിക്കുന്നവർക്ക് ഏകദേശം 4000 രൂപയ്ക്ക് മുകളിലാണ് വില. പ്രീകാസ്റ്റ് ചെയ്തെടുക്കുന്ന ഷെൽഫുകൾ 1500 രൂപ നിരക്കിൽ വാങ്ങാനായി സാധിക്കും.
കോൺക്രീറ്റിൽ നിർമ്മിച്ചിരിക്കുന്ന സെപ്റ്റിക് ടാങ്കുകൾ മറ്റ് രീതികളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ കാലം ഈട് നിൽക്കും. ഇവ തന്നെ വ്യത്യസ്ത അളവുകളിൽ ലഭ്യമാണ്.
ഒരു വീട് നിർമ്മിക്കാൻ ആവശ്യമായ മിക്ക ഉൽപ്പന്നങ്ങളും ഇത്തരത്തിൽ കോൺക്രീറ്റിൽ നിർമ്മിച്ച്എടുക്കുന്നുണ്ട് എന്നതാണ് എടുത്തു പറയേണ്ട കാര്യം. മാത്രമല്ല ഇവ ബഡ്ജറ്റ് ഫ്രണ്ട്ലി വിഭാഗത്തിൽ ഉൾപ്പെടുകയും ചെയ്യുന്നു.കോൺക്രീറ്റ് ഉൽപ്പന്നങ്ങൾ വീട് നിർമ്മാണത്തിനായി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള് ഇവയെല്ലാമാണ്.
വീടിന് തിരഞ്ഞെടുക്കാം കോൺക്രീറ്റ് ഉൽപ്പന്നങ്ങൾ, അതിനുമുൻപായി ഇത്തരം കാര്യങ്ങൾ കൂടി പരിഗണിക്കാം.