പ്ലൈവുഡിന്റെ പുതിയ പകരക്കാരൻ ആയ കയർ വുഡ് – ഗുണങ്ങളും പ്രതേകതകളും പരിചയപ്പെടാം
മരത്തിനും, തടി ഉൽപ്പന്നങ്ങളുടെയും വില ദിവസം പോകുന്തോറും വർദ്ധിച്ചു വരുന്ന ഈ കാലത്ത് ഇവക്ക് പകരം ഉപയോഗിക്കാവുന്ന പല ഉല്പന്നങ്ങൾ തിരഞ്ഞ് നടക്കുകയാണ് പലരും.
ആവശ്യക്കാരുടെ ഈ വർധന കൊണ്ടാകാം വിപണിയിൽ പകരക്കാർ പലതും പുതുതായി എത്തുന്നുണ്ട്.അങ്ങനെ എത്തിയിരിക്കുന്ന പുതിയ പ്ലൈവുഡിന്റെ പകരക്കാരൻ ആണ് കയർവുഡ്.
തേങ്ങയുടെ തൊണ്ട് പൊടിച്ചെടുത്ത് പശയു മായി ചേർത്ത് യന്ത്രം ഉപയോഗിച്ച് ബലപ്പെട്ടുത്തിയാണ് ഇത് നിർമ്മിക്കുന്നത് .
കയർ ഉണ്ടാക്കി ബാക്കിയാവുന്ന ചകിരിച്ചോറും ഇത്തരം കയർവുഡ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്. മരത്തിന്ന് പകരം ഉപയോഗിക്കാവുന്ന നിലയിൽ ഈ വുഡ് പല കനത്തിലും ലഭ്യമാണ്.
നീഡില്‍ ഫെല്റ്റ് യന്ത്രം ഉപയോഗിച്ച് ചകിരിയെ പിണച്ച് വിതാനിച്ചാണ് ഇത് നിര്‍മിക്കുന്നത്. റെസ്സിന് ഉപയോഗിച്ച് വലിയ മര്‍ദത്തില്‍ ഇവയെ ബോര്‍ഡുകളാക്കി മാറ്റുന്നു. തൂക്കം നോക്കിയാല്‍ ചകിരിയേക്കാള്‍ കൂടുതല്‍ റെസ്സിനായിരിക്കും.
പ്ലൈവുഡ്, പാര്‍ട്ടിക്കിള്‍ ബോര്‍ഡ്, ബാംബു ബോര്‍ഡ് എന്നിവ പോലുള്ള ഒരു ഉത്പന്നമാണിത്
കയർ വുഡ് ഫർണിച്ചറുകൾ.
പ്ലൈവുഡിന് പകരമായി ഇത് ഉപയോഗിച്ചു വരുന്നുണ്ട്. തമിഴ്നാട്, ആന്ധ്ര, കർണ്ണാട സംസ്ഥാനങ്ങളിൽ കയർ വുഡ് നിർമ്മിക്കുന്ന ഫാക്ടറികൾ നിരവധിയുണ്ട്. ഫർണിച്ചർ ഉണ്ടാക്കാൻ ഇത് ഇപ്പോൾ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്.
ഇതു കൊണ്ട് ഫർണിച്ചർ ഉണ്ടാക്കി മിനുക്കിയെടുത്ത് വാർണീഷ് ചെയ്താൽ ബോർഡിൻ്റെ തനത് ഡിസൈൻ തെളിഞ്ഞു വരും. ചകിരിയും ചകിരിപ്പൊടിയും കലർന്നുള്ള ഡിസൈൻ കാണാൻ കൗതുകമാണ്. ഇത്തരം കയർവുഡ് പല നിറത്തിലും
കമ്പനികൾ പുറത്തിറക്കുന്നുണ്ട്. പ്ലൈവുഡിനേക്കാൾ ഉറപ്പും ഫിനിഷിങ്ങും കിട്ടുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നുണ്ട്. കയർ നാരുകളാണ് ഇതിന് കൂടുതൽ ബലം നൽകുന്നത്.
നിർമ്മിക്കുമ്പോൾ കെമിക്കൽ ട്രീറ്റ്മെൻ്റ് നടത്തുന്നതിനാൽ ചിതൽ, പ്രാണി ശല്യം ഉണ്ടാകില്ല. കയർ ബോർഡ് ഏത് രീതിയിലും മുറിച്ചെടുക്കാൻ കഴിയും. പെയിൻ്റ്, വാർണീഷ് എന്നിവ എളുപ്പം പിടിക്കുകയും ചെയ്യും. ഫർണിച്ചർ ഉണ്ടാക്കുന്നതിനു പുറമെ വീട് നിർമ്മാണത്തിലും ഇത്
കൂടുതലായി ഉപയോഗിച്ചു വരുന്നുണ്ട്. വാതിൽ, ജനൽ പാളി, പാർട്ടീഷൻ വാൾ, കിച്ചൺ കാബിൻ, ഫ്ലോറിങ്ങ് , സീലിങ്ങ് പാനൽ എന്നിവയ്ക്കെല്ലാം
കയർവുഡ് ഉപയോഗി ക്കുന്നുണ്ട്. മൊത്തമായി വാങ്ങുമ്പോൾ പ്ലൈവുഡിനേക്കാൾ വില കുറവുമാണ്. ഇന്ത്യയിലെ കയർബോഡ് കയർവുഡ് നിർമ്മാണം പ്രോത്സാഹിപ്പിക്കാൻ സാങ്കേതിക സഹായം നൽകി വരുന്നുണ്ട്.