ഹുരുദീസ് ബ്രിക്കുകൾ വീട് നിർമ്മാണത്തിനായി.

ഹുരുദീസ് ബ്രിക്കുകൾ വീട് നിർമ്മാണത്തിനായി.വീട് നിർമ്മാണത്തിന് ഉപയോഗപ്പെടുത്താവുന്ന നിരവധി മെറ്റീരിയലുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

പഴയകാല വീടുകളുടെ ഭിത്തി നിർമ്മാണത്തിനായി പ്രധാനമായും ചെങ്കല്ല് ഇഷ്ടിക പോലുള്ള കല്ലുകളാണ് ഉപയോഗപ്പെടുത്തിയിരുന്നത് എങ്കിൽ ഇന്ന് അവയുടെ സ്ഥാനം സിമന്റ് ഉപയോഗിച്ച് നിർമ്മിക്കുന്ന ഇന്റർലോക്ക് കട്ടകളും, മണ്ണിൽ തന്നെ നിർമ്മിക്കുന്ന ഹുരുദീസ് ബ്രിക്കുകളും ഏറ്റെടുത്തു കഴിഞ്ഞു.

വ്യത്യസ്ത വലിപ്പത്തിലും ഡിസൈനിലും ലഭ്യമാകുന്ന ഹുരുദീസ് ബ്രിക്കുകൾ അറിയപ്പെടുന്ന മറ്റൊരു പേരാണ് ‘പൊറോതേം’ ബ്രിക്സ്.

കാഴ്ചയിൽ ഭംഗിയും അതേസമയം വീടിനകത്ത് തണുപ്പും നൽകുന്ന ഹുരുദീസ് ബ്രിക്കുകളെ പറ്റി വിശദമായി മനസ്സിലാക്കാം.

ഹുരുദീസ് ബ്രിക്കുകൾ വീട് നിർമ്മാണത്തിനായി, തിരഞ്ഞെടുക്കുമ്പോൾ.

വ്യത്യസ്ത വലിപ്പത്തിലും ആകൃതിയിലും ഹുരുദീസ് ബ്രിക്കുകൾ ഇപ്പോൾ നമ്മുടെ നാട്ടിലും ലഭിച്ച് തുടങ്ങിയിരിക്കുന്നു. എന്നിരുന്നാലും ഇവയുടെ സ്റ്റാൻഡേർഡ് സൈസ് എന്ന് പറയപ്പെടുന്നത് 402015 സെന്റീമീറ്റർ എന്ന അളവിലാണ്.

ഈയൊരു അളവിൽ നിർമ്മിക്കുന്ന ബ്രിക്ക് ഒരെണ്ണത്തിന് 90 രൂപയുടെ അടുത്താണ് വില വരുന്നത്. സാധാരണയായി സിമന്റ് ഉപയോഗിച്ച് നിർമ്മിക്കുന്ന ഇന്റർലോക്ക് കട്ടകളുമായി താരതമ്യം ചെയ്യുമ്പോൾ ഇവയിൽ ഒരു കട്ട ഉപയോഗപ്പെടുത്തുമ്പോൾ കൂടുതൽ ഭാഗത്തേക്ക് കവറേജ് ലഭിക്കുന്നു.

അതേസമയം ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത്തരം കട്ടകൾ ഉപയോഗിച്ച് വീട് നിർമ്മിക്കുന്നതിന് കൃത്യമായ പരിശീലനം ആവശ്യമാണ് എന്നതാണ്.

അതല്ലെങ്കിൽ കട്ടകൾ ഉപയോഗിച്ച് ഭിത്തി നിർമ്മിച്ചു കഴിഞ്ഞാൽ അവയ്ക്ക് ഉദ്ദേശിച്ച ഫിനിഷിംഗ് ലഭിക്കില്ല.

കട്ടകൾ കൃത്യമായ അലൈൻമെന്റ് രീതി നൽകി വേണം സെറ്റ് ചെയ്യാൻ. ഹുരുദീസ് ബ്രിക്കുകൾക്ക് സ്വാഭാവികമായി തന്നെ ഒരു ഭംഗി ഉള്ളതു കൊണ്ട് പിന്നീട് അവയിൽ ആവശ്യമെങ്കിൽ മാത്രം പെയിന്റടിച്ച് നൽകിയാൽ മതി.

ഈ ബ്രിക് ഉപയോഗിച്ചു ഭിത്തി നിർമ്മിക്കുമ്പോൾ സാധാരണ പ്ലാസ്റ്ററിംഗ് രീതിയാണ് ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ഇവയ്ക്ക് ചിലവഴിക്കേണ്ട തുക കുറച്ച് കൂടുതൽ ആയിരിക്കും.

പ്രധാന ഗുണ ദോഷങ്ങൾ.

ഹുരുദീസ് ബ്രിക്കുകൾ ഒരു തെർമൽ ഇൻസുലേഷൻ സ്റ്റോൺ എന്ന രീതിയിലാണ് അറിയപ്പെടുന്നത്.

അതുകൊണ്ടു തന്നെ ഇവ വീടിനകത്ത് ചൂട് കുറയ്ക്കാനായി സഹായിക്കുന്നു. കല്ലുകൾക്കിടയിൽ ചെറിയ ദ്വാരങ്ങൾ ഉള്ളത് എയർ സർക്കുലേഷൻ കൂട്ടുന്നതിന് സഹായിക്കുന്നു.

ഹൊറിസോണ്ടൽ അല്ലെങ്കിൽ വെർട്ടിക്കൽ രീതിയിൽ ആവശ്യങ്ങൾക്ക് അനുസൃതമായി ബ്രിക്കുകൾ ലഭ്യമാണ്. മാത്രമല്ല മറ്റ് പ്ലംബിംഗ് ഇലക്ട്രിക്കൽ വർക്കുകൾ ഇവയിൽ ചെയ്തെടുക്കാനും വളരെ എളുപ്പമാണ്.

കൂടുതലായും വെർട്ടിക്കൽ ഷേയ്പ്പിലുള്ള കല്ലുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ അവക്കിടയിൽ പൈപ്പ് കടത്തിവിടാനായി സാധിക്കും.

ഹോറിസോണ്ടൽ കട്ടകളിൽ പ്രത്യേക കട്ടിംഗ് നൽകി മാത്രമാണ് പൈപ്പുകൾ നൽകാനായി സാധിക്കുകയുള്ളൂ. മറ്റൊരു പ്രധാന ഗുണം ഇഷ്ടികയുമായി താരതമ്യം ചെയ്യുമ്പോൾ കട്ടകൾക്ക് വലിപ്പം കൂടുതൽ ആയതുകൊണ്ട് തന്നെ കട്ടകളുടെ എണ്ണം കുറയ്ക്കാനായി സാധിക്കും.

സാധാരണ വീടിന് ആവശ്യമായി വരുന്ന പ്ലാസ്റ്ററിങ്‌ വർക്കുകളെക്കാൾ കുറവ് മാത്രമാണ് ഇവിടെ വരുന്നുള്ളൂ. കാഴ്ചയിൽ ഭംഗിയും വീടിനകത്ത് തണുപ്പും നിറയ്ക്കാൻ ഇവ ഉപയോഗപ്പെടുത്താം.

ഇവയുടെ പ്രധാന ദോഷം എക്സ്പെർട്ട് ആയ ആളുകളെ വച്ച് പണി ചെയ്യിപ്പിച്ചില്ലെങ്കിൽ പിന്നീട് അത് വീടിന്റെ ഭംഗി മുഴുവൻ ഇല്ലാതാക്കുന്നതിന് കാരണമായേക്കാം.

ജോയിൻസ് വരുന്ന ഭാഗത്തേക്ക് ഭിത്തി ഉന്തി നിൽക്കാനുള്ള സാധ്യതയുമുണ്ട്.

കോസ്റ്റ് ഇഫക്ടീവായ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഒരു മെറ്റീരിയൽ ആണ് ഇവ.

ടെറാ കോട്ട ഫിനിഷിംഗ് താല്പര്യപ്പെടുന്നവർക്ക് ആ ഒരു രീതിയിലും ഇവ ഉപയോഗപ്പെടുത്താം.

മറ്റൊരു പ്രധാന പോരായ്മ കൂടുതൽ വെള്ളം കെട്ടി നിൽക്കുന്ന ഭാഗങ്ങളിൽ ഇത്തരം സ്റ്റോൺസ് ഉപയോഗപ്പെടുത്തുമ്പോൾ പൂപ്പൽ, പായൽ എന്നിവ പിടിക്കാനുള്ള സാധ്യതയാണ്.

ഹുരുദീസ് ബ്രിക്കുകൾ വീട് നിർമ്മാണത്തിനായി തിരഞ്ഞെടുക്കുമ്പോൾ ഇത്തരം കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കാം.