ജാളി ബ്രിക്കുകൾ വാളിനു അഴകേകുമ്പോൾ.പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വീട് ഇന്ന് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്.

പച്ചപ്പും തണുപ്പും വീട്ടിലേക്ക് എത്തിക്കുക എന്നത് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു മെറ്റീരിയലാണ് ടെറാ കോട്ടയിൽ നിർമ്മിക്കുന്ന ജാളികൾ.

വ്യത്യസ്ത ഡിസൈനുകളിൽ വിപണിയിൽ എത്തുന്ന ടെറാകോട്ട ജാളി ബ്രിക്കുകൾ ഉപയോഗിച്ച് കോർട്ടിയാഡ് പോലുള്ള ഭാഗങ്ങളിൽ ഭിത്തികൾ നിർമ്മിച്ച് നൽകാം.

പൂർണ്ണമായും അടച്ച് കെട്ടി നിർമ്മിക്കാൻ ഇഷ്ടപ്പെടാത്ത ഭാഗങ്ങളിൽ ഇവ വ്യത്യസ്ത രീതികളിൽ ഉപയോഗപ്പെടുത്താനും സാധിക്കും.

ജാളി ബ്രിക്കുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ജാളി ബ്രിക്കുകൾ വാളിനു അഴകേകുമ്പോൾ, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

വായു സഞ്ചാരവും വെളിച്ചവും വീട്ടിനകത്ത് ലഭിക്കുന്നതിന് വേണ്ടിയാണ് ടെറാക്കോട്ടയിലുള്ള ജാളി ബ്രിക്കുകൾ കൂടുതലായും ഉപയോഗപ്പെടുത്തുന്നത്.

നിർമ്മിക്കുമ്പോൾ ഒന്നിന് മുകളിൽ മറ്റൊന്ന് എന്ന രീതിയിൽ ഒട്ടിച്ച് നൽകുകയാണ് ഇവ ചെയ്യുന്നത്. ആഗ്രഹിച്ച പാറ്റേണുകളിൽ എളുപ്പം നിർമ്മിച്ച് എടുക്കാനായി ഉപയോഗപ്പെടുത്താവുന്ന ഒരു മെറ്റീരിയലായി ഇവയെ കണക്കാക്കാം.

റൂബി, ഓപ്പൽ,ഡയമണ്ട്, പെറ്റൽ എന്നീ ഷേയ്പ്പുകളിൽ എല്ലാം ഇവ ലഭ്യമാണ്. വലിപ്പം കൂട്ടിയും കുറച്ചും വ്യത്യസ്ത രീതികളിലുള്ള ബ്രിക്കുകൾ ആവശ്യങ്ങൾക്ക് അനുസൃതമായി തിരഞ്ഞെടുക്കാം.

കൂടുതലായും നീളം 20 സെന്റീമീറ്റർ, വീതി 20 സെന്റീമീറ്റർ, തിക്നെസ് 7 സെന്റീമീറ്റർ എന്നീ അളവുകളിലാണ് ബ്രിക്ക് നിർമ്മാണം നടത്തുന്നത്. വീടിന് അകത്ത് മാത്രമല്ല പുറം ഭാഗങ്ങളിലും ഇവ വ്യത്യസ്ത പാറ്റേണുകളിൽ ഉപയോഗപ്പെടുത്താം.

നല്ല ക്വാളിറ്റിയിലുള്ള മെറ്റീരിയൽ വീടിന്റെ ഇന്റീരിയറിലേക്ക് തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ അനുയോജ്യം. ഒരു സ്റ്റോണിന് ഏകദേശം 100 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഇവയിൽ ഒരു സ്ക്വയർ ഫീറ്റ് സ്ഥലത്തേക്ക് രണ്ടേകാൽ ഇഞ്ച് എന്ന അളവിലാണ് ജാളി ബ്രിക്ക് ആവശ്യമായി വരുന്നത്.

പ്രധാന ഗുണങ്ങളും ദോഷങ്ങളും.

വളരെയധികം ശ്രദ്ധയോടെ കൂടി വേണം ജാളി ബ്രിക്കുകൾ നിർമ്മിക്കാൻ. സ്റ്റോണിന്റെ വെയിറ്റ് നല്ല രീതിയിൽ താങ്ങി നിർത്താനായി ഫ്ലാറ്റ് ടൈപ്പിലുള്ള ഫ്രെയിമുകൾ ഉപയോഗപ്പെടുത്തേണ്ടി വരും.

ഫ്രെയിമുകൾ ഉപയോഗപ്പെടുത്തുമ്പോൾ ഉദ്ദേശിച്ച ഡിസൈനിലേക്ക് മാറ്റി എടുക്കേണ്ടി വരും.മുകളിലേക്ക് ഒരുപാട് ലെയറുകൾ നൽകുന്നുണ്ടെങ്കിൽ ഭാരം കൂടുതലായി പൊട്ടിപ്പോകാനുള്ള സാധ്യത മുന്നിൽ കാണണം.

വീടിന്റെ ഭിത്തികളിൽ പരീക്ഷിക്കാം ജാളി ബ്രിക്കുകൾ വ്യത്യസ്ഥ രീതികളില്‍ പല ഷെയ്പ്പുകളിലും.

കല്ലുകൾക്ക് സ്വാഭാവികത നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് പ്രത്യേക പെയിന്റുകൾ ഉപയോഗിക്കേണ്ടതില്ല. അതേസമയം വ്യത്യസ്ത നിറങ്ങൾ ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്പ്രേ പെയിന്റ്.

ചെയ്യാവുന്നതാണ്. ജാളി ബ്രിക്കിന്റെ പ്രധാന ഗുണങ്ങൾ വായു,വെളിച്ചം എന്നിവ ലഭിക്കും എന്നതാണ്. ഡബിൾ റൂഫ് ഹൈറ്റിൽ നൽകുന്ന സ്റ്റെയർകേസ് ഭാഗങ്ങളിലെല്ലാം ഭിത്തിയിൽ ഇത്തരം ബ്രിക്കുകൾ ഉപയോഗിക്കാം. ജാളി ബ്രിക്ക് ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രധാന ദോഷങ്ങൾ ചെറിയ ഇഴജന്തുക്കളും പ്രാണികളും വീട്ടിനകത്തേക്ക് വരാനുള്ള സാധ്യതയാണ്.

ശരിയായ രീതിയിൽ ചെയ്തില്ല എങ്കിൽ വീടിന്റെ ടോപോ ഗ്രഫിയിൽ വ്യത്യാസങ്ങൾ വരും. വീടിനോട് ചേർന്ന് മണ്ണിട്ട റോഡോ മറ്റോ ഉണ്ടെങ്കിൽ വീട്ടിനകത്ത് പൊടി കൂടുതലായി അടിക്കാനുള്ള സാധ്യത കാണണം.

ഭിത്തിയോട് ചേർന്ന് മരങ്ങൾ ഉണ്ടെങ്കിൽ ഇലകളും വീട്ടിനകത്തേക്ക് വീഴാനുള്ള സാധ്യതയും കുറവല്ല. ജാളി ബ്രിക്കുകൾ ഉപയോഗിക്കുന്നത് കൊണ്ട് ഇത്തരത്തിൽ ഗുണങ്ങളും ദോഷങ്ങളും നിരവധിയാണ്.

ജാളി ബ്രിക്കുകൾ വാളിനു അഴകേകുമ്പോൾ, ഇത്തരം കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കാം.