റെഡിമെയ്ഡ് ബോർഡുകൾ വീട് നിർമ്മാണത്തിൽ.നിർമ്മാണ മേഖലയിലെ ഉയർന്ന വില കയറ്റം പല രീതിയിലുള്ള പ്രശ്നങ്ങളാണ് സാധാരണക്കാരായ ആളുകൾക്കിടയിൽ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

സിമന്റ്,മണൽ, കമ്പി കട്ട എന്നിവയുടെ ഉയർന്ന വില സാധാരണക്കാരുടെ വീട് എന്ന സ്വപ്നത്തെയാണ് ഇല്ലാതാക്കുന്നത്.

കുറഞ്ഞ സമയത്തിൽ ഉദ്ദേശിച്ച രീതിയിലുള്ള സ്വപ്ന ഭവനം പൂർത്തീകരിക്കാനായി ഉപയോഗപ്പെടുത്താവുന്ന ഒരു മെറ്റീരിയലാണ് റെഡിമെയ്ഡ് ബോർഡുകൾ.

പുറം രാജ്യങ്ങളിൽ ഇവയ്ക്ക് പ്രചാരം ലഭിച്ചു തുടങ്ങിയിട്ട് കാലം ഏറെ ആയി എങ്കിലും നമ്മുടെ നാട്ടിൽ ഇവ ഇപ്പോഴാണ് കൂടുതലായും ഉപയോഗപ്പെടുത്തി തുടങ്ങിയത്.

നിർമ്മാണ പ്രവർത്തികളിൽ ചിലവേറിയ ഭിത്തി നിർമ്മാണം എളുപ്പമാക്കുന്നതിനും ചിലവ് കുറയ്ക്കുന്നതിനും വേണ്ടി റെഡിമെയ്ഡ് ബോർഡുകൾ ഉപയോഗപ്പെടുത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

റെഡിമെയ്ഡ് ബോർഡുകൾ വീട് നിർമ്മാണത്തിൽ, ഉപയോഗിക്കുമ്പോൾ.

സിമന്റും,മണലും, കട്ടയും ഉപയോഗിച്ച് നിർമ്മിക്കുന്ന വീടിന്റെ അതേ ഈടും ഉറപ്പും നൽകുന്ന രീതിയിലാണ് റെഡിമെയ്ഡ് ബോർഡുകളും നിർമ്മിച്ചിട്ടുള്ളത്.

മാത്രമല്ല സാധാരണ ഭിത്തികളിൽ പൂട്ടി,പെയിന്റ് എന്നിവ അടിച്ച് നൽകുമ്പോൾ റെഡിമെയ്ഡ് ബോർഡുകൾക്ക് സ്വാഭാവികമായി തന്നെ ഒരു നിറം ഉണ്ടായിരിക്കും.

അതു കൊണ്ട് പ്രത്യേക നിറം അവയ്ക്കായി തിരഞ്ഞെടുക്കേണ്ടി വരുന്നില്ല. നമ്മുടെ നാട്ടിലെ പല വീടുകളുടെയും നിർമ്മാണത്തിന് ഇപ്പോൾ റെഡിമെയ്ഡ് ബോർഡുകൾ ഉപയോഗിക്കുന്നുണ്ട്.

ഒറ്റ നില വീടുകളിൽ മാത്രമല്ല ഇരുനില വീടുകളിലും ഇവ ഉപയോഗപ്പെടുത്താനായി സാധിക്കും.

റെഡിമെയ്ഡ് ആയി ബോർഡുകൾ ഇറക്കേണ്ടി വരുന്നതിനാൽ വാഹനം വരാനുള്ള സൗകര്യം അവ ഫിക്സ് ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ ഉണ്ടായിരിക്കണമെന്ന് മാത്രം.

ഫാക്ടറികളിൽ റെഡിമെയ്ഡ് ആയി നിർമ്മിക്കുന്ന ബോർഡുകൾ നിർമ്മാണ സ്ഥലത്തേക്ക് കൊണ്ടുവന്ന് ഫിക്സ് ചെയ്ത് നൽകുകയാണ് ഇവിടെ ചെയ്യുന്നത്.

പലരും ബോർഡുകൾക്ക് ആവശ്യത്തിന് ഉറപ്പുണ്ടോ എന്നതാണ് ചിന്തിക്കുന്ന കാര്യം.

റെഡിമെയ്ഡ് ബോർഡുകളിൽ ഉപയോഗിക്കുന്ന മെറ്റീരിയൽ സിമന്റ്, ഫൈബർ ബോർഡ്, ബൈസൺ പാനൽ എന്നിവയാണ്. ഇവയിൽ സിമെന്റിന്റെ അംശം 40 മുതൽ 60 ശതമാനം അളവിൽ ചേർക്കുന്നുമുണ്ട്.

അതുകൊണ്ടു തന്നെ ആവശ്യത്തിന് ഈടും ഉറപ്പും ബോർഡുകൾക്ക് കൊണ്ട് എന്ന കാര്യത്തിൽ സംശയം വേണ്ട. ബോർഡുകളുടെ കാഠിന്യം ഉറപ്പ് വരുത്തുന്നതിന് വേണ്ടി സെല്ലുലോയ്ഡ്,മൈക്ക പോലുള്ള മെറ്റീരിയലുകളും ഇവയിൽ ഉപയോഗപ്പെടുത്തുന്നുണ്ട്.

സിമന്റ് ബോർഡ് ഗുണ ദോഷങ്ങൾ.

മറ്റു മെറ്റീരിയലുകളെ പോലെ തന്നെ ഗുണങ്ങളും ദോഷങ്ങളും സിമന്റ് ബോർഡുകൾ ഉപയോഗിക്കുമ്പോഴും നേരിടേണ്ടി വരും. മൈക്ക, സെല്ലുലോയ്ഡ് എന്നിവയുടെ മെറ്റീരിയൽ ക്വാളിറ്റി അനുസരിച്ചാണ് ബോർഡിന്റെ ക്വാളിറ്റി നിശ്ചയിക്കപ്പെടുന്നത്.

ക്വാളിറ്റി കുറഞ്ഞ മെറ്റീരിയലുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ബോർഡുകൾക്ക് ആവശ്യത്തിന് ഈടും ഉറപ്പും ലഭിക്കണമെന്നില്ല. തണുപ്പ് കൂടുതലായി അനുഭവപ്പെടുന്ന ഭാഗങ്ങളിൽ സിമന്റ് ബോർഡുകൾ ഉപയോഗപ്പെടുത്തുമ്പോൾ അവ പെട്ടെന്ന് ഡാമേജ് ആകാനുള്ള സാധ്യത കൂടുതലാണ്.

നല്ല ക്വാളിറ്റിയിൽ നിർമ്മിക്കുന്ന സിമന്റ് ബോർഡുകൾക്ക് ചൂട് തണുപ്പ് എന്നിവയെ ശരിയായ രീതിയിൽ പ്രതിരോധിക്കാനായി സാധിക്കും. ഒരു നില വീട് മാത്രം നിർമ്മിച്ച് ഭാവിയിൽ ഇരുനില വീടാക്കി മാറ്റാൻ ഉദ്ദേശിക്കുന്നവർക്ക് സിമന്റ് ബോർഡുകൾ നല്ല രീതിയിൽ ഉപയോഗപ്പെടുത്താം.

താഴത്തെ നിലയുടെ കാലപ്പഴക്കം ഈർപ്പം മുകളിലേക്ക് തട്ടുന്ന രീതി എന്നിവ നോക്കി വേണം മുകളിൽ സിമന്റ് ബോർഡ് ഉപയോഗിക്കാൻ സാധിക്കുമോ എന്ന കാര്യം ഉറപ്പു വരുത്താൻ. പാർട്ടീഷൻ ബോർഡുകൾ ആയും ഇവ ഉപയോഗിക്കാം.

അതായത് വലിയ ഒരു ഹോൾ മാത്രം മുകളിൽ നിർമ്മിച്ചു നൽകി പിന്നീട് അത് ബെഡ്റൂമായി പാർട്ടീഷൻ ചെയ്യുന്നതിന് ഇത്തരം ബോർഡുകൾ ഉപയോഗിക്കാം.

ഈർപ്പം സിമന്റ് ബോർഡുകളിൽ വലിയ പ്രശ്നമായത് കൊണ്ട് തന്നെ വീടിന്റെ പുറം ഭാഗങ്ങൾ,ബാത്റൂം ഏരിയ എന്നിവിടങ്ങളിലേക്ക് ഇവ തിരഞ്ഞെടുക്കാതിരിക്കുന്നതാണ് കൂടുതൽ അനുയോജ്യം.

ആവശ്യങ്ങൾക്ക് അനുസൃതമായി വ്യത്യസ്ത തിക്ക്നസിൽ സിമന്റ് ബോർഡ് തിരഞ്ഞെടുക്കാം.

ബോർഡിന്റെ തിക്ക്നസ് 4 എം എം അളവിൽ തുടങ്ങി 40 എം എം അളവിൽ വരെ ലഭ്യമാണ്. എന്നാൽ കൂടുതലായും 6 എംഎം, 8 mm തിക്ക്നെസ്സ് ബോർഡുകളാണ് ഉപയോഗപ്പെടുത്തുന്നത്.

പഴയ വീടിനെ റിനോറ്റ് ചെയ്യുമ്പോഴും, ഒറ്റ നില വീടിനെ ഇരു നിലയായി മാറ്റുമ്പോഴുമെല്ലാം ഫൗണ്ടേഷന് ആവശ്യത്തിനു ഉറപ്പില്ല എന്ന് തോന്നുകയാണെങ്കിൽ തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച ഓപ്ഷനാണ് സിമന്റ് ബോർഡുകൾ.

ഇവ നിർമ്മിക്കുമ്പോൾ തന്നെ ഒരു വൈറ്റ് നിറം നൽകുന്നതു കൊണ്ട് പിന്നീട് ഇഷ്ടമുള്ള നിറങ്ങൾ നൽകണമെങ്കിൽ മാത്രം പെയിന്റ്, പുട്ടി എന്നിവ ഉപയോഗിച്ചാൽ മതി.

വളരെ പെട്ടെന്ന് ഫിക്സ് ചെയ്യാൻ സാധിക്കുന്നതു കൊണ്ട് തന്നെ ലേബർ കോസ്റ്റ് കുറയ്ക്കാനും വീടുപണി എളുപ്പത്തിൽ പൂർത്തീകരിക്കാനും സാധിക്കും.

വീട് നിർമ്മാണത്തിനായി റെഡിമെയ്ഡ് ബോർഡുകൾ തിരഞ്ഞെടുക്കുമ്പോൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.

റെഡിമെയ്ഡ് ബോർഡുകൾ വീട് നിർമ്മാണത്തിൽ ഉപയോഗിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്.