അത്യാവശ്യം വലുതും എല്ലാത്തരത്തിലും ഒരു ചെറിയ കുടുംബത്തിന് ഇണങ്ങുന്നതുമായ ഒരു വീട് അറേജ്മെന്റ് ആണ് മൂന്നു കിടപ്പുമുറികൾ ചേരുന്ന ഒരു വീട്.
കുട്ടികൾക്കായും, അതിഥികൾക്കായും, മാസ്റ്റർ ബെഡ്റൂമായും അല്ലെങ്കിൽ ഒരു ഓഫീസ് ഏരിയ ആയും ക്രമീകരിക്കാവുന്ന ഏറ്റവും മനോഹരങ്ങളായ 3 ബെഡ്റൂം വീടുകളെ പരിചയപ്പെടാം.
റൂമുകളുടെയും, ഫർണിച്ചറുകളുടെയും കൃത്യമായ ലേഔട്ട് ഉൾപ്പെടുന്ന ഈ ലിസ്റ്റിൽ നിന്ന് നിങ്ങളുടെ കുടുംബത്തിന് ഒരുക്കാൻ കഴിയുന്ന മനോഹരമായ ഒരു ഡിസൈൻ തിരഞ്ഞെടുക്കൂ.
1
ഈ കളർഫുൾ ആയ ഈ വീട് സംഗീതം സിനിമ തുടങ്ങിയ ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും അനുയോജ്യമായ തെരഞ്ഞെടുപ്പാണ്.
രണ്ട് കിടപ്പുമുറികളും അത്യാധുനികമായ സൗണ്ട് സിസ്റ്റത്തോട് കൂടിയ സ്വീകരണമുറിയും അടങ്ങുന്നതാണ് ഈ ഡിസൈൻ. സ്വീകരണമുറി അതിവിശാലമായ വരാന്തയിലേക്ക് തുറക്കുന്ന രീതിയിലാണ്. ഒരു ചെറിയ അടുക്കളയും മറ്റൊരു റൂം ഓഫീസ് ഏരിയയായും ഒരുക്കിയിരിക്കുന്നു.
2
മൂന്നു കിടപ്പുമുറികളുള്ള പ്രകൃതിയോട് ഇണങ്ങിയ ഡിസൈൻ. വളരെ സിമ്പിൾ ആയതും എന്നാൽ ഒരു ചെറിയ കുടുംബത്തിന് ഇണങ്ങുന്നതുമായ ഡിസൈൻ ആണ് ഇത്.
ന്യൂട്രൽ ബ്രൗൺ, ഗ്രേ നിറങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന ഈ പ്ലാനിൽ മനോഹരമായ ഒരു നടുമുറ്റവും ഉൾപ്പെടുന്നു.
3
എപ്പോഴും അതിഥികൾ ഉണ്ടാകാനിടയുള്ള വീടുകൾക്കും മികച്ച ഒരു തിരഞ്ഞെടുപ്പാണ് ഈ ഡിസൈൻ.
3 ബെഡ് റൂമുകൾക്കും അറ്റാച്ച്ഡ് ബാത്ത് റൂമുകൾ ഒരുക്കിയിരിക്കുന്നു. സ്വീകരണമുറിയോട് ചേർന്ന് ഒരു കോമൺ ബാത്ത് റൂം.
മനോഹരമായ ഒരു ഔട്ട്-ഡോർ ലോഞ്ചിങ് ഏരിയ ഈ ആധുനികവും, ആഡംബരപൂർണമായ ലേഔട്ട് പൂർത്തീകരിക്കുന്നു.
4
വെള്ള മാർബിളിൽ തീർത്ത ഒരു പ്ലാൻ. വാക്-ഇൻ ക്ലോസെറ്റ് അടങ്ങിയ 3 ബെഡ്റൂം ലേഔട്ട്.
അത്യാവശ്യം വലിപ്പത്തിൽ അലങ്കരിച്ചിരിക്കുന്ന മാസ്റ്റർ ബെഡ്റൂം ഈ വീടിന്റെ ഏറ്റവും മികച്ച ആകർഷണീയതയാണ്.
5
വളരെ ചെറിയ സ്ഥലത്ത് പ്രാവർത്തികമാക്കുന്ന ഒരു മോഡേൺ വീടിന്റെ ലേഔട്ട് ആണിത്.
വളരെ സിമ്പിൾ ആയ ഡിസൈനിൽ മാസ്റ്റർ ബെഡ്റൂം അടക്കം മൂന്ന് ബെഡ്റൂംമുകളിലും അറ്റാച്ച്ഡ് ബാത്റൂം സൗകര്യമൊരുക്കിയിരിക്കുന്നു.
മാസ്റ്റർ ബെഡ്റൂമിൽ ബാത്റൂമിന് പുറമേ വാക്-ഇൻ ക്ലോസെറ്റും. അടുക്കളയോട് ചേർന്ന് തന്നെ ഡൈനിങ് ഏരിയ ഒരുക്കിയിരിക്കുന്നത് ഡിസൈൻ മനോഹരമാക്കുന്നു.
6
നഗര അന്തരീക്ഷത്തിലെ ഒരു ചെറിയ കുടുംബത്തിന് ഏറ്റവും അനുയോജ്യമായ ഒരു ഡിസൈൻ ആണിത്.
കുട്ടികൾക്കായി ചെറിയ കിടപ്പുമുറികളും, വിശാലവും, സൗകര്യപ്രദവും, ഏറ്റവും മോഡേണും ആയ ലിവിങ് ഏരിയയും ഈ ഡിസൈനിൽ ഉൾപ്പെട്ടിരിക്കുന്നു.
ലിവിങ് ഏരിയയ്ക്ക് നൽകിയിരിക്കുന്ന വലിയ വിൻഡോകൾ വീടിനുള്ളിൽ പ്രകാശവും വിശാലതയും സൃഷ്ടിക്കുന്നു.
7
ചെറുതെങ്കിലും ഒരു കുടുംബത്തിന് ഏറ്റവും അനുയോജ്യമായ ഒരു ഡിസൈൻ ആണിത്.
ഡക്ക് കസേരകൾ ഒരുക്കിയിരിക്കുന്ന ഔട്ട്ഡോർ ഡൈനിങ് ഏരിയ ചൂടുള്ള കാലാവസ്ഥയ്ക്ക് ഏറ്റവും യോജിച്ചതാണ്.
ഔട്ട്ഡോർ ഡൈനിങ് ഏരിയയിൽ നിന്ന് മാസ്റ്റർ ബെഡ് റൂമിലേക്ക് ഉള്ള സ്വകാര്യ വാതിൽ ഈ പ്ലാനിനെ വ്യത്യസ്തമാക്കുന്നു.
8
വളരെ മിനിമലിസ്റ്റിക് രീതിയിൽ രൂപകല്പന ചെയ്ത ഒരു മൂന്ന് ബെഡ്റൂം ഡിസൈൻ ആണിത്. ഔട്ട്ഡോർ സ്പേസുകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്.
മുറികളുടെയും ഫർണിച്ചറുകളും കൃത്യമായ ക്രമീകരണം കൊണ്ട് വളരെ വലുതായി അനുഭവപ്പെടുന്നതാണ് ഈ ഡിസൈനിന്റെ പ്രത്യേകത.
9
ബീച്ച് ഡിസൈൻ വീടുകൾക്ക് അനുയോജ്യം ആണ് ഈ ലേഔട്ട്. കടലിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ വെള്ളനിറത്തിൽ തീർത്തിരിക്കുന്ന ഈ ഡിസൈൻ മനോഹരവും വളരെ ഹൃദ്യവുമാണ്.
വലിപ്പം കുറഞ്ഞ കിടപ്പുമുറികളും എന്നാൽ വിശാലമായ സെൻട്രലൈസ്ഡ് ലിവിങ് ഏരിയയും, നടുമുറ്റവും ചെരുന്ന ഈ ഡിസൈൻ വളരെ ആകർഷണമാണ്.
10
3 ബെഡ്റൂം വീടൊരുക്കുമ്പോൾ ചതുരശ്രഅടി കണക്കിന് വലിയ പ്രാധാന്യമില്ല എന്ന് തെളിയിക്കുന്നതാണ് ഈ ഡിസൈൻ. ചെറുതെങ്കിലും എല്ലാത്തരം സൗകര്യങ്ങളും ഈ പരിമിതമായ സ്ഥലത്ത് ഉൾപ്പെടുത്തിയിരിക്കുന്നു.
റൂമിന്‍റെയും ഫര്‍ണിച്ചറൂകളുടെയും കൃത്യമായ അറേഞ്ച്മെന്റ് കാരണം വിശാലമായ ഒരു പ്രതീതി ഈ ഡിസൈൻ സൃഷ്ടിക്കുന്നു.