വീടിനുള്ളിലെ വായു ശുദ്ധമായി നിലനിർത്താൻ 5 പൊടിക്കൈകൾ

Courtesy: Urban NW

ഇന്ന് നഗരങ്ങളിലെ വായു മലിനീകരണം മുൻപത്തെക്കാളും ഒക്കെ വളരെ മുകളിലാണ്. ഇതുപോലെ തന്നെ നാം ശ്രദ്ധിക്കേണ്ടതാണ് വീടിനുള്ളിലെ വായുവിന്റെ അവസ്‌ഥയും.

വീട്ടിലെ വായുവിനു നാശം ഉണ്ടാകുന്നതിനു രണ്ട് കാരണക്കാരാണ് പ്രധാനമായും ഉള്ളത്. അതിൽ ഒന്ന് പൊടി, പായൽ, പുക തുടങ്ങിയവയാണ്. മറ്റേത് വാതകങ്ങൾ കൊണ്ടുണ്ടാകുന്നതാണ്. ഇവ രണ്ടും കൂടി ചേർന്നുണ്ടാകുന്ന മലിനീകരണം പല കുഴപ്പങ്ങൾക്കും കാരണമാകുന്നു. 

Courtesy: Healthscope magazine

പല രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും പൊതുവെയുള്ള ഉന്മേഷക്കുറവിനും ഇത് കാരണമാകുന്നു. ഈ വാതകങ്ങൾ വീടിനുള്ളിൽ തങ്ങി നിൽക്കുന്നു എന്നതിനാൽ ഇവ പിന്നെയും കുഴപ്പം പിടിച്ചതാകുന്നു. 

എന്നാൽ ഭയപ്പെടേണ്ടതില്ല. ഇവയുടെ ഹാനിയിൽ നിന്ന് വീടിനെ മോചിപ്പിക്കാൻ പല പ്രൊഡക്റ്സും ഇന്ന് ലഭ്യമാണ്. അതിനു പുറമെ ഈ പറയുന്ന കാര്യങ്ങൾ പാലിച്ചാൽ വർഷം ഉടനീളം വീട്ടിൽ നല്ല അന്തരീക്ഷം നിലനിർത്താം.

1. വീട് സ്‌ഥിരമായി, കണിശമായി വൃത്തിയാക്കുക.

Courtesy: UNICEF

വായുവിലൂടെ അനേകം കോടി പൊടിപടലങ്ങൾ ജനലും വാതിലും മറ്റ് സുഷിരങ്ങളും വഴി വീടിന്റെ ഉള്ളിലേക്ക് കയറുന്നുണ്ട്.

ഇവ കർട്ടൻ, കാർപറ്റുകൾ, ഫർണിച്ചറുകൾ ആദിയായവയുടെ ഇഴകളിൽ പറ്റിപിടിച്ച് കൂടുന്നു. ഇത് ശ്വാസ തടസത്തിനും അലര്ജികൾക്കും കാരണമാകുന്നു. 

Home Cleaning Courtesy: magic bricks

ഈ പടലങ്ങൾ സാധാരണ കണ്ണ് കൊണ്ട് കാണാത്തവ ആയതുകൊണ്ട് തന്നെ, ഇതിനു പ്രതിവിധി ഒന്നേയുള്ളൂ. സ്‌ഥിരവും ശ്രദ്ധാപൂർവവുമായ ക്ളീനിംഗ്‌ തന്നെ. 

ഇതിനു പുറത്തു നിന്ന് പ്രൊഫെഷണൽസ് നെ പോലും കൊണ്ടുവരുന്നത്തിലും തെറ്റില്ല. അതുപോലെ തന്നെ വാക്യം ക്ളീനർ-കൾ ഒരു പരിധി വരെ ആശ്വാസം നൽകുന്നതാണ്.

2. VOC emission കുറവായ പ്രോഡക്ട്സ് തിരഞ്ഞെടുക്കുക. 

VOC free wallpaints
Courtesy: The Spruce / Jordan Provost

വീട് നിർമാണത്തിനുപയോഗിക്കുന്ന പ്ലൈവുഡ്, സിമന്റ്, പെയിന്റ്, പ്രൈമർ, വിവിധ തരം പശകൾ, PVC ഐറ്റംസ് തുടങ്ങിയവയിൽ കാണുന്ന തരം രാസവസ്തുക്കൾ ആണ് Volatile organic compounds (VOCs). ഇവ വേഗം അന്തരീക്ഷത്തിൽ കലരുകയും, തലവേദന, ശ്വാസകോശ രോഗങ്ങൾ, അലർജി തുടങ്ങിയവയ്ക്ക് കാരണമാകുകയും ചെയ്യുന്നു. 

എന്നാൽ ഇന്ന് VOC പദാർത്ഥങ്ങളുടെ അളവ് കുറവുള്ള പ്രൊഡക്റ്സ് വിപണിയിൽ ലഭ്യമാണ്. നമ്മുടെ വീടുകളിലേക്ക് സാധനങ്ങൾ വാങ്ങുമ്പോൾ ഇത് രേഖപ്പെടുത്തുന്ന മാർക്കുകൾ പ്രത്യേകം ശ്രദ്ധിച്ചു വേണം വാങ്ങാൻ.

3. പുകയും ഈർപ്പവും പരമാവധി പുറത്താക്കുക.

Courtesy: UNICEF

പുകയും അതുപോലെ തന്നെ ഈർപ്പവും ഉള്ളിലെ അന്തരീക്ഷത്തിനു സാരമായ മാറ്റങ്ങൾ വരുത്തുന്നവയാണ്‌. അതിനാൽ തന്നെ, കുളി കഴിഞ്ഞോ അടുക്കളയിൽ പാചകം കഴിഞ്ഞോ എക്‌സ്ഹോസ്റ്റ് ഫാൻ നിർബന്ധമായും ഓണ് ചെയ്യണം.

ഇതിനു പുറമെ ചെയ്യാവുന്ന മറ്റൊരു കാര്യമാണ് de-humidifier ഉപയോഗിക്കുക എന്നത്. ഇത് അന്തരീക്ഷത്തിലെ ഈർപ്പം വലിയ ഒരളവിലേക്ക് പുറംതള്ളുന്നു.

4. എയർ പ്യൂരിഫയേഴ്‌സ്

Courtesy: UNICEF

വീട്ടിലെ വാട്ടർ പ്യൂരിഫയേഴ്‌സ് പോലെ, മറ്റൊരു ഉപകരണമാണ് air purifier. ഇത് വായുവിനെ വലിച്ചെടുത്തു, ശുദ്ധമാക്കി മറുവശത്തുകൂടെ നല്ല വായു പുറത്തേക്ക് വിടുന്നു. ഇന്ന് പല തരം പ്യൂരിഫയേഴ്‌സ് വിപണിയിൽ ലഭ്യമാണ്.

എന്നാല് ഇത് 100 % മലിനീകരണത്തെ പുറം തള്ളുന്നു എന്ന് പറയാനാവില്ല. മാത്രമല്ല ഇത് വളരെ മെയിന്റനൻസ് ആവശ്യപ്പെടുന്നതുമാണ്.

5. വായു ശുദ്ധമാക്കുന്ന ചെടികൾ

Courtesy: UNICEF

വീട്ടിനുള്ളിൽ നാം വെക്കുന്ന ചെടികൾ ഭംഗിക്കായി മാത്രമല്ല, അവ ഉള്ളിലെ വായുവിന്റെ ഗുണം ഉയർത്താനും സഹായിക്കുന്നുണ്ട്. 

ബഹിരാകാശത്തേക്ക് അയക്കുന്ന സ്‌പെയ്‌സ് ഷട്ടിലുകളിൽ പോലും വായു നന്നാക്കാൻ ഇവ ഉപകരിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ദൂഷ്യ വാതകങ്ങൾ ആയ ഫോർമാല്ഡിഹൈഡ്, ബെൻസീൻ തുടങ്ങിയവയുടെ അളവ് ഇവ ഗണ്യമായി കുറക്കുന്നു.

Aloe Vera Courtesy: Unsplash

ശാസ്ത്രീയ പഠനം അനുസരിച് ഓരോ 100 ചതുരശ്ര അടിക്കും ഒരു ചെടി എങ്കിലും നിർബന്ധം എന്നതാണ് കണക്ക്. 

ചെടികളിൽ തന്നെ Aloe vera (Aloe barbadensis Miller), Peace lily (Spathiphyllum), variegated snake plant/mother-in-law’s tongue (Sansevieria trifasciata ‘Laurentii’), florist’s chrysanthemum (Chrysanthemum morifolium), bamboo palm (Chamaedorea), English ivy (Hedera helix) തുടങ്ങിയവ ഉത്തമമായ ചെടികളായി തെളിയിക്കപ്പെട്ടവയാണ്.