ഗ്രാനൈറ്റ് പാകിയ തറ വളരെ മനോഹരം തന്നെ ആണ്.വില അൽപ്പം കൂടുതൽ ആണെങ്കിലും വീടിന് ഈ തറ നൽകുന്ന പ്രൗഢി മറ്റ് ഏത് തരം മെറ്റീരിയൽസ് കൊണ്ടും പകരം വെക്കാൻ കഴിയുകയില്ല.പക്ഷെ ഗ്രാനൈറ്റ് തിരഞ്ഞെടുക്കുമ്പോൾ പലതും അറിഞ്ഞിരിക്കേണ്ടതായുണ്ട്.അല്ലെങ്കിൽ അബദ്ധം ഉറപ്പ്.അറിയാം നല്ല ഗ്രിൻറ്റെ എങ്ങനെ തിരഞ്ഞെടുക്കാം എന്ന്
- ഷോപ്പിൽ ചെല്ലുമ്പോൾ ഗ്രാനൈറ്റ് സ്ലാബിന്റെ സൈഡ് നോക്കുക. ഉപരിതലത്തിൽ അപോക്സി പൂശിയതിന്റെ ബാക്കി സൈഡിൽ കാണും,അങ്ങനെയുള്ള കല്ല് വാങ്ങരുത്. ഒർജിനൽ ഗ്രാനൈറ്റിന് തിളക്കം കൂട്ടാൻ അപോക്സി ചെയ്യേണ്ട കാര്യമില്ല. കട്ടിങ്ങിൽ തന്നെ നല്ല പോളിഷോടെയാണ് ഗ്രാനൈറ്റ് കിട്ടുന്നത്, വീണ്ടും പോളിഷിനു അപോക്സിയുടെ ആവശ്യം വരുന്നില്ല. അപോക്സി പൂശിയ ഗ്രാനൈറ്റ് വാങ്ങിയാൽ അപോക്സിയുടെ ലൈഫ് കഴിയുമ്പോൾ ഗ്രാനൈറ്റ് മങ്ങിതുടങ്ങും.
- ഗ്രാനൈറ്റ് സ്ലാബിന്റെ ബാക്ക് വശത്തു കുറച്ചു വെള്ളം തളിക്കുക. പോളിഷ് ചെയ്ത ഫ്രണ്ട് ഭാഗത്ത് കാണുന്ന അതേ ഡിസൈനും കളറും ആണോ ബാക്കിൽ എന്നു നോക്കി ഉറപ്പ് വരുത്തുക.
ഇനി സ്ലാബിന്റെ ഏതെങ്കിലും ഭാഗത്ത് പൊട്ടൽ ഉണ്ടായി അത് അടച്ചതായി സംശയം ഉണ്ടെങ്കിൽ സ്ലാബിന്റെ ഓപ്പോസിറ്റ് സൈഡ് വെള്ളം തളിച്ച് നോക്കിയാൽ അറിയാം.
- ഇന്ത്യയിൽ ആകെ മൂന്നോ നാലോ ഡിസൈൻ ഗ്രാനൈറ്റ് മാത്രമേ അവൈലബിൾ ആയിട്ടുള്ളൂ. അതെല്ലാം കറുപ്പ് അല്ലെങ്കിൽ വെള്ള/ഗ്രെ കളറുകളുടെ വകഭേദങ്ങൾ ആയിരിക്കും.
ഇന്ത്യയിൽ റെഡ് ഡിസൈനിലുള്ള ഗ്രാനൈറ്റ് സ്ലോട്ട് കിട്ടിയാൽ തന്നെ ഉയർന്ന ഗ്രേഡുകൾ വലിയ വിലയിൽ എക്സ്പോർട് ചെയ്യുകയേയുള്ളൂ. നിങ്ങൾക്ക് അത് ഷോപ്പിൽ വാങ്ങാൻ കിട്ടുകയില്ല. ഇന്റർനാഷണൽ മാർക്കറ്റിൽ അത്രയ്ക്ക് ഡിമാൻഡ് ആണ് ഇന്ത്യൻ ഗ്രാനൈറ്റിന്. എക്സ്പോർട് റേറ്റിൽ വാങ്ങാൻ കപ്പാസിറ്റിയുള്ള കസ്റ്റമർ ആണെങ്കിൽ കോറിയിൽ നേരിട്ട് പോയാൽ റെഡ് ഡിസൈൻ ഗ്രാനൈറ്റ് ഉയർന്ന ഗ്രേഡിൽ ഉള്ളത് കിട്ടും.
റെഡ് ഡിസൈൻ ഗ്രാനൈറ്റിൽ പൂപ്പൽ പിടിച്ചതായും, ഇളകി വരുന്നതായും, ഛിന്നിപ്പോകുന്നതായും പരാതി പറയാറുണ്ട്. യഥാർത്ഥത്തിൽ ഇത് പൂപ്പൽ പിടിക്കുന്നതല്ല. ഗ്രാനൈറ്റ് ആണെന്നും പറഞ്ഞു തന്ന ഏതോ ഗ്രേഡ് കല്ലിൽ പൂശിയ ചുമന്ന ഛായവും അപ്പോക്സിയുമാണ് ഇളകി വരുന്നത്. നമ്മൾ നോക്കുമ്പോൾ ഗ്രാനൈറ്റിൽ പൂപ്പൽ പിടിക്കുന്നതാണെന്നു തോന്നും.
- വെള്ള ഫിനിഷിൽ അല്ലെങ്കിൽ വെള്ളയുടെ വകഭേദത്തിൽ വരുന്ന ഗ്രാനൈറ്റ് ഒരിക്കലും തറയിൽ വിരിക്കരുത്. വെള്ള ഗ്രാനൈറ്റ് കറ പിടിച്ചു ഭാവിയിൽ മഞ്ഞ ഗ്രാനൈറ്റ് ആകും.
- ഇന്ത്യയിൽ കിട്ടുന്ന ഏറ്റവും ഉറപ്പുള്ളതും തിളക്കമുള്ളതുമായ ഗ്രാനൈറ്റ് കറുപ്പ് അല്ലെങ്കിൽ കറുപ്പിന്റ വകഭേദങ്ങൾ ആണ്. ഉപയോഗിക്കും തോറും തിളക്കം കൂടുന്ന ഗ്രാനൈറ്റ് ആണ് ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന കറുത്ത ഗ്രാനൈറ്റ്. സംശയം ഉണ്ടെങ്കിൽ തമിഴ്നാട്ടിലെയോ ആന്ധ്രായിലെയോ നൂറ്റാണ്ടുകൾ പഴക്കമുള്ള അമ്പലങ്ങളുടെ തറ നോക്കിയാൽ മതി. ആളുകൾ നടന്നു നടന്നു ഗ്രാനൈറ്റ് വിരിച്ച തറ കണ്ണാടി പോലെയിരിക്കും.
- ഗ്രാനൈറ്റ് റീപോളിഷ് ചെയ്യാൻ കഴിയില്ല, കാരണം പാറയെക്കാൾ കടുപ്പമുള്ള കല്ല് ആണ് ഗ്രാനൈറ്റ്. ഒരിക്കൽ വിരിച്ച ഗ്രാനൈറ്റിന് പ്രശ്നങ്ങൾ വന്നാൽ അഡ്ജസ്റ് ചെയ്തു പോകുക അല്ലെങ്കിൽ കുത്തിയിടിച്ചു കളയുക എന്ന ഓപ്ഷൻ മാത്രമേയുള്ളു.
content courtesy :fb group