വീട് നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ചിലവ് കുറയ്ക്കാൻ 8 വഴികൾ – Part 2

സ്വപ്ന ഭവനം പണിയുക എന്നത് എല്ലാ മലയാളികളുടെയും ആഗ്രഹമാണ്. 

എന്നാൽ ആളുകൾ അവരുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ആഗ്രഹിക്കുമ്പോൾ തന്നെ, അത് നിറവേറ്റാൻ ഏറെ ബുദ്ധിമുട്ടാണ്. അതിന്റെ കാരണം ഇന്നത്തെ കാലത്തെ വീടിന്റെ നിർമാണച്ചിലവ് കൂടുതലാണ് എന്നുള്ളതാണ് തന്നെയാണ്. 

ഒരു ഇടത്തരം കുടുംബത്തെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതകാലം മുഴുവൻ സ്വരുക്കൂട്ടിയ സമ്പാദ്യം ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടി നിക്ഷേപിക്കേണ്ടി വരും.

എന്നാൽ കൃത്യമായ പ്ലാനിങ്ങും പറ്റാവുന്നത്ര അറിവും സമാഹരിക്കുന്നതുകൊണ്ട് വീട് നിർമാണത്തിന്റെ ചിലവ് ഒരു പരിധി വരെ നിയന്ത്രണത്തിലാക്കാൻ നമുക്ക് സാധിക്കും.

അങ്ങനെ ചിലവ് കുറയ്ക്കുവാൻ സഹായിക്കുന്ന ചില മാർഗങ്ങളാണ് ഇവിടെ പറയുന്നത്.

ഇതിന്റെ ആദ്യ ഭാഗം വായിക്കാൻ – https://koloapp.in/home/home-tips/5-tips-to-reduce-house-construction-cost-part1/

1.ഫിനിഷിങ് മെറ്റീരിയൽസിൽ ലാഭിക്കാം

നിർമ്മാണ ഘട്ടത്തിലെ സാമഗ്രികൾ മാത്രമല്ല ചിലവ് വർധിക്കാൻ കാരണം. ഫിനിഷിംഗ്  മെറ്റീരിയൽസും ഇതിനു വലിയൊരു ഘടകം തന്നെയാണ്.  

ഫിനിഷിംഗ് മെറ്റീരിയൽസ് എന്ന് പറയുമ്പോൾ അതിൽ  ഫ്ലോറിങ്  മെറ്റീരിയൽസ്, വാതിലുകളുടെയും ജനലുകളുടെയും മറ്റ് ഇൻറീരിയർ ഡെക്കറേഷന്റെയും സാമഗ്രികൾ, ബാത്ത്റൂം ഫിറ്റിംഗ്സ്,  കിച്ചൻ ഫിറ്റിംഗ്സ്  എന്നിവ ഉൾപ്പെടുന്നു.

ഇതിൽ ഓരോന്നിലും ചിലവ് കുറയ്ക്കാനും, ഈട് നിലനിൽക്കുന്ന ബ്രാൻഡുകളും ക്വാളിറ്റിയുള്ളവ ഉപയോഗിക്കാനും ശ്രദ്ധിക്കുന്നതോടെ നിർമാണ ചെലവ് കുറയ്ക്കാനും മുൻപോട്ടുള്ള മെയിന്റനൻസ് ചിലവ് കുറയ്ക്കാനും സാധിക്കുന്നു.

ഇതിനായി ഇന്ന് മാർക്കറ്റിൽ ലഭ്യമായ വിവിധ തരം ഓപ്ഷൻസ്, മുൻ അനുഭവം ഉള്ള വീട്ടുടമസ്ഥർ, പരിചയത്തിലുള്ള കോൺട്രാക്ടേഴ്സ് തുടങ്ങിയവരെ സമീപിക്കാവുന്നതാണ്

മെറ്റീരിയൽസ് ബൾക്ക് ആയിട്ട്  മെറ്റീരിയൽസ്  വാങ്ങുകയാണെങ്കിൽ ചിലവ് നന്നേ കുറയ്ക്കുവാൻ സാധിക്കും.

2. നിർമ്മാണം തുടങ്ങിയതിനു ശേഷം മാറ്റങ്ങൾ വരുത്തുന്നത് ഒഴിവാക്കുക

ചിലപ്പോൾ ആളുകൾ നിർമ്മാണത്തിന് മുമ്പ് ഒരു പ്ലാൻ അംഗീകരിക്കുകയും നിർമ്മാണ സമയത്ത്, അവർ പെട്ടെന്ന് അവരുടെ പ്ലാൻ മാറ്റുകയും ചെയ്യും. 

നിർമാണച്ചെലവ് വീണ്ടും വർധിപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണിത്.  ഈ കാര്യം ഒഴിവാക്കാൻ ശ്രമിക്കുക.

3. Pre-fabrication വർക്കുകൾ പ്രോത്സാഹിപ്പിക്കുക

ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗത്താൽ വീട് നിർമ്മാണത്തിൽ ചിലവ് ഗണ്യമായി കുറക്കാൻ സഹായിക്കുന്ന ഒന്നാണ് പ്രീഫാബ്രിക്കേറ്റഡ് വസ്തുക്കൾ ഉപയോഗിക്കുക എന്നത്. 

ഇത്തരത്തിലുള്ള നിർമ്മാണത്തിൽ, കെട്ടിടത്തിന്റെ ഒരു ഭാഗം ഫാക്ടറിയിലോ ഒരു പ്രത്യേക സ്ഥലത്തോ നിർമ്മിക്കുകയും പിന്നീട് ഒരു സൈറ്റുമായി സംയോജിപ്പിച്ച് വീട് നിർമ്മിക്കുകയും ചെയ്യുന്നു. 

പ്രീഫാബ്രിക്കേറ്റഡ് ഫർണിച്ചറുകൾ, കിച്ചനുകൾ തുടങ്ങി അനവധി മൊഡ്യൂളുകൾ ഇന്ന് ലഭ്യമാണ്.

ഇതിന് ധാരാളം ഗുണങ്ങളുണ്ട്. ഇത് ചിലവ് കുറയ്ക്കുന്നതിനോടൊപ്പം നിർമ്മാണ സമയവും കുറയ്ക്കുന്നു.

4. റെഡ് ബ്രിക്സിനു പകരം ഫ്‌ളൈ ആഷ് (Fly Ash) ഉപയോഗിക്കുക 

Red Brick ​​ഇഷ്ടികക്ക് പകരം Fly Ash  Brick ഉപയോഗിക്കുകയാണെങ്കിൽ  ചിലവിൽ കുറവ് വരുത്താൻ സാധിക്കും.

5. നല്ല കളർ തിരഞ്ഞെടുക്കുക 

പെയിന്റ് ചിലവ് കുറയ്ക്കാൻ lime-based colour തിരഞ്ഞെടുക്കാം. 

നിറം തെളിച്ചമുള്ളതാക്കാൻ രണ്ട്   കോട്ട് അടിക്കുക. പുട്ടിയുടെ അധിക ചിലവ് ഒഴിവാക്കാൻ, പ്ലാസ്റ്ററിംഗിനായി എല്ലായ്പ്പോഴും സാധാരണ വലുപ്പത്തിലുള്ള മണൽ വാങ്ങുക. ഇത്  ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ വീട്ടിൽ പുട്ടി പ്രയോഗിക്കേണ്ട ആവശ്യം വരില്ല.

6. ലോക്കൽ സപ്ലെയേഴ്‌സിൽ നിന്ന് വാങ്ങുക

നിർമ്മാണത്തിനുള്ള സാമഗ്രികൾ വാങ്ങുമ്പോൾ പ്രാദേശിക സപ്ലെയേഴ്‌സിൽ നിന്ന് വാങ്ങാൻ ശ്രമിക്കുക. ഇതിലൂടെ നിർമ്മാണ സാമഗ്രികളുടെ ഗതാഗത ചിലവ് കുറയ്ക്കും.

7. ലേബർ കോസ്റ്റ്

എളുപ്പം വെട്ടിച്ചുരുക്കാൻ പറ്റാത്ത നിർമാണത്തിന്റെ വലിയൊരു ഭാഗം പണിക്കൂലിയാണ്. 

എന്നാൽ ജോലി പൂർത്തിയാക്കാൻ എത്ര അധ്വാനം വേണ്ടിവരും, എത്ര സമയം വേണ്ടിവരും എന്നുള്ളത് മണിക്കൂറുകൾക്കുള്ളിൽ കണക്കാക്കാൻ ശ്രമിക്കുക.

ഈ വിധത്തിൽ, തൊഴിൽ ചിലവ് കണക്കാക്കി കഴിയുന്നിടത്ത് ലാഭിക്കാൻ കഴിയും. അല്ലാത്തപക്ഷം തൊഴിലാളികൾ അവരുടെ സമയത്തിനനുസരിച്ച് പ്രവർത്തിക്കുകയും, നിങ്ങൾ കൂടുതൽ ചിലവിടേണ്ടി വരുകയും ചെയ്യാം.

8. Saving in Machinery Cost

നിർമ്മാണത്തിനു ഉപയോഗിക്കുന്ന യന്ത്രങ്ങൾ എല്ലായ്പ്പോഴും വാടകയ്ക്ക് എടുക്കുകയാണ് പതിവ്. ഇത് പലപ്പോഴും കൂടുതലാണ്. 

അതിനാൽ ഇത് ലാഭിക്കാൻ കഴിയുന്ന രീതിയിൽ ഇവയുടെ ഉപയോഗം പ്ലാൻ ചെയ്യേണ്ടതുണ്ട്. എടുത്ത യന്ത്രങ്ങൾ കൊണ്ട് പരമാവധി ജോലികൾ തീർക്കുക. വെറുതെ കിടക്കുന്ന അവസ്ഥ പൂർണമായും ഒഴിവാക്കണം