ജൈവ സിമന്റ് നിര്‍മ്മിച്ച് മദ്രാസ് ഐഐടി.

ജൈവ സിമന്റ് നിര്‍മ്മിച്ച് മദ്രാസ് ഐഐടി.രാസവസ്തുക്കൾ അടങ്ങിയ സിമന്റിന്റെ അമിത ഉപയോഗം വീട് നിർമ്മാണത്തിൽ വലിയ രീതിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പരിസ്ഥിതി സൗഹൃദ ജൈവ സിമന്റ് എന്ന ആശയം പ്രാവർത്തികമാക്കാൻ ഒരുങ്ങുകയാണ് മദ്രാസ് ഐ ടി യിലെ ഗവേഷകർ.

ബാക്ടീരിയകളെയും സൂക്ഷ്മ ജീവികളെയും ഉപയോഗിച്ച് നിർമ്മിക്കുന്ന കാൽസ്യം കാർബണേറ്റിൽ നിന്നാണ് സിമന്റ് ഉത്പാദിപ്പിക്കപ്പെടുന്നത്.

സാധാരണ സിമന്റിനേക്കാൾ കൂടുതൽ ഉറപ്പ് നൽകുന്ന ജൈവ സിമന്റ് നിർമ്മാണ രീതിയെ പറ്റി കൂടുതൽ മനസ്സിലാക്കാം.

ജൈവ സിമന്റ് നിര്‍മ്മിച്ച് മദ്രാസ് ഐഐടി,വസ്തുതകൾ.

അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നതിൽ സിമന്റ് നിർമ്മാണ വ്യവസായം വളരെയധികം മുൻപന്തിയിലാണ് ഉള്ളത്.

സിമന്റ് ഫാക്ടറികളിൽ നിന്നും പുറന്തള്ളപ്പെടുന്ന കാർബൺ ഡയോക്സൈഡിന്റെ അളവ് വളരെ കൂടുതലാണ്.

എന്നാൽ ഇത്തരം പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരമെന്നോണം വളരെ കുറച്ച് കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്ന രീതിയിൽ ആയിരിക്കും ജൈവ സിമന്റ് നിർമിക്കുക.

സ്പോറോസാർസിന എന്ന ബാക്ടീരിയ ഉപയോഗിച്ചാണ് ജൈവ സിമന്റ് നിർമിക്കുന്നത്.

ഇത്തരത്തിലുള്ള ഒരു കണ്ടു പിടുത്തത്തിന് പുറകിൽ പ്രവർത്തിച്ചത് മദ്രാസ് ഐഐടിയിലെ ബയോടെക്നോളജി വകുപ്പ് അധ്യാപകനായ പ്രൊഫസർ ജി കെ സുരേഷ് കുമാർ, അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്ന ഡോക്ടർ നീരവ് ഭട്ട്, ഐഐടിയിലെ ഗവേഷകയായ ശുഭശ്രീ ശ്രീധർ എന്നിവർ ചേർന്നാണ്.

ജൈവ സിമന്റ് മായി ബന്ധപ്പെട്ട ഗവേഷണത്തിന്റെ റിപ്പോർട്ടുകൾ ബയോ കെമിക്കൽ എൻജിനീയറിങ് എന്ന ജേണൽ വഴിയാണ് പുറത്ത് വിട്ടിട്ടുള്ളത്.

ഉപയോഗിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ.

ഇത്തരത്തിലുള്ള ഒരു പരീക്ഷണം പൂർണമായും വ്യാവസായിക അടിസ്ഥാനത്തിൽ കൊണ്ടു വരികയാണെങ്കിൽ ഇപ്പോൾ സിമന്റ് നിർമ്മിക്കുമ്പോൾ പുറന്തള്ളപ്പെടുന്ന കാർബണിന്റെ അളവിൽ വലിയ കുറവ് കൊണ്ടു വരാനായി സാധിക്കും.

സാധാരണയായി സിമന്റ് നിർമിക്കുമ്പോൾ 900 ഡിഗ്രിക്ക് മുകളിലുള്ള ചൂട് ആവശ്യമായി വരും.അതേസമയം ജൈവ സിമന്റ് നിർമ്മിക്കുമ്പോൾ 30 മുതൽ 40 ഡിഗ്രി വരെ ചൂടിൽ നിർമ്മിച്ച് എടുക്കാനായി സാധിക്കും.

അതുകൊണ്ടു തന്നെ അത് കാർബൺ ബഹിർഗമനത്തെ കുറയ്ക്കുന്നതിന് സഹായിക്കും. ജൈവ സിമന്റ് നിർമ്മാണത്തിലെ മറ്റൊരു പ്രധാന ഗുണം സാധാരണ സിമന്റിൽ ഉപയോഗിക്കുന്നതിനേക്കാൾ കുറവ് വെള്ളം മാത്രമാണ് ആവശ്യമായി വരുന്നത്.

ബാക്ടീരിയയെ വളർത്തിയെടുക്കുന്നതിനായി മറ്റ് പല പദാർത്ഥങ്ങളുമാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്.

മാത്രമല്ല ഇവയിൽ നിന്നും കാര്യമായ രീതിയിൽ വ്യാവസായിക രീതിയിലുള്ള മാലിന്യങ്ങളും നിർമ്മിക്കപ്പെടുന്നില്ല.

ജൈവസിമന്റിലെ സംയുക്തങ്ങൾ,പദാർത്ഥങ്ങളുടെ ഘടന എന്നിവയെ പറ്റി ഒന്നും കൃത്യമായ വിവരം ഇപ്പോൾ ലഭ്യമല്ല.

അതേസമയം സിമന്റ് ഉത്പാദിപ്പിക്കാനായി ഉപയോഗപ്പെടുത്തുന്ന പദാർത്ഥങ്ങളുടെ യഥാർത്ഥ ഘടന, അതിന്റെ ഗണിത മാതൃക എന്നിവ ശരിയായ രീതിയിൽ ലഭിക്കുന്നതോടെ അന്തരീക്ഷത്തിൽ വലിയ രീതിയിലുള്ള മലിനീകരണം ഉണ്ടാക്കുന്ന സാധാരണ സിമന്റുകൾക്ക് പകരമായി ജൈവ സിമന്റുകൾ ഉപയോഗപ്പെടുത്താനായി സാധിക്കും.

എന്തായാലും ബയോ സിമന്റ് എന്ന ആശയം പ്രാവർത്തികമാക്കപ്പെടുകയാണെങ്കിൽ തീർച്ചയായും അത് നിർമ്മാണ മേഖലയിൽ ഒരു വലിയ വിപ്ലവത്തിന് തുടക്കം കുറിക്കും.

കെമിക്കലുകൾ പുറം തള്ളില്ല എന്നത് മാത്രമല്ല ബയോ സിമന്റിന്റെ പ്രത്യേകത സാധാരണ സിമന്റിനേക്കാൾ ഇവയ്ക്ക് കൂടുതൽ കാഠിന്യം നൽകാനും സാധിക്കുമെന്ന് പറയപ്പെടുന്നു.

അതിനുള്ള ശ്രമത്തിലാണ് മദ്രാസ് ഐഐടിയിലെ ഗവേഷകർ.

ജൈവ സിമന്റ് നിര്‍മ്മിച്ച് മദ്രാസ് ഐഐടി,വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ.