വീട് നിർമ്മാണത്തിലും വിർച്വൽ റിയാലിറ്റി.

വീട് നിർമ്മാണത്തിലും വിർച്വൽ റിയാലിറ്റി.ടെക്നോളജിയുടെ ദിനംപ്രതിയുള്ള വളർച്ച വലിയ രീതിയിലുള്ള മാറ്റങ്ങളാണ് എല്ലാ മേഖലകളിലും കൊണ്ടു വരുന്നത്.

അത്തരത്തിൽ ടെക്നോളജിയുടെ പുത്തൻ സാധ്യതകളായ വിർച്വൽ റിയാലിറ്റി,ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയെല്ലാം വീട് നിർമ്മാണ മേഖലയിലേക്ക് കൂടി കൊണ്ടു വന്നിരിക്കുകയാണ് സ്റ്റാർട്ടപ്പ് കമ്പനിയായ ബിൽഡ് നെക്സ്റ്റ്.

കൃത്യമായ പ്ലാനിങ് വീട് നിർമ്മിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

അതായത് ചെറുതും വലുതുമായ ഓരോ കാര്യങ്ങളും സസൂഷ്മം നിരീക്ഷിച്ചുകൊണ്ട് വീട് നിർമ്മിക്കാനായി ഈ ഒരു സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത് വഴിയൊരുക്കും.ബിൽഡ് നെക്സ്റ്റ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ ഉദ്ദേശങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാം.

വീട് നിർമ്മാണത്തിലും വിർച്വൽ റിയാലിറ്റി സ്റ്റാർട് അപ്.

വീട് വയ്ക്കുന്നതിന് ആവശ്യമായ എല്ലാ കണക്കുകളും ഇവിടെ സുരക്ഷിതമായിരിക്കും. മാത്രമല്ല വീടിന്റെ ഓരോ മുക്കിനും മൂലക്കും എത്രമാത്രം ഉയരം വേണമെന്നതും അതിന് ആവശ്യമായ മറ്റു കാര്യങ്ങൾ എന്തെല്ലാമാണ് എന്നതും കൃത്യമായി മനസ്സിലാക്കാം.

വിറച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി പോലെയുള്ള സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വീട് നിർമ്മാണം ലളിതമാക്കുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന കമ്പനിയാണ് ബിൽഡ് നെക്സ്റ്റ്. വളരെ കുറച്ച് സമയം കൊണ്ട് തന്നെ സ്വന്തമായി ഒരു സ്ഥാനം കണ്ടെത്താൻ ഈ കമ്പനിക്കായി എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത.

നിർമ്മാണ രീതിയിലുണ്ടാകുന്ന അപാകതകൾ എളുപ്പത്തിൽ കണ്ടെത്താനും അതുവഴി കെട്ടിട നിർമ്മാണം ലളിതമാക്കാനും ഇവർ വികസിപ്പിച്ചെടുത്ത രീതികൾ ഉപയോഗപ്പെടുത്താൻ സാധിക്കും.

നാല് സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ ബിൽഡ് നെക്സ്റ്റ് എന്ന സംരംഭം വളരെ പെട്ടെന്നാണ് ആളുകൾക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റിയതത്. ഗോപീകൃഷ്ണൻ, ദിലീപ് പി. ജി, ഫിനാസ് നാഹ, നിർമ്മൽ ജോർജ് എന്നിവരാണ് ബില്ല് നെക്സ്റ്റ് എന്ന സ്ഥാപനം പടുത്തുയർത്തിയത്.

ബിൽഡ് നെക്സ്റ്റിന്റെ പ്രധാന ലക്ഷ്യങ്ങൾ.

2015 ൽ ആരംഭിച്ച കമ്പനി തുടക്കത്തിൽ വീട് നിർമ്മിക്കുന്നതിന് ആവശ്യമായ സാമഗ്രികൾ ഓൺലൈൻ ആയി വിൽക്കുകയാണ് ചെയ്തത്.

പിന്നീട് വീട് നിർമ്മാണവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള കമ്പനിയായി മാറി. അതായത് ഒരു വീട് നിർമ്മിക്കുമ്പോൾ സാധാരണക്കാരായ ആളുകൾക്കുണ്ടാകുന്ന എല്ലാവിധ സംശയങ്ങളും ഇവിടെ പരിഹരിക്കപ്പെടുന്നു.

മാത്രമല്ല വീട് നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കളെല്ലാം നിർമ്മാണ സ്ഥലത്തേക്ക് എത്തിച്ച് നൽകുന്നതിലും ബിൽഡ് നെക്സ്റ്റ് പങ്കാളികളാകുന്നു.

കൃത്യമായ പ്ലാനിങ്ങോടു കൂടി തന്നെ വീട് നിർമ്മിക്കാൻ അവസരം ഒരുങ്ങുമ്പോൾ വീടിന്റെ ഒരു ഭാഗവും വേസ്റ്റായി പോകേണ്ട അവസ്ഥ വരുന്നില്ല.

നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കൾ എത്തിക്കുന്നതിന് ആവശ്യമായ വാഹന സർവീസ് ഉൾപ്പെടെ ബിൽഡ് നെക്സ്റ്റ് പ്രൊവൈഡ് ചെയ്യുന്നുണ്ട്.

വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ചെറുതും വലുതുമായ ഏത് പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ഇവരുടെ പക്കലുണ്ട്. വീടിന്റെ നിർമ്മാണ രീതികളെ പറ്റി കൃത്യമായ പ്ലാൻ ഉള്ളതുകൊണ്ടു തന്നെ പാളിച്ചകൾ പറ്റാനുള്ള സാധ്യത വളരെ കുറവാണ്.

മറ്റെല്ലാ മേഖലകളിലും ടെക്നോളജിയുടെ വളർച്ച ഉപയോഗപ്പെടുത്തുന്ന അതേ രീതിയിൽ തന്നെ വീട് നിർമ്മാണ മേഖലയിലും വിറച്വൽ റിയാലിറ്റി പോലുള്ള സാങ്കേതികവിദ്യകളുടെ സാധ്യതകൾ തുറന്നു കാട്ടുകയാണ് ബിൽഡ് നെക്സ്റ്റ്.

വീട്ടുകാരുടെ താൽപര്യങ്ങൾക്ക് പ്രാധാന്യം നൽകി വീട് നിർമിച്ചു നൽക്കുക എന്ന ഉത്തരവാദിത്വവും ഇവർ ഏറ്റെടുക്കുന്നു.

നൂതന രീതികളിൽ വീട്ടിലേക്ക് ആവശ്യമായ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് പോയിന്റ്, റോബോട്ട് ഉപയോഗപ്പെടുത്തിയുള്ള വാക്വം ക്ലീനർ എന്നിവയെല്ലാം ഇവർ നൽകുന്ന സർവീസുകളിൽ ഉൾപ്പെടുന്ന കാര്യങ്ങളാണ്.

വീട് നിർമ്മാണത്തിലും വിർച്വൽ റിയാലിറ്റി, അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ കൂടി.