വീടിന്റെ പൂമുഖത്തിന് മേക്ക്ഓവർ നടത്തുമ്പോൾ.

വീടിന്റെ പൂമുഖത്തിന് മേക്ക്ഓവർ നടത്തുമ്പോൾ.ഏതൊരു വീടിനെ സംബന്ധിച്ചും വളരെയധികം ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു ഏരിയയാണ് വീടിന്റെ പൂമുഖം അല്ലെങ്കിൽ സിറ്റൗട്ട് എന്ന പേരിൽ അറിയപ്പെടുന്ന ഭാഗം.

വീട്ടിലേക്ക് വരുന്ന അതിഥികൾ ആദ്യമായി കാണുന്ന ഇടവും പൂമുഖം തന്നെയാണ്. പലരും വീടിന്റെ പുറം ഭംഗി കണ്ട് വീട്ടുകാരെ വിലയിരുത്തുന്നത് പൂമുഖത്തെ നോക്കിയാണ്.

വളരെയധികം ഭംഗിയിലും അതേസമയം ക്രിയേറ്റിവിറ്റി നൽകിയുമാണ് പൂമുഖം ഒരുക്കുന്നത് എങ്കിൽ അത് വീട്ടിനകത്തേക്ക് പ്രവേശിക്കുന്നവർക്ക് ഒരു പോസിറ്റീവ് എനർജി സമ്മാനിക്കുകയും, കാഴ്ചയും ഭംഗി ഒരുക്കുകയും ചെയ്യുന്നു.

ഒരു വീടിന്റെ ഇൻഡോർ ഔട്ട്ഡോർ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നതിൽ പൂമുഖത്തിനുള്ള പ്രാധാന്യം അത്ര ചെറുതല്ല.

വീട്ടിനകത്തേക്ക് ചൂടും തണുപ്പും എത്തിക്കുന്നത് കൃത്യമായി കണ്ട്രോൾ ചെയ്യുന്നതിൽ പൂമുഖ ങ്ങൾക്കുള്ള പ്രാധാന്യം അത്ര ചെറുതല്ല.

പല വീടുകളുടെയും പൂ മുഖത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തന്നെ അത് വീടിന്റെ മുഴുവൻ ലുക്കിനും പ്രത്യേകതകൾ സമ്മാനിക്കും.

പൂമുഖ ത്തിനായി മേക്കോവർ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

വീടിന്റെ പൂമുഖത്തിന് മേക്ക്ഓവർ നടത്തുമ്പോൾ.

പൂമുഖത്തിന്റെ അഴക് വർധിപ്പിക്കുന്നതിൽ ഫർണിച്ചറുകൾക്കുള്ള പ്രാധാന്യം അത്ര ചെറുതല്ല. എല്ലാ കാലത്തും വളരെയധികം ട്രെൻഡിങ് ആയ ഫർണീച്ചർ മെറ്റീരിയൽ തേക്ക് തന്നെയാണ്.

അതേസമയം കുറച്ചു ചിലവ് കുറച്ച് ഫർണിച്ചർ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്റ്റീൽ, അലൂമിനിയം പോലുള്ള മെറ്റീരിയലുകളിൽ നിർമ്മിച്ച ഫർണിച്ചറുകളും തിരഞ്ഞെടുക്കാം.

ജോലി ആവശ്യങ്ങൾക്കും മറ്റുമായി പൂമുഖം ഉപയോഗപ്പെടുത്തുന്ന വർക്ക് അതിനോട് ചേർന്ന് ഒരു ചെറിയ ഗസ്റ്റ് ലിവിങ് ഏരിയ നൽകുന്നത് കൂടുതൽ നല്ലതായിരിക്കും.

വീടിന്റെ ഇന്റീരിയർ ഡിസൈനിനോട് സാമ്യം തോന്നുന്ന ഫർണിച്ചറുകൾ തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം.

മാത്രമല്ല ഔട്ട്ഡോറിൽ നൽകുന്ന പെയിന്റ്, ക്ലാഡിങ് വർക്കുകൾ,ഷോ വാൾ എന്നിവയോട് ചേർന്ന് നിൽക്കുന്ന രീതിയിലുള്ള മെറ്റീരിയലുകൾ വേണം തിരഞ്ഞെടുക്കാൻ.

സ്വിങ് ചെയറുകൾ,ചാരുകസേര എന്നിവ പൂമുഖത്ത് നൽകുന്നത് ഒരു ക്ലാസിക് ലുക്ക് നൽകുന്നതിന് സഹായിക്കുന്നു.

പൂമുഖത്തു നിന്നും വീട്ടിനകത്തേക്ക് പ്രവേശിക്കുന്ന വാതിലുകളിലും കുറച്ച് ശ്രദ്ധ നൽകാവുന്നതാണ്.

മുൻ കാലങ്ങളിൽ കൊത്തുപണികൾ ഉപയോഗിച്ച് നിർമ്മിച്ച തടി വാതിലുകൾക്കായിരുന്നു പ്രിയം. ഇന്ന് CNC കട്ടിംഗ് വർക്കുകൾ യുപിവിസി പോലുള്ള മെറ്റീരിയലുകളിൽ നല്ല ഡിസൈനുകളുള്ള വാതിലുകൾ ലഭ്യമാണ്.

പ്രധാന വാതിൽ നിർമ്മിക്കുന്നതിന് തടി തന്നെയാണ് ഏറ്റവും നല്ല മെറ്റീരിയൽ. മറ്റു മെറ്റീരിയലുകൾ ഉപയോഗിച്ചാണ് പ്രധാനവാതിൽ നിർമിക്കുന്നത് എങ്കിൽ നല്ല നിറങ്ങളിൽ ഉള്ളവ തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

അത്യാധുനിക രീതിയിൽ ഡോറുകൾ നൽകാൻ താല്പര്യപ്പെടുന്നവർക്ക് ഗ്ലാസും മരവും ചേർന്നു കൊണ്ടുള്ള കോമ്പിനേഷൻ പരീക്ഷിക്കാവുന്നതാണ്.

പൂമുഖം അലങ്കരിക്കാൻ

വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗമായതു കൊണ്ട് തന്നെ നല്ല രീതിയിൽ അലങ്കരിക്കാൻ പറ്റുന്ന ഒരിടമായി പൂമുഖത്തെ കണക്കാക്കാം. ധാരാളം ചെടികളും വള്ളിപ്പടർപ്പുകളും നൽകി പൂമുഖം പച്ചപ്പ് കൊണ്ട് നിറയ്ക്കാവുന്നതാണ്. വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കൾ ഉള്ള ചെടികളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവ കൂടുതൽ ഭംഗി നൽകും.

പൂ മുഖത്തോട് ചേർന്ന് തന്നെ ഒരു ചെറിയ കോർട്യാഡ് സജ്ജീകരിച്ച് അവിടെ ഉരുളൻ കല്ലുകൾ ഇട്ടു നൽകാം.ചെമ്പകം പോലുള്ള കൂടുതൽ മണം ലഭിക്കുന്ന ചെടികളാണ് വെച്ചുപിടിപ്പിക്കുന്നത് എങ്കിൽ വീട്ടിലേക്ക് വരുന്ന വരെ പെട്ടെന്ന് മണം കൊണ്ട് ആകർഷിപ്പിക്കാം. മുറ്റത്ത് ലാൻഡ്സ്കേപ്പിങ്, ചെറിയ ഒരു പൂന്തോട്ടം എന്നിവ കൂടി സജ്ജീകരിച്ച് നൽകിയാൽ പൂമുഖ ത്തിന്റെ ലുക്ക് പൂർണമായും മാറും എന്ന കാര്യത്തിൽ സംശയം വേണ്ട.

ലൈറ്റുകൾ, ക്ലാഡിങ് വർക്കുകൾ എന്നിവ ചെയ്യുമ്പോൾ

പൂമുഖത്തോട് ചേർന്ന് വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഷോ വാൾ അല്ലെങ്കിൽ ക്ലാഡിങ് വർക്കുകൾ എന്നിവ ചുമരിനോട്‌ ചേർന്ന് നൽകാവുന്നതാണ്. നാച്ചുറൽ സ്റ്റോൺ ആണ് ക്ലാഡിങ് വർക്കിനായി ഉപയോഗപ്പെടുത്തുന്നത് എങ്കിൽ അവ പെട്ടെന്ന് പൊടി പിടിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കി നൽകാൻ ശ്രദ്ധിക്കുക. ക്ലാഡിങ് വർക്ക് ചെയ്യാനായി തിരഞ്ഞെടുക്കാവുന്ന മറ്റ് മെറ്റീരിയലുകൾ ആണ് വോൾ ടൈലുകൾ,ട്രാവർ ടൈൻ,വുഡ് എന്നിവയെല്ലാം. തടി ഉപയോഗിച്ചാണ് ക്ലാഡിങ് വർക്കുകൾ ചെയ്യുന്നത് എങ്കിൽ പ്രൈമർ അടിച്ചു നൽകാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യത കൂടുതലാണ്.

പൂ മുഖത്തിന് കൂടുതൽ ഭംഗിയും പ്രകാശവും ലഭിക്കുന്നതിനായി വ്യത്യസ്ത രീതികളിലുള്ള ലൈറ്റുകൾ ഉപയോഗപ്പെടുത്താം. ഏറ്റവും അനുയോജ്യം പെൻഡന്റ് രൂപത്തിലുള്ള ലൈറ്റുകളും, സീലിംഗ് ലൈറ്റുകളും തന്നെയാണ്. പൂ മുഖത്തിന് പഴമയുടെ ലുക്ക് നൽകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു റാന്തൽ വിളക്ക് അലങ്കാരമായി നൽകാം. അതേസമയം പുതിയ ട്രെൻഡിനോട് ഇണങ്ങുന്ന രീതിയിൽ ലൈറ്റ് നൽകണമെന്ന് ആഗ്രഹിക്കുന്നവർക്ക് വ്യത്യസ്ത ഡിസൈനുകളിൽ ഉള്ള എൽഇഡി ലൈറ്റുകൾ നൽകാവുന്നതാണ്. പഴമയും പുതുമയും ഒത്തിണക്കി കൊണ്ട് പൂമുഖം നൽകാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന രീതി ഡിഫ്യൂസ്ഡ് ലൈറ്റ് എന്ന ആശയമാണ്. ഓരോരുത്തർക്കും തങ്ങളുടെ ആശയങ്ങൾക്ക് അനുസൃതമായി അലങ്കരിക്കാൻ സാധിക്കുന്ന ഒരിടമാണ് പൂമുഖം എന്ന കാര്യത്തിൽ സംശയമില്ല.

വീടിന്റെ പൂമുഖത്തിന് മേക്ക്ഓവർ നടത്തുമ്പോൾ ഇത്തരം കാര്യങ്ങൾ കൂടി അറിഞ്ഞിരുന്നാൽ പണി എളുപ്പമാകും.