ഒരു വീട് നിർമ്മിക്കുമ്പോൾ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് തടി പണിയും ഉപയോഗിക്കുന്ന മരങ്ങളും. വീട് നിർമ്മാണത്തിന്റെ ഏകദേശം പത്ത് ശതമാനത്തോളം എങ്കിലും തടി പണിക്കും മറ്റും ആകാറുണ്ട്.
തടി തന്നെ പല വിലയിലും, ക്വാളിറ്റിയിലും, വിദേശിയും, സ്വദേശിയും അങ്ങനെ നിരവധി തരമുണ്ട്. അതുകൊണ്ടുതന്നെ ഒരു തടി കാണുമ്പോൾ അത് നല്ലതാണോ കേട് ഉള്ളതാണോ എന്ന് തിരിച്ചറിയുകയും ബുദ്ധിമുട്ടാണ്. തടി തിരഞ്ഞെടുത്ത് അബദ്ധം പറ്റുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടി വരുന്നുണ്ട്.
മരവും, തടിയും തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ അറിഞ്ഞിരിക്കണം, എന്തൊക്കെ ശ്രദ്ധിക്കണം വായിക്കൂ.
വീടുപണിക്കായി ഉപയോഗിക്കുന്ന തടി തരങ്ങൾ.
നാടൻ ഇനങ്ങളായ – ആഞ്ഞിലി, പ്ലാവ്, തേക്ക്, മഹാഗണി, തമ്പകം, വേങ്ങ, തുടങ്ങിയവ
വിദേശി ഇനങ്ങളായ – പടോക്ക്, വയലറ്റ് പിൻഗോള തുടങ്ങിയവ
വിദേശ തടി താരങ്ങളുടെ മേന്മ
ലഭ്യത കൂടുതൽ ആയതുകൊണ്ട് നമ്മുടെ ആവശ്യത്തിനനുസരിച്ച തടി ലഭിക്കുന്നു.
വിലക്കുറവ്
ആഞ്ഞിലി പ്ലാവ് തുടങ്ങിയ നാടൻ ഇനങ്ങൾ അറുക്കുമ്പോൾ കാതൽ ഇല്ലാത്ത വെള്ള ഭാഗം ഉണ്ടാകാനിടയുണ്ട് അതുപോലെ വളവ് തിരിവ് തുടങ്ങിയവയും കൂടുതൽ ആയിരിക്കും അതുകൊണ്ട് ഒക്കെ ധാരാളം തടി വെറുതെ പോവുകയും ചെയ്യും. എന്നാൽ വിദേശ ഇനങ്ങൾ നല്ല ഷേപ്പിൽ ലഭിക്കുകയും, കേട്, വെള്ള എന്നിവ കുറഞ്ഞതും, തടിയുടെ വേസ്റ്റേജ് കുറവുള്ളതും ആയിരിക്കും.
ഫർണിച്ചറിന് ഉപയോഗിക്കാവുന്ന തടികൾ.
വീട് പണിക്ക് ഉപയോഗിക്കുന്ന എല്ലാത്തരം തടികളും ഫർണിച്ചർ നിർമ്മിക്കാൻ ഉപയോഗിക്കാം. എങ്കിൽത്തന്നെയും ചടച്ചി, പടോക്ക്, വൈലറ്റ് തുടങ്ങിയവ ഇന്റീരിയർ വർക്കിനും, ഫർണിച്ചറിനും ഉപയോഗിക്കാൻ വളരെ നല്ലതാണ്.
വീട് പണിക്ക് ഉപയോഗിക്കുന്ന തടികൾ.
പിൻഗോള, വേങ്ങ, വയലറ്റ് എന്നിവ. ഏറ്റവും അധികമായി പിൻഗോള എന്ന ചെറുതേക്ക് തന്നെയാണ് ഉപയോഗിച്ചു കാണുന്നത്.
ശരാശരി വില നിലവാരം
- പ്ലാൻറ്റെഷൻ തേക്ക് -3500
- ബർമ്മ തേക്ക് – 2500
- ചെറുതേക്ക് – 900-1000
- ആഞ്ഞിലി, പ്ലാവ് – 800-900
മരം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- വാങ്ങാൻ പോകുമ്പോൾ തടി പണി ചെയ്യുന്ന ആളയോ, അല്ലെങ്കിൽ ഈ വിഷയത്തിൽ കാര്യമായ അവഗാഹമുള്ളരോടൊപ്പം പോകുന്നതാവും കൂടുതൽ നല്ലത്.
- തടി തിരഞ്ഞെടുക്കുമ്പോൾ മുട്ടും, പോത്തും, കേടുപാടും ഇല്ലാത്തതുമായവ തിരഞ്ഞെടുക്കുക.
- വിള്ളൽ, പൊട്ടൽ, ദ്രവിച്ചവ എന്നിവയും ഒഴിവാക്കാം.