5 സെന്റിൽ 25 ലക്ഷത്തിന് ഇരുനില പോലെ ഒരു ഒരുനില വീട്

വീട് പണിയാൻ 5 സെന്റ് പ്ലോട്ട് മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ ചതുരശ്രയടി പരമാവധി കുറച്ച് മൂന്നു കിടപ്പുമുറികളുള്ള വീട് എന്നതായിരുന്നു ഉടമയുടെ ആവശ്യം.

വെറും 1000 ചതുരശ്രയടിയിലാണ് ഈ വീട് എന്ന് കണ്ടാൽ വിശ്വസിക്കാൻ പ്രയാസമാണ്.
നിയമപരമായ സെറ്റ്‌ബാക്ക് നൽകിയാണ് വീടുപണി തുടങ്ങിയത്. ചെറിയ പ്ലോട്ടിൽ കുറച്ചുകൂടി വിസിബിലിറ്റി ലഭിക്കാനാണ് ഒരുവശം ഉയർത്തിപ്പണിതത്. അതുകൊണ്ട് പുറമെ നിന്നുനോക്കുമ്പോൾ ഇരുനില വീട് എന്നുതോന്നും. സത്യത്തിൽ ഒരുനിലയേയുള്ളൂ!


ഇളംനിറമാണ് പുറത്തും അകത്തും നൽകിയിരിക്കുന്നത് . പുറംകാഴ്ച ഹൈലൈറ്റ് ചെയ്യാൻ കുറച്ച് സ്ഥലങ്ങളിൽ വുഡൻ ക്ലാഡിങ്ങും ഷോവോളും നൽകിയിട്ടുണ്ട്.
പോർച്ച് , സിറ്റൗട്ട്, ലിവിങ്, ഡൈനിങ് , കിച്ചൻ , മൂന്നു കിടപ്പുമുറികൾ എന്നിവ അടങ്ങുന്നതാണ് ഈ വീടിന്റെ അകത്തളം . സിറ്റൗട്ട് മാത്രം പുട്ടി ഫിനിഷ് ചെയ്തു. ബാക്കി നേരിട്ട് പെയിന്റ് ചെയ്തു.

സെമി ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. കോമൺമുറികളിൽ എല്ലാം ഫോൾസ് സീലിങ് ചെയ്യിതിരിക്കുന്നു. വിട്രിഫൈഡ് ടൈലാണ് കൂടുതലും വിരിച്ചത്. സിറ്റൗട്ടിൽ ലപ്പോത്ര ഗ്രാനൈറ്റും അടുക്കളയിൽ ബ്ലാക് ഗ്രാനൈറ്റും വിരിച്ചു.

ടിവി യൂണിറ്റാണ് ലിവിങ്-ഡൈനിങ് പാർടീഷൻ ആയി വർത്തിക്കുന്നത്. 25000 രൂപയ്ക്ക് ഫാക്ടറിയിൽ നിന്ന് നേരിട്ട് വാങ്ങിയ സോഫ യൂണിറ്റാണ് സ്വീകരണമുറി അലങ്കരിക്കുന്നത്. പ്ലൈവുഡ് ഫ്രയിമിൽ നാനോവൈറ്റ് വിരിച്ചാണ് ടീപോയ്.

ഡൈനിങ്-കിച്ചൻ ഓപ്പൺ നയത്തിലാണ്. ഒരുവശം ബെഞ്ച് കൺസെപ്റ്റിലുള്ള ഊണുമേശയാണ് മറ്റൊരു പ്രതേകത .


ഈ വീട്ടിലെ മറ്റൊരു മനോഹര ഇടം കോർട്യാർഡുകളാണ് . രണ്ടു കോർട്യാർഡുകളാണ് ഈ വീട്ടിൽ ഒരുക്കിയിരിക്കുന്നത്. ഡൈനിങ്ങിനോട് ചേർന്നുള്ള പ്രധാന കോർട്യാർഡിൽ ഭിത്തിക്ക് പകരം ജിഐ ഫ്രയിമുകൾ കൊണ്ട് വെർട്ടിക്കൽ പർഗോളയും സ്‌കൈലൈറ്റ് സീലിങ്ങും നൽകിയിരിക്കുന്നു . ഇതുവഴി പ്രകാശം സമൃദ്ധമായി അകത്തേക്കെത്തുന്നു അതുകൊണ്ട് തന്നെ ഈ സ്ഥലം അതിവിശാലമായി തോന്നും . നിലത്ത് സിന്തറ്റിക് ഗ്രാസ് വിരിച്ചു. ഇവിടെ വൈകുന്നേരങ്ങളിൽ ഇരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് . ഇതിനു സമീപം വാഷ് ഏരിയയും ക്രമീകരിച്ചിരിക്കുന്നു.

പ്രധാനവാതിൽ തുറന്നാൽ ഇടതുവശത്തായി മറ്റൊരു മിനികോർട്യാർഡുമുണ്ട്. ഇവിടെ ഇൻഡോർ പ്ലാന്റ്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു .


പ്ലൈവുഡ് + മൈക്ക ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ സെറ്റ് ചെയ്യിതിരിക്കുന്നത് . കൗണ്ടറിൽ നാനോവൈറ്റും വിരിച്ചിരിക്കുന്നു. അതിന് അടുത്ത് തന്നെയായി സ്റ്റോർ ഏരിയയും ഒരുക്കിയിട്ടുണ്ട് .


മൂന്നു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യം നൽകി. മുറികളിൽ എല്ലാം ഇൻബിൽറ്റ് സിമന്റ് വാഡ്രോബുകൾക്ക് പ്ലൈവുഡ് ഫിനിഷ് നൽകിയിരിക്കുന്നു .


സ്ട്രക്ചറിന് 12 ലക്ഷവും ഫർണിഷിങ്ങിന് 13 ലക്ഷവും സഹിതം 25 ലക്ഷം രൂപയെ ഈ വീടിന് ചിലവ് ആയിട്ടുള്ളു .

ഏറ്റവും ചെലവ് കുറച്ച് തന്നെ, ആഗ്രഹിച്ചതിലും മികച്ച രീതിയിൽ ഈ വീട് സഫലമാക്കാൻ സഹായിച്ച ഘടകങ്ങൾ ഇവയാണ്

  • ചതുരശ്രയടി പരമാവധി കുറച്ച് മുഴുവൻ സ്ഥലത്തെയും വൃത്തിയായി ഉപയോഗിച്ചിരിക്കുന്നു .
  • 60 Rs / SFT വിലയിൽ സെമി വിട്രിഫൈഡ് ടൈൽസ് വാങ്ങി തറ ഒരുക്കിയിരിക്കുന്നത് വളരെ ചിലവ് കുറച്ച ആശയം തന്നെ .
  • ഫർണിഷിങ്ങിന് ഫാക്ടറി ഫിനിഷ് പ്ലൈവുഡ്, ലാമിനേറ്റ് ഇടനിലക്കാരില്ലാതെ വാങ്ങി.
  • ലൈറ്റിങ് പരമാവധി 4000 രൂപയിൽ ഒതുക്കി .
  • തടിയുടെ ഉപയോഗം നിയന്ത്രിച്ചു. ജനൽ ഫ്രയിമുകൾ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു.

Project facts
Plot- 5 cent
Design- Niyas Payyanur
Budget- 25 Lakhs

content & photo courtesy : fb group