വീടിന് ഓട്ടോമാറ്റിക് ഗേറ്റ് തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും.

ടെക്നോളജി വളരുന്നതനുസരിച്ച് വീട്ടിലുള്ള എല്ലാ ഉപകരണങ്ങളും അതേ രീതിയിലേക്ക് മാറ്റാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. അതുകൊണ്ടുതന്നെ വീടിന് ഉപയോഗിക്കുന്ന ഗേറ്റ് ഓട്ടോമാറ്റിക് ആക്കി മാറ്റിയാലോ എന്ന് പലർക്കും തോന്നുന്നുണ്ടാകും.

സാധാരണയായി സ്ലൈഡിങ് ടൈപ്പ് ഗേറ്റുകൾ വളരെ എളുപ്പത്തിൽ ഓട്ടോമാറ്റിക് ആക്കി മാറ്റാൻ സാധിക്കും. കൂടാതെ മറ്റ് രീതിയിലുള്ള ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഗേറ്റുകളും ആവശ്യമാണെങ്കിൽ ഓട്ടോമാറ്റിക് ആക്കി മാറ്റാം.

അതല്ല എങ്കിൽ പുതിയതായി ഒരു ഗേറ്റ് സെറ്റ് ചെയ്യുമ്പോൾ അത് ഓട്ടോമാറ്റിക് രീതിയിലേക്ക് കൺവേർട്ട് ചെയ്യാം.

ഓട്ടോമാറ്റിക് ഗേറ്റ് സെറ്റ് ചെയ്യുന്ന രീതി.

സാധാരണ ഗേറ്റ് തള്ളി തുറക്കുന്നതിനു പകരമായി ഒരു മോട്ടോർ ഘടിപ്പിച്ച് നൽകുകയാണ് ഇവിടെ ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ മെക്കാനിക്കൽ ആയി തന്നെ ഗേറ്റ് ഓപ്പൺ ആകുന്നു.

ഓട്ടോമാറ്റിക് ഗേറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം അവയുടെ ഭാരമാണ്. ഗെയ്റ്റിന്റെ ഭാരം അനുസരിച്ച് ലോഡ് കപ്പാസിറ്റിയിൽ ഉള്ള മോട്ടോറുകൾ വേണം തിരഞ്ഞെടുക്കാൻ.

ഗെയ്റ്റിന്റെ സെൽഫ് വെയിറ്റ് എത്രയാണോ അതിന്റെ ഒന്നര മടങ്ങ് എങ്കിലും ലോഡിങ് വെയിറ്റ് വരുന്ന രീതിയിലാണ് മോട്ടോർ തിരഞ്ഞെടുക്കേണ്ടത്.

എന്നാൽ മാത്രമാണ് ഗേറ്റിനു വേണ്ടി ചിലവാക്കിയ തുക നല്ല രീതിയിൽ ഉപയോഗപ്പെടുത്തി എന്ന് പറയാൻ സാധിക്കുകയുള്ളൂ.

ഇന്ത്യയിലേക്ക് മോട്ടോറുകൾ ഇംപോർട്ട് ചെയ്യുന്നത് ചൈന യൂറോപ്പ് പോലുള്ള സ്ഥലങ്ങളിൽ നിന്നാണ്. ലോ കോസ്റ്റ് മോട്ടോറുകൾ ആണ് ചൈനയിൽ നിന്നും ഇംപോർട്ട് ചെയ്യുന്നവ.

ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്ന മോട്ടോറുകൾ ആയാലും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നവ ആയാലും അവയ്ക്ക് ആവശ്യത്തിന് ഡ്യൂറബിലിറ്റി ലഭിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. അതായത് മോട്ടോറുകൾ പെട്ടെന്ന് കേടാകുന്നതിന് കാരണമാകുന്നു.

അതേസമയം കുറച്ചധികം പണം ചിലവാക്കി യൂറോപ്പിൽ നിന്നും ഇംപോർട്ട് ചെയ്യുന്ന മോട്ടോറുകൾ ക്ക് ഡ്യൂറബിലിറ്റി കൂടുതലാണ്.

ഇന്ത്യയിൽ കൂടുതലായും ഇറ്റാലിയൻ ബേസ് ചെയ്ത് പ്രവർത്തിക്കുന്ന കമ്പനികളുടെ മോട്ടോറുകൾ ആണ് ഉപയോഗപ്പെടുത്തുന്നത്.

ഇന്ത്യൻ അല്ലെങ്കിൽ ചൈനീസ് നിർമ്മിത മോട്ടോർ തിരഞ്ഞെടുക്കുമ്പോൾ 450 കിലോഗ്രാം ഭാരമുള്ള ഒരു ഗെയ്റ്റിനു മോട്ടോർ 45000 രൂപക്ക് മുകളിലാണ് ചിലവ് വരിക.

ഫിറ്റിങ് ചാർജ് കൂടി ഉൾപ്പെടുത്തിയതാണ് ഈ വില നൽകേണ്ടിവരുന്നത്.

ഒരു ഇറ്റാലിയൻ ബ്രാൻഡ് മോട്ടോർ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ 60,000 രൂപയ്ക്ക് മുകളിൽ ആണ് ചിലവായി വരുന്നത്.

1200 കിലോഗ്രാം ഭാരം വഹിക്കുന്ന നല്ല ക്വാളിറ്റിയിൽ ഉള്ള ഇറ്റാലിയൻ മോട്ടോർ തിരഞ്ഞെടുക്കുകയാണെങ്കിൽ സാധാരണ ഗേറ്റിനെ ഓട്ടോമാറ്റിക് ആക്കി മാറ്റുന്നതിന് 90,000 രൂപക്ക് മുകളിലാണ് ചിലവ് വരുന്നത്.

വ്യത്യസ്ത രീതിയിലുള്ള മോട്ടോറുകൾ.

ഗേറ്റു കളിൽ ഉപയോഗിക്കുന്ന മോട്ടോറുകൾ ഓപ്പറേറ്റേഴ്സ് എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രധാനമായും സ്വിങ് ടൈപ്പ് ഓപ്പറേറ്റർ,സ്ലൈഡിങ് ടൈപ്പ് ഓപ്പറേറ്റർ എന്നിവയാണ് വിപണിയിൽ ലഭ്യമായിട്ടുള്ളത്. ഇവയെ തന്നെ വ്യത്യസ്ത കാറ്റഗറികൾ ആക്കി തരം തിരിച്ചിരിക്കുന്നു.

1) ആം ടൈപ്പ് ഓപ്പറേറ്റേഴ്സ്

സ്വിങ് ടൈപ്പ് ഓപ്പറേറ്റേഴ്സ് ഉൾപ്പെടുന്നവയാണ് ആം ടൈപ്പ് ഓപ്പറേറ്ററുകൾ. ഗെയ്റ്റ് സപ്പോർട്ടിൽ സ്‌ക്രൂ ചെയ്തു പിടിപ്പിച്ച ശേഷം ലിവറുകൾ ഉപയോഗിച്ച് ഗേറ്റ് വലിച്ചു തുറക്കുന്ന രീതിയിലാണ് ഇവ പ്രവർത്തിക്കുക.

ഗേറ്റിന്റെ ഭാരം അനുസരിച്ച് 400 കിലോഗ്രാം 500 കിലോഗ്രാം എന്നിവയ്ക്കെല്ലാം വ്യത്യസ്ത ടൈപ്പിലുള്ള ആം ടൈപ്പ് ഓപ്പറേറ്റേഴ്സ് തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.

അതേസമയം ഗേറ്റിന്റെ ലീഫ്, വലിപ്പംഎന്നിവ കൂടി പരിഗണിക്കേണ്ടതുണ്ട്. ഇത്തരം ഓപ്പറേറ്റേഴ്‌സ് ഉപയോഗിക്കുമ്പോൾ അവ തുരുമ്പ് പിടിക്കാനുള്ള സാധ്യത കുറവാണ് എന്നതാണ് ഒരു പ്രധാന ഗുണം.

ഗേറ്റിന്റെ യഥാർത്ഥ വെയിറ്റ് നേക്കാൾ ഒന്നര മടങ്ങിയെങ്കിലും അധിക വെയിറ്റ് ഉള്ള രീതിയിലാണ് ഓപ്പറേറ്റേഴ്സ് തിരഞ്ഞെടുക്കേണ്ടത്. ഇത് ഗേറ്റിന്റെ ലൈഫ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

2) റോളർ ടൈപ്പ് ഓപ്പറേറ്റേഴ്‌സ്.

ഗെയ്റ്റിന്റെ അടിഭാഗത്ത് റോൾ ചെയ്യുന്ന രീതിയിലാണ് റോളർ ടൈപ്പ് ഓപ്പറേറ്റേഴ്സ് വർക്ക് ചെയ്യുന്നത്.

അതായത് ഗേറ്റിനെ ഉരുട്ടി തുറക്കുന്ന രീതിയിലുള്ള മെക്കാനിസമാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഗേറ്റുകളിൽ മോട്ടോർ ഘടിപ്പിക്കുമ്പോൾ ചിലവ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്നതാണ് റോളർ ടൈപ്പ് ഓപ്പറേറ്റേഴ്‌സ്.

3) സ്ലൈഡിങ് ഗേറ്റ് ഓപ്പറേറ്റെർസ്.

പ്രധാനമായും സ്ലൈഡിങ് ടൈപ്പ് ഗേറ്റുകൾ ക്ക് വേണ്ടി മാത്രം ഡിസൈൻ ചെയ്യുന്നവയാണ് സ്ലൈഡിങ് ഗേറ്റ് ഓപ്പറേറ്റേഴ്സ്. വളരെ കുറവ് സ്ഥലം മാത്രമുള്ള സ്ഥലങ്ങളിൽ സ്ലൈഡിങ് ടൈപ്പ് ആണ് കൂടുതലായും ഉപയോഗപ്പെടുത്തുന്നത്.

ഇവയിൽ തന്നെ വ്യത്യസ്ത രീതികൾ ഉപയോഗപ്പെടുത്തുന്നുണ്ട്. അതായത് മതിലിനോട് ചേർന്ന് ഫിറ്റ് ചെയ്ത് സ്ലൈഡ് ചെയ്യുന്ന ടൈപ്പ്, കാൻഡി ലിവർ ടൈപ്പ് എന്നിങ്ങനെയെല്ലാം സ്ലൈഡിങ് ഗേറ്റുകൾ തരംതിരിക്കാം.

മോട്ടോറുകൾ കറണ്ട് ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ കറണ്ട് ഇല്ലാത്ത സമയത്ത് ഇൻവെർട്ടറിലേക്ക് കണക്ട് ചെയ്താണ് മോട്ടോർ പ്രവർത്തിപ്പിക്കുക.

വീഡിയോ ഡോർ ഫോൺ മെക്കാനിസം ഉപയോഗപ്പെടുത്തി പ്രീമിയം ടൈപ്പ് മോട്ടോർ ഗേറ്റുകൾ സെറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ഗേറ്റിനു പുറത്തു നിൽക്കുന്ന ആളുകളുടെ വീഡിയോ, ഇമേജുകൾ എന്നിവ പരിശോധിച്ച ശേഷം മാത്രംഅകത്തേക്ക് ആളുകളെ കടത്തി വിടാവുന്നതാണ്.

നിങ്ങളുടെ വീട്ടിലെ ഗേറ്റ് ഓട്ടോമാറ്റിക് ആക്കാൻ ഉദ്ദേശമുണ്ടെങ്കിൽ കഴിവതും ഇറ്റാലിയൻ മോട്ടോർ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. വില അൽപം കൂടുതലാണെങ്കിലും ഇവ കൂടുതൽ കാലം ഡ്യൂറബിൾ ആണ് എന്ന കാര്യം ഓർത്തിരിക്കുക.