മണ്ണും ചെളിയും കുഴച്ചു വീട് ഉണ്ടാക്കുകയോ? അസാധ്യം!!!

അത്യധികം സുസ്‌ഥിരവും, കേരളത്തിൽ അധികം കാണാത്തതുമായ Cobb house-കളെ പറ്റി കൂടുതൽ വായിക്കു

COBB HOUSE | PATTAMBI, PALAKKAD

കേരളത്തിലും ഒരു Cob House-ഓ????

എന്താണ് കോബ് ഹൗസ്???

നാച്ചുറൽ ആയ മെറ്റീരിയൽസ് – അതായത് മണ്ണ്, വെള്ളം, ഫൈബ്രസ് വസ്തുകളായ കച്ചി, കക്ക തുടങ്ങിയവ കുഴച്ചുണ്ടാക്കുന്ന അത്യധികം പ്രകൃതിദത്തവും സുസ്‌ഥിരവുമായി ഉണ്ടാക്കുന്ന വീടുകളാണ് കോബ് ഹൗസുകൾ.

വളരെ ചിലവ് കുറഞ്ഞ മെറ്റീരിയൽസ് കൊണ്ടുണ്ടാക്കുന്ന ഇവ അഗ്നിയോടും അതുപോലെ തന്നെ ഭൂചലനങ്ങളോടും മികച്ച പ്രതിരോധം തീർക്കുന്നു.

ഇതാ പാലക്കാട് പട്ടാമ്പിയിലുള്ള ഈ കോബ് ഹൗസ് പരിചയപ്പെടാം – ഗയ (Gaea)

ഒരു മുത്തശ്ശികഥയിലെ വീടു പോലെ സുന്ദരം. മണ് ഭിത്തികളും ഓടിന്റെ കൂരയും. വലിയ മരത്തിന്റെ തടി കൊണ്ടുണ്ടാക്കിയ കാർ ഷെഡിന്റെ തൂണ്. ഇങ്ങനെ പോകുന്നു ഗയയുടെ സുസ്‌ഥിരത.

ഉള്ളിൽ ഗൃഹാതുരത്വം വഴിഞ്ഞൊഴുകുന്ന ഇടങ്ങൾ. മണ്‌ ഭിത്തികൾ നൽകുന്ന തണുപ്പ് കാഴ്ചയിൽ തന്നെ അനുഭവിച്ചറിയാം.

ഇടയ്ക്കിടയ്ക്ക് പുറത്തെ വെളിച്ചം വരാനായി തീർത്ത മച്ചിലെ ഓപ്പണിങ്‌സ്. അതിനു കീഴിൽ തീർത്ത കുളം.

മുഴുവൻ സൗകര്യങ്ങളോടും കൂടിയ ബെഡ്റൂം, ലിവിങ് റൂം. ആധുനിക രീതിയിൽ തന്നെ ചെയ്തെടുത്ത കിച്ചൻ.

ഇങ്ങനെയൊരു വീട്ടിലെ എല്ലാ സൗകര്യങ്ങളും അത്ഭുതമായി മാറുന്നു. കൊച്ചു വാഷ് ഏരിയ അടക്കം.

Client: Mr Mukesh

Built up area: 2000 sq.ft

Design: Bhoomija Creations @bhoomija.creations

Architects

Pattambi, Palakkad