കുളിർമ്മയുള്ള കായൽക്കാറ്റിൽ ഒരു ലക്ഷ്വറി വില്ല !!

3900 SQ.FT | Villa by Backwaters | Kochi, Kerala

പനങ്കാടുകൾക്കും, കായലിനും നടുവിൽ ശീതളമായ കാറ്റ് തഴുകുന്ന പ്ലോട്ടിൽ തീർത്ത ഒരു മനോഹര ഭവനം.

Aerial view of luxury villa Courtesy: Studiotab

ഏലവേഷനിൽ ഫ്ലോർ ടൂ സീലിംഗ് ഹൈറ്റിൽ ഗ്ലാസ്സ് ചുവരുകളാണ് കൊടുത്തിരിക്കുന്നത്.  അതുപോലെ തന്നെ ഇതിൻറെ ഇരു വശത്തും വേറെ ഗ്ലാസ് wall കളും കാണാം. ബാക്കി മുന്നിൽ laterite ബ്രിക്‌സ് പാകിയിരിക്കുന്നു.

Villa front Courtesy: Studiotab

മുന്നിൽ തന്നെ നീളത്തിലുള്ള വരാന്ത ആണ് കൊടുത്തിരിക്കുന്നത്. ഇതിനു മുകളിൽ നേരിട്ടുള്ള സൂര്യപ്രകാശം തടുക്കാൻ സണ് ബ്രെക്കറുകളും കൊടുത്തിരിക്കുന്നു.

Open verandah Courtesy: Studiotab

മെയിൻ ഡോർ തുറന്ന് നേരെ കേറുന്നത് 30 ft ഹൈറ്റിലുള്ള ഡബിൾ ഹൈറ്റ് ലിവിങ് റൂമിലേക്കാണ്. ഈ ഹൈറ്റ്, ഒരു ഹോറിസോണ്ടൽ floating floor കൊണ്ട് ഭാഗിച്ചിരിക്കുന്നു. Indian Kota stones ആണ് ഫ്ലോറിൽ ഉപയോഗിച്ചിരിക്കുന്നത്. നീളൻ ജനാലകളും, gable roof കളും ഇവിടെ  സജ്ജീകരിച്ചിരിക്കുന്നതിനാൽ സൂര്യപ്രകാശം വേണ്ടുവോളം കയറുന്നു.

Living room Courtesy: Studiotab

ഡൈനിങ് ഏരിയ മിനിമൽ ആയി ആണ് ചെയ്തിരിക്കുന്നത്. L-shaped സ്റ്റെയർ കെയ്‌സ് ഈ ഏര്യയെ ചുറ്റി പോകുന്നു. Cane and ratten weave chair കളും Susan circular ടേബിളുമാണ് ഫർണിച്ചറുകളായി  ഉപയോഗിച്ചിരിക്കുന്നത്.

Dining space Courtesy: Studiotab

ഒലീവ് ഗ്രീൻ ഷെയ്ഡിൽ നാച്ചുറൽ വുഡിൽ തീർത്തിരിക്കുന്ന ഓപ്പൺ കിച്ചൻ ആണ് ഈ വീടിനുള്ളത്. നിലത്തു black “metro tiles” വിരിച്ചിരിക്കുന്നു.

Kitchen Courtesy: Studiotab

മാസ്റ്റർ ബെഡ്റൂം ഒരു കാല്പനിക നോവലിലെ എഫെക്ട് ആണ് നൽകുന്നത്. പുറത്തു കായലിലേക്ക് തുറക്കുന്ന ഉഗ്രൻ ജനാലകൾ. 

Master Bedroom Courtesy: Studiotab

പ്രൗഢമായി ചെയ്തിരിക്കുന്ന ബാത്റൂം. ഇതിനുള്ളിൽ പോലും വുഡ് വർക്ക് വരുന്നത് ലക്ഷ്വറിയെ വിളിച്ചോതുന്നു.  പുറത്തെ ആകാശത്തേക് തുറക്കുന്ന skylight സീലിംഗ് ആണ് ഇതിനുള്ളത്.

Bathroom Courtesy: Studiotab

ഗെസ്റ്റ് റൂമിൽ terracotta ടൈൽസ് ആണ്  ഫ്ലോറിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ ബെഡ് ഏര്യയെ ഡ്രസിങ് ഏരിയയിൽ നിന്ന് തിരിച്ചുകൊണ്ടു ഒരു cane and glass പാർട്ടീഷനും  വെച്ചിരിക്കുന്നു.

The Villa by backwaters Courtesy: Studiotab

Project area: 6000 sq.ft

Built-up area: 3900 sq.ft

Architecture and Interior Design: Studio TAB @studiotabindia

Principal architects: Rahul Das Menon and Ojas Chaudari