പാലക്കാട് ഡിസ്ട്രിക്ടിൽ മേലെ പട്ടാമ്പി എന്ന സ്ഥലത്ത് മിസ്റ്റർ യൂസഫലി ക്ക് വേണ്ടി 24 സെന്റ് സ്ഥലത്ത് നിർമ്മിച്ച വീട് കാണാം.


ഏകദേശം ഒന്നര വർഷത്തോളം എടുത്താണ് ഈ വീട് പൂർത്തീകരിച്ചിരിക്കുന്നത്. 24 സെന്റിൽ 9550 സ്ക്വയർഫീറ്റ് വിസ്തീർണ്ണം ഉള്ള ഈ വീട്ടിൽ മൂന്നു നിലകളിലായാണ് ഈ സൗകര്യങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നത് .

യൂസഫലി യുടെ ഈ വീടിന് നൽകിയിരിക്കുന്ന പേര് Trio Alcazar എന്നാണ്


മൂന്നു നിലകളിലായി നിർമ്മിച്ച ഈ വീടിന്റെ മുൻപിൽ ആയി ആഢ്യത്വവും അഴകും നിറഞ്ഞ ഒരു ലാൻഡ്സ്കേപ്പ് ഒരുക്കിയിരിക്കുന്നു.

ഈ ലാൻഡ്സ്കേപ്പിന് വളരെ ഇമ്പോർട്ടൻസ് കൊടുക്കുന്ന രീതിയിലാണ് ഈ വീടിന്റെ ആകെയുള്ള രൂപകല്പന തന്നെ.


നാലു മുതൽ അഞ്ച് കാറുകൾ വരെ പാർക്ക് ചെയ്യാവുന്ന ഒരു കാർ പാർക്കിംഗ് സൗകര്യവും ഈ വീടിന് ചേർന്നായി ഒരുക്കിയിട്ടുണ്ട്. സിറ്റൗട്ട് പോർഷൻ മുഴുവൻ ചെയ്തിരിക്കുന്നത് സ്റ്റീൽ സ്ട്രക്ചറിൽ ആണ്.

ഇങ്ങനെ ചെയ്യാൻ ഒരു കാരണമുണ്ട്. ചിറ്റ ഓഫിന് ഏകദേശം 4 മുതൽ 4.5 മീറ്റർ വരെയുള്ള ക്യാൻറ്റിലിവർ സ്ട്രക്ചർ ആയിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

അതുകൊണ്ടുതന്നെ ഇത്തരം ഒരു നിർമ്മിതി കോൺക്രീറ്റിൽ പോസിബിൾ അല്ലാത്തത് കൊണ്ടാണ് സ്റ്റീൽ തിരഞ്ഞെടുക്കാനുള്ള കാരണം.

പോരാത്തതിന് വീടിന്റെ മുഴുവൻ എലിവേഷന് ചേരുന്ന തരത്തിലുള്ള ഒരു നിർമ്മിതി തന്നെയാണ് സ്റ്റീലിൽ ഉള്ള ഈ സിറ്റൗട്ട് ഡിസൈൻ.

യൂസഫലി വീട് – ഉൾത്തളം കാണാം


സിറ്റൗട്ടിന് അകത്തേക്ക് പ്രവേശിക്കുമ്പോൾ രണ്ട് സൈഡിൽ ആയാണ് ഫോർമൽ ലിവിങ് ഏരിയയും ഫാമിലി ലിവിങ് ഏരിയയും ഒരുക്കിയിരിക്കുന്നത്. രണ്ടിനും വ്യത്യസ്തങ്ങളായ രണ്ട് തീമിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.


അവിടെ നിന്നും തുടങ്ങുന്ന പാസ്സേജ് ആണ് ഈ വീടിന്റെ മറ്റുഭാഗങ്ങളെ ഈ ഇടവുമായി ബന്ധിപ്പിക്കുന്നത്.


ഗ്രൗണ്ട് ഫ്ലോറിൽ രണ്ട് ഫോർമൽ ലിവിങ് ഏരിയയും, രണ്ടു ബെഡ്റൂമും, രണ്ട് കിച്ചണുകളും (ഒന്ന് പാൻട്രി കിച്ചണും മറ്റൊന്ന് വർക്കിംഗ് കിച്ചനും ആണ് ), ഒരു പ്രാർത്ഥനാ റൂമും, ലിഫ്റ്റും 500 സ്ക്വയർഫീറ്റ് വലുപ്പം വരുന്ന ഒരു സിമ്മിംഗ് പൂളും ഉൾപ്പെടുത്തിയിട്ടുണ്ട്.


ഡൈനിങ് ഏരിയ, സ്റ്റെയർകേസ് ഏരിയ തുടങ്ങിയവ ട്രിപ്പിൾ ഹൈറ്റ് രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.


ഫാമിലി ലിവിങ് റൂമിനും ഡൈനിങ് റൂമിനും ഇടയിലായി ഒരു കോർട്ട്‌യാർഡ് ഒരുക്കിയിട്ടുണ്ട്.

അതിമനോഹരമായ ഈ കോർട്ട്‌യാർഡ് കടന്നുവേണം മറ്റുള്ള സ്ഥലങ്ങളിലേക്ക് എത്താൻ അത് തികച്ചും വ്യത്യസ്തമായ ഒരു ആശയം തന്നെയാണ്.


ഡൈനിങ് റൂമിലെ ടേബിൾ ഇറ്റാലിയൻ മാർബിൾ കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ടേബിളിനു മുകളിലായി അതിമനോഹരവും ആരുടേയും കാഴ്ച്ച വരുന്നതുമായ ഒരു ചാൻലിയർ ഒരുക്കിയിട്ടുണ്ട്.


പാൻട്രി കിച്ചണിൽ ഒരുക്കിയിരിക്കുന്ന സി ഷേപ്പിലെ പാൻട്രി ടേബിൾ അതിമനോഹരമാണ്. അതിനു സൈഡിലായി തന്നെ വർക്കിംഗ് കിച്ചനും എല്ലാത്തിനും പുറത്തായി ഒരു വർക്ക് ഏരിയയും ഉൾപ്പെടുത്തിയിരിക്കുന്നു.


കർവ് ഷേപ്പിൽ നിർമ്മിച്ചിരിക്കുന്ന സ്റ്റെയർകെയ്സും, ലിഫ്റ്റും ആണ് ഗ്രൗണ്ട് ഫ്ലോറിനെ മറ്റ് നിലകളും ആയി ബന്ധിപ്പിക്കുന്നത്.


മുകളിലത്തെ നിലയിൽ 4 ബെഡ് റൂമുകൾ ഉണ്ട്. അതിവിശാലവും മനോഹരവുമായ ഈ എല്ലാ റൂമുകൾക്കും ബാത്റൂം, ബാൽക്കണി, വാക്കിങ് വാർഡ്രോബ് ഏരിയയും, അറ്റാച്ച്ഡ് ബാത്ത് റൂമും ഒരുക്കിയിട്ടുണ്ട്.


സ്മാർട്ട് ഡിവൈസുകളുടെ കൃത്യമായ ഉപയോഗം ഈ വീട്ടിൽ കാണാം.

സ്മാർട്ട് സ്വിച്ചുകൾ, അലക്സ തുടങ്ങിയവയും റിമോട്ട് കൊണ്ടോ മൊബൈൽ കൊണ്ടോ നിയന്ത്രിക്കാൻ കഴിയുന്ന വീട്ടുപകരണങ്ങളും കർട്ടനുകളും, എസിയും ഈ വീടിനെ സ്പെഷ്യൽ ആകുന്നു
കാണാം യൂസഫലി യുടെ ഈ മനോഹര വീട്

photo courtesy : MAAD Concepts