ഗ്ലാസ് എക്സ്റ്റൻഷനുകൾ തിരഞ്ഞെടുക്കുമ്പോൾ.

ഗ്ലാസ് എക്സ്റ്റൻഷനുകൾ തിരഞ്ഞെടുക്കുമ്പോൾ.വീടിനകത്ത് കൂടുതൽ പ്രകാശ ലഭ്യത വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു രീതിയാണ് ഗ്ലാസ് എക്സ്ടെൻഷനുകൾ.

വലിപ്പം കൂടിയ ലിവിങ് സ്പേസുകളിൽ നിർമ്മാണം പൂർത്തിയായി കഴിഞ്ഞാലും ഇവ എളുപ്പത്തിൽ കൊണ്ടുപോയി ഫിക്സ് ചെയ്യാനായി സാധിക്കും.

വീടിനകത്ത് കൂടുതൽ ഭംഗി നൽകാനും അതേസമയം വിശാലത തോന്നിപ്പിക്കാനും ഇത്തരം ഗ്ലാസ് എക്സ്ടെൻഷൻ രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്.

ഇന്റീരിയറിൽ മാത്രമല്ല ഗാർഡൻ ഏരിയ, ബാൽക്കണി പോലുള്ള സ്ഥലങ്ങളിലും ഗ്ലാസ് എക്സ്ടെൻഷനുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.

ഗ്ലാസ് എക്സ്റ്റൻഷനുകൾ തിരഞ്ഞെടുക്കേണ്ട രീതി അവയുടെ ഉപയോഗം എന്നിവ വിശദമായി മനസ്സിലാക്കാം.

ഗ്ലാസ് എക്സ്റ്റൻഷനുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വീടിന് ഒരേസമയം സിമ്പിളും ലക്ഷൂറിസുമായ ലുക്ക് കൊണ്ടു വരുന്നതിന് ഗ്ലാസ് എക്സ്ടെൻഷറുകൾ വഹിക്കുന്ന പങ്ക് അത്ര ചെറുതല്ല.

ഇവയിൽ തന്നെ ഫ്രെയിമുകൾ നൽകിയും നൽകാത്ത രീതിയിലും ആവശ്യങ്ങൾക്ക് അനുസൃതമായി ഗ്ലാസുകൾ ഉപയോഗിക്കാം. മിനിമൽ ഡിസൈനിൽ ഗ്ലാസുകൾ ഉപയോഗപ്പെടുത്തേണ്ട സാഹചര്യത്തിൽ ഫ്രെയിമുകളുടെ വലിപ്പം കുറച്ച് നൽകാവുന്നതാണ്.

എന്നാൽ ഇവ ഇൻസർട്ട് ചെയ്യുമ്പോഴും പുറത്തെടുക്കുമ്പോഴും പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.

മുഴുവൻ ഭാഗത്തും ഫ്രെയിമുകൾ നൽകുന്ന രീതിയാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ അവ ഡാമേജ് ആകാനുള്ള സാധ്യത നോക്കി വേണം ഫിക്സ് ചെയ്യാൻ.

പ്രധാനമായും കോർട്ടിയാഡുകൾ പോലുള്ള ഭാഗങ്ങളിൽ ഭിത്തിയുടെ ഒരു ഭാഗം ഇത്തരത്തിലുള്ള ഗ്ലാസ് ബോക്സ് എക്സ്റ്റൻഷനുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.

മോഡേൺ ബാത്റൂമുകളിലും ഗ്ലാസ് എക്സ്ടെൻഷനുകൾ പ്രാധാന്യം വർധിച്ച് വന്നിട്ടുണ്ട്. ഡ്രൈ ഏരിയ വെറ്റി ഏരിയ എന്നിവ തമ്മിൽ പാർട്ടീഷൻ ചെയ്ത് നൽകുന്നതിന് ടഫാൻ ടൈപ്പ് ഗ്ലാസുകളാണ് ഉപയോഗിക്കുന്നത്.

സ്ലൈഡിങ് ഡോറുകൾ കർട്ടൻ വാളുകൾ എന്നിവ സജ്ജീകരിക്കാനും ഗ്ലാസ് ഉപയോഗപ്പെടുത്താമെങ്കിലും നല്ല ക്വാളിറ്റിയിൽ ഉള്ളവ നോക്കി തിരഞ്ഞെടുത്തില്ല എങ്കിൽ അത് വീടിന്റെ സുരക്ഷയെ ബാധിക്കുന്ന കാര്യമായി മാറും.

ഓപ്പൺ ടെറസ് രീതിയിൽ സജ്ജീകരിച്ച ബാൽക്കണികൾ പിന്നീട് കവർ ചെയ്ത് നൽകണമെന്ന് തോന്നുമ്പോൾ റൂഫിൽ സ്ലൈഡിങ് ടൈപ്പ് ഗ്ലാസ് ഡോർ നൽകാം.

തിരഞ്ഞെടുക്കുന്ന സ്ഥലം ഉപയോഗം എന്നിവ അനുസരിച്ചാണ് ഏത് ക്വാളിറ്റിയിലുള്ള ഗ്ലാസ് വേണമെന്ന കാര്യം തീരുമാനിക്കേണ്ടത്.

എക്സ്റ്റൻഷനുകൾ പലവിധം.

പ്ലെയിൻ ഗ്ലാസ് രീതിയിലും,വ്യത്യസ്ത നിറങ്ങൾ മിക്സ് ചെയ്തതുമായ ഗ്ലാസ് മെറ്റീരിയലുകൾ ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. ഇവയുടെ ക്വാളിറ്റി അനുസരിച്ചാണ് വിലയിൽ വ്യത്യാസം വരുന്നത്.

പ്രധാനമായും മരങ്ങൾ കൂടുതലായുള്ള ഭാഗങ്ങളിൽ റൂഫിൽ നൽകുന്ന ഗ്ലാസ് എക്സ്റ്റൻഷനുകൾ ഒഴിവാക്കുന്നതാണ് നല്ലത്.

അല്ലെങ്കിൽ ഇവ ചില്ലകളും മറ്റും വീണ് പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്. സ്റ്റെയർ കേയ്സുകളുടെ ഹാൻഡ് റെയിലിലും ഗ്ലാസ് ഉപയോഗപ്പെടുത്തുന്ന രീതിക്ക് പ്രാധാന്യം വർദ്ധിച്ചു.

ഇവിടെയും നല്ല ക്വാളിറ്റിയിലുള്ള ടഫൻഡ് ടൈപ്പ് ഗ്ലാസുകൾ നോക്കി തിരഞ്ഞെടുത്തില്ലെങ്കിൽ അത് അപകടങ്ങൾ വരുത്തി വയ്ക്കുന്നതിന് കാരണമായേക്കാം.

സ്കൈ വിൻഡോകൾ ബെഡ്റൂമുകൾ, കിച്ചൻ പോലുള്ള ഭാഗങ്ങളിൽ സജ്ജീകരിച്ച് നൽകാൻ താല്പര്യമുള്ളവർക്ക് അതിന് വേണ്ടിയും എക്സ്റ്റൻഷൻ ഗ്ലാസ് തന്നെ ഉപയോഗപ്പെടുത്താം.

ഒരുപാട് പഴക്കം ചെന്ന വീടുകളിൽ മോഡേൺ ലുക്കിലേക്ക് കൊണ്ടു വരാനുള്ള ഏറ്റവും മികച്ച മാർഗ്ഗവും പ്രധാന ഡോറിന് പകരമായി കർട്ടൺ രീതിയിൽ ഗ്ലാസ് ഉപയോഗിച്ച് സെറ്റ് ചെയ്ത് നൽകുന്നതാണ്.

ഓപ്പൺ ചെയ്യുന്ന രീതിയിൽ ഗ്ലാസ് ഡോറുകൾ നൽകുകയാണെങ്കിൽ അവ കോർണർ സൈഡിലേക്ക് ഓപ്പൺ ചെയ്തു വയ്ക്കുന്ന രീതി തിരഞ്ഞെടുക്കണം. അല്ലെങ്കിൽ ഗ്ലാസിൽ സ്ക്രാച്ച് വീഴാനും പൊട്ടാനുമുള്ള സാധ്യത കൂടുതലാണ്.

സെപ്പറേഷൻ രീതിയിലാണ് ഗ്ലാസ് നൽകുന്നത് എങ്കിൽ പാർട്ടീഷനുകൾ ആക്കി നൽകുകയാണെങ്കിൽ ഒരു ഗ്ലാസ് പൊട്ടിപ്പോയാലും അവ എളുപ്പത്തിൽ റിമൂവ് ചെയ്യാനായി സാധിക്കും.

അതേസമയം സിംഗിൾ ഡോർ രീതിയിൽ ഗ്ലാസ് പാനലുകൾ ഉപയോഗപ്പെടുത്തുമ്പോൾ അവ മുഴുവനായും എടുത്ത് മാറ്റേണ്ടതായി വരാറുണ്ട്.

റൂഫുകളിൽ വ്യത്യസ്ത ആകൃതികളിൽ ഗ്ലാസ് ഉപയോഗപ്പെടുത്താം. ഗ്ലാസിനോടൊപ്പം തടി അല്ലെങ്കിൽ സ്റ്റീൽ മിക്സ് ചെയ്ത കോമ്പിനേഷനും ഇന്റീരിയറിന് ബോൾഡ് ലുക്ക് കൊണ്ടു വരാനായി സഹായിക്കും.

ഇത്തരത്തിൽ ഗ്ലാസ് എക്സ്റ്റൻഷനുകളുടെ ഉപയോഗങ്ങൾ നിരവധിയാണ്.