ഇന്റീരിയർ ഡിസൈനിങ്ങിലെ അബദ്ധങ്ങൾ.ഇന്റീരിയർ ഡിസൈൻ രീതികൾക്കുള്ള പ്രാധാന്യം ഇപ്പോൾ വളരെയധികം വർദ്ധിച്ചു.

അതിന് ആവശ്യമായ മെറ്റീരിയലുകൾ, ചെയ്തു നൽകുന്ന സ്ഥാപനങ്ങൾ എന്നിവയെല്ലാം വർധിച്ചതോടെയാണ് പുതിയതായി വീട് നിർമ്മിക്കുമ്പോൾ ഇന്റീരിയർ ഡിസൈൻ ചെയ്യണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നത്.

എന്നാൽ കൃത്യമായി അന്വേഷിക്കാതെ ഏതെങ്കിലും ഒരു സ്ഥാപനം തിരഞ്ഞെടുത്ത് വർക്ക് ഏൽപ്പിച്ച് അബദ്ധങ്ങളിൽ ചെന്ന് ചാടുന്നവരും കുറവല്ല.

ഡിസൈനിങ്ങിനായി ഉപയോഗപ്പെടുത്തുന്ന മെറ്റീരിയലുകളുടെ ക്വാളിറ്റി നല്ലതല്ലെങ്കിൽ കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ അവ കേടായി പോകാനുള്ള സാധ്യതയും ചെറുതല്ല.

ഇന്റീരിയർ ഡിസൈൻ ചെയ്യുന്നുണ്ടെങ്കിൽ അബദ്ധങ്ങളിൽ പോയി ചാടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ഇന്റീരിയർ ഡിസൈനിങ്ങിലെ അബദ്ധങ്ങൾ ഇവയെല്ലാമാണ്.

വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ ഇന്റീരിയർ ഡിസൈനിന്റെ ഭാഗമായി തന്നെ ചെയ്ത് നൽകുന്ന രീതിയാണ് ഇപ്പോൾ പിന്തുടരുന്നത്. വീട്ടുകാരുടെ ആവശ്യ പ്രകാരം ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തെടുക്കാം എന്നതാണ് ആളുകളെ ഇതിലേക്ക് ആകർഷിക്കുന്ന ഘടകം.

അതേസമയം റെഡിമെയ്ഡ് ആയി ഫർണിച്ചറുകൾ പർച്ചേസ് ചെയ്യുമ്പോൾ പണി പൂർത്തിയാകുന്നതിന് മുൻപാണ് അവ തിരഞ്ഞെടുക്കുന്നത് എങ്കിൽ പലപ്പോഴും ഫർണിച്ചർ കൃത്യമായ അളവിൽ വീട്ടിനകത്ത് ഫിറ്റ് ചെയ്യാൻ സാധിക്കണം എന്നില്ല.

അതുകൊണ്ടു തന്നെ ഫർണിച്ചറുകൾ ഇടേണ്ട ഭാഗത്തിന്റെ അളവുകൾ കൃത്യമായി എടുത്ത ശേഷം റെഡിമെയ്ഡ് ഫർണിച്ചറുകൾ തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കണം.

മറ്റൊരു പ്രധാന പ്രശ്നം വലിപ്പം കൂടിയ ഫർണിച്ചറുകളും മറ്റും തിരഞ്ഞെടുക്കുമ്പോൾ ബെഡ്റൂം പോലുള്ള ഇടങ്ങളിൽ ഒരു വലിയ ഭാഗം നഷ്ടപ്പെടും എന്നതാണ്. മറ്റൊരു പ്രധാന പ്രശ്നം ഇന്റീരിയർ ഡിസൈനിങ് ട്രെൻഡുകൾ കാലം മാറുന്നതിനനുസരിച്ച് മാറിക്കൊണ്ടിരിക്കും.

അതുകൊണ്ടുതന്നെ എല്ലാ കാലത്തും ട്രെൻഡ് നില നിർത്താൻ സാധിക്കുന്ന രീതിയിലുള്ള മെറ്റീരിയലുകൾ നോക്കി വാങ്ങുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്.

പ്രത്യേക കാലഘട്ടങ്ങൾക്ക് അനുസൃതമായി ഡിസൈൻ ചെയ്യുന്ന മെറ്റീരിയലുകൾ പാടെ ഒഴിവാക്കുന്നതാണ് നല്ലത്. ഇന്റീരിയറിൽ തിരഞ്ഞെടുക്കുന്ന പെയിന്റുകളുടെ കാര്യത്തിലും വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്.

സ്ഥല പരിമിതി പ്രശ്നമായിട്ടുള്ള ഇടങ്ങളിൽ പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ ഡാർക്ക് നിറങ്ങൾ ഒഴിവാക്കാനായി ശ്രദ്ധിക്കുക.അങ്ങിനെ ചെയ്യുന്നത് വഴി വീടിനകത്തേക്ക് കൂടുതൽ വെളിച്ചം ലഭിക്കുന്നതിനും അത് വലിപ്പം കൂടിയ പ്രതീതി കൊണ്ടു വരാനും സഹായിക്കും.

ചുമരുകളിലേക്ക് ചിത്രങ്ങൾ തിരഞ്ഞെടുക്കുമ്പോഴും ഒരേ നിറത്തിലുള്ള പെയിന്റിംഗ് തിരഞ്ഞെടുക്കുന്നതിന് പകരമായി വ്യത്യസ്ത പാർടീഷൻ ഉള്ളവ നൽകുകയാണെങ്കിൽ കാഴ്ചയിൽ ഭംഗിയും അലങ്കാരമായും ഉപയോഗപ്പെടുത്താം.

ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ വുഡ് കളർ ഉള്ളവ തന്നെ വേണമെന്ന് നിർബന്ധം പിടിക്കേണ്ട.

വെൽവെറ്റ് ലെതർ പോലുള്ള മെറ്റീരിയലുകളാണ് ഇപ്പോൾ ഇന്റീരിയർ ഡിസൈനിങ്ങിൽ ട്രെൻഡ് ആയി മാറിക്കൊണ്ടിരിക്കുന്നത്. ഡാർക്ക് ബ്ലൂ,യെല്ലോ, ഡാർക്ക് ഗ്രീൻ പോലുള്ള നിറങ്ങളിലുള്ള സോഫകളും കുഷ്യനുകളുമെല്ലാം ഇന്റീരിയറിൽ തിരഞ്ഞെടുക്കാം.

അവക്ക് യോജിക്കുന്ന രീതിയിൽ മറ്റ് സോഫ്റ്റ് ഫർണിഷിംഗ് മെറ്റീരിയലുകൾ കൂടി തിരഞ്ഞെടുക്കണമെന്ന് മാത്രം.

മറ്റ് ആക്സസറീസ്, കർട്ടനുകൾ എന്നിവ തിരഞ്ഞെടുക്കുമ്പോൾ.

ഇന്റീരിയറിൽ ആഡംബരം നിറയ്ക്കാനായി എത്ര രൂപ വേണമെങ്കിലും ചിലവഴിക്കാൻ തയ്യാറുള്ളവരാണ് ഇന്ന് മിക്ക ആളുകളും. വിലകൂടിയ ആഡംബര വസ്തുക്കൾ വാങ്ങി ഇന്റീരിയർ നിറയ്ക്കുക എന്നതിന് പകരമായി ആവശ്യമുള്ള വസ്തുക്കൾ ആവശ്യമുള്ള ഇടങ്ങളിലേക്ക് വാങ്ങി സജ്ജീകരിച്ച് നൽകാനായി ശ്രദ്ധിക്കണം.

ഇന്റീരിയറിലെ തീമിനോട് യോജിച്ചു നിൽക്കുന്ന വസ്തുക്കൾ നോക്കി വേണം തിരഞ്ഞെടുക്കാൻ. കർട്ടനുകൾ തിരഞ്ഞെടുക്കുമ്പോഴും അധിക ആഡംബരം നൽകേണ്ട. ലൈറ്റ് നിറങ്ങളിൽ വളരെ സിമ്പിൾ ആയ ഡിസൈനിൽ ഉള്ള കർട്ടനുകൾ ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി തിരഞ്ഞെടുക്കാം.

കർട്ടനുകൾ ഒഴിവാക്കി ഫുൾ സൈസ് കർട്ടനുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. അവ വീടിനകത്ത് കൂടുതൽ വലിപ്പം തോന്നിപ്പിക്കുന്നതിന് സഹായിക്കും.

ഫ്ലോറിലേക്ക് ആവശ്യമായ കാർപെറ്റ് തിരഞ്ഞെടുക്കുമ്പോൾ അവയുടെ ആവശ്യകത മനസ്സിലാക്കി മാത്രം തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കുക. വെള്ളവും മറ്റും വീണാൽ ലെതർ പോലുള്ള മെറ്റീരിയലുകളിൽ സ്മെൽ വരാനുള്ള സാധ്യത കൂടുതലാണ്.

കാർപെറ്റ് ഉപയോഗിക്കുന്നുണ്ട് എങ്കിൽ അവ കൃത്യമായി ഇടവേളകളിൽ വൃത്തിയാക്കി നൽകാനായി ശ്രദ്ധിക്കണം.

അതുപോലെ ഫ്ലോറിങ്ങിനായി മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ വീടിന്റെ ഓരോ ഭാഗങ്ങളിലേക്കും ഓരോ മെറ്റീരിയൽ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കാനായി ശ്രമിക്കാം. അടുക്കള ബാത്റൂം പോലുള്ള ഭാഗങ്ങളിൽ മാത്രം ഗ്രിപ്പ് കൂടിയ ടൈലുകൾ തിരഞ്ഞെടുക്കാം.

സീലിംഗ് വർക്കുകളിൽ ആഡംബരം നിറയ്ക്കാനായി ഫോൾസ് സീലിംഗ് പോലുള്ള രീതികൾ കൂടുതലായും ഉപയോഗപ്പെടുത്തുന്നുണ്ട്.

ഇവ കാഴ്ചയിൽ ഭംഗി നൽകുമെങ്കിലും കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ പൊടിയും പ്രാണികളും എല്ലാം തിങ്ങി നിറഞ് വൃത്തികേട് ആകാനുള്ള സാധ്യത കൂടുതലാണ്.

ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ തന്നെ ഒരു പരിധി വരെ ഇന്റീരിയർ ഡിസൈനിങ്ങുമായി ബന്ധപ്പെട്ട അബദ്ധങ്ങൾ ഒഴിവാക്കാനായി സാധിക്കും.

ഇന്റീരിയർ ഡിസൈനിങ്ങിലെ അബദ്ധങ്ങൾ ഒഴിവാക്കാൻ ഇത്തരം കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കാം.