ടിവി യൂണിറ്റ് ഏരിയ വ്യത്യസ്തമാക്കാൻ.വീട്ടിലെ കുടുംബാംഗങ്ങളെല്ലാം ഒത്തൊരുമിച്ച് കൂടുന്ന സ്ഥലം മിക്കപ്പോഴും ടിവി യൂണിറ്റിന്റെ ഭാഗമായിരിക്കും.

പഴയ രീതികളിൽ നിന്നും വ്യത്യസ്തമായി പല ഡിസൈനുകളിലും മെറ്റീരിയലുകളിലും നിർമ്മിക്കുന്ന ടിവി യൂണിറ്റുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

പല വീടുകളിലും ടിവി യൂണിറ്റ് സെറ്റ് ചെയ്യാനായി തിരഞ്ഞെടുക്കുന്നത് ലിവിങ് ഏരിയയാണ്.

എന്നാൽ വീട്ടിൽ അതിഥികൾ വരുന്ന ദിവസം കുടുംബാംഗങ്ങൾക്ക് ടിവി കാണുന്നതിന് പലപ്പോഴും ഇതൊരു തടസ്സമായി മാറാറുണ്ട്.

അതുകൊണ്ടു തന്നെ പലരും ഫാമിലി ലിവിങ്ങിൽ ടിവി യൂണിറ്റ് സെറ്റ് ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്.

വ്യത്യസ്ത രീതിയിൽ ടിവി യൂണിറ്റ് ഏരിയ സജ്ജീകരിക്കുന്ന രീതികളും ആവശ്യമായ കാര്യങ്ങളും എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ടിവി യൂണിറ്റ് ഏരിയ വ്യത്യസ്തമാക്കാൻ, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

ടിവി യൂണിറ്റിന് ഒരു സ്ഥലം കണ്ടെത്തുമ്പോൾ ടിവി സെറ്റ് ചെയ്യാനുള്ള സൗകര്യങ്ങൾ മാത്രമല്ല മറിച്ച് അതോടൊപ്പം വരുന്ന സെറ്റ് ടോപ് ബോക്സ്, കേബിളുകൾ, സ്പീക്കർ എന്നിവയെക്കെല്ലാമുള്ള സൗകര്യങ്ങൾ കൂടി ഉണ്ടെന്ന് ഉറപ്പു വരുത്തണം.

ടിവിയിലേക്ക് കണക്ട് ചെയ്യാനുള്ള പ്ലഗുകൾ കൊണ്ടു പോകുന്നതിന് ആവശ്യമായ സോക്കറ്റുകൾ പ്ലഗ് പോയിന്റുകൾ എന്നിവയെല്ലാം ഉള്ള ഭാഗം നോക്കി വേണം ടിവി ഏരിയയ്ക്കുള്ള ഇടം കണ്ടെത്താൻ.

കേബിളുകൾ പുറത്തേക്ക് തള്ളി നിൽക്കുന്നത് പലപ്പോഴും ടിവി യൂണിറ്റിന്റെ ഭംഗി ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. തടിയിൽ തീർത്ത റെഡിമെയ്ഡ് ടൈപ്പ് ടിവി യൂണിറ്റുകൾ പർച്ചേസ് ചെയ്യുമ്പോൾ അവക്ക് കൂടുതൽ സ്ഥലം ആവശ്യമായി വരാറുണ്ട്.

അത്തരം സാഹചര്യങ്ങളിൽ ഒരു ടിവി യൂണിറ്റ് എന്നതിൽ ഉപരി അതോടൊപ്പം ഉള്ള ക്യാബിനറ്റുകൾ പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനും മറ്റ് അലങ്കാരങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുത്തുന്ന രീതിയിൽ വേണം സജ്ജീകരിക്കാൻ.

പ്രത്യേകം ഫോട്ടോ ഫ്രെയിമുകൾക്ക് ഇടം കണ്ടെത്താതെ ടിവി ഷെൽഫിനോട് ചേർത്തു തന്നെ അതിനുള്ള ഇടങ്ങൾ കൂടി ഒരുക്കാം.

ടിവി യൂണിറ്റ് സെറ്റ് ചെയ്യാനായി എടുക്കുന്ന വാൾ കൂടുതൽ അലങ്കാരങ്ങൾ നൽകാതെ ലളിതമായ രീതിയിൽ വിടുന്നതാണ് എപ്പോഴും നല്ലത്. അതേസമയം വാളുകൾ ഹൈലൈറ്റ് ചെയ്തു നൽകുകയോ വുഡൻ പാനലിങ്‌ ഉപയോഗപ്പെടുത്തുകയോ ചെയ്യുന്നതിൽ തെറ്റില്ല.

ടിവി യൂണിറ്റിലേക്ക് ആവശ്യമായ ലൈറ്റുകൾ നൽകുമ്പോൾ ബാക്ക് ലൈറ്റിംഗ് സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്.

എൽഇഡി സ്ട്രിപ്പ് ലൈറ്റുകൾ ഉപയോഗപ്പെടുത്തി ടിവി യൂണിറ്റ് സജ്ജീകരിക്കുന്നത് ഏറ്റവും ട്രെൻഡിങ് ആയ രീതിയാണ്.

വ്യത്യസ്ത നിറത്തിലുള്ള എൽഇഡി സ്ട്രിപ്പ് ലൈറ്റുകൾ ഇതിനായി ഉപയോഗപ്പെടുത്താം.

ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ.

ടിവി യൂണിറ്റ് സെറ്റ് ചെയ്യുന്ന ഭാഗത്ത് നിന്നും ടിവി കാണാനായി ഇരിക്കുന്ന സോഫയുടെ അകലം, ഐ ലെവൽ എന്നിവയെല്ലാം കൃത്യമായി പരിശോധിച്ചു വേണം സെറ്റ് ചെയ്യാൻ.

ടിവി ഏരിയ കൂടുതൽ ഹൈലൈറ്റ് ചെയ്യാനായി ഡാർക്ക് നിറങ്ങളിലുള്ള പെയിന്റുകൾ, വാൾപേപ്പറുകൾ ടൈലുകൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്താം.

അതോടൊപ്പം തന്നെ ലെതർ ടഫ്റ്റിംഗ്, ത്രീഡി പാനലിങ്‌ എന്നിവയെല്ലാം നൽകാവുന്നതാണ്. ലിവിങ് ഏരിയയിലെ മറ്റ് ചുമരുകളെല്ലാം ലൈറ്റ് നിറത്തിൽ നൽകുമ്പോൾ മാത്രമാണ് ടിവി യൂണിറ്റിന്റെ ഹൈലൈറ്റ് ചെയ്തു കാണിക്കാനായി സാധിക്കുകയുള്ളൂ.

ഡിസ്പ്ലേ വാൾ രീതിയിലും, ടിവി ഭിത്തിയിൽ മൗണ്ട് ചെയ്ത് വെക്കുന്ന രീതിയിലുമെല്ലാം ഓരോരുത്തർക്കും തങ്ങളുടെ ഇഷ്ടാനുസരണം ടിവി യൂണിറ്റ് മനോഹരമാക്കി ഉപയോഗപ്പെടുത്താവുന്നതാണ്.

ടിവി യൂണിറ്റ് ഏരിയ വ്യത്യസ്തമാക്കാൻ, ഇത്തരം രീതികൾ കൂടി പരീക്ഷിക്കാം.