ഇന്റീരിയർ ഡിസൈൻ സ്വന്തമായി ചെയ്യാം.സ്വന്തം വീടിന്റെ ഇന്റീരിയർ മറ്റ് വീടുകളിൽ നിന്നും വേറിട്ട് നിൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും.

മാത്രമല്ല സ്വന്തമായി ഒരുപാട് ഐഡിയകളും ക്രിയേറ്റിവിറ്റിയും ഉപയോഗപ്പെടുത്തി ഇന്റീരിയർ ഡിസൈൻ ചെയ്യാൻ താല്പര്യപ്പെടുന്നവരും ഇന്ന് കുറവല്ല.

പഴയകാല വീടുകളിൽ ഇന്റീരിയർ ഡിസൈനിങ്‌ രീതിക്ക് വലിയ പ്രാധാന്യമൊന്നും ഇല്ലാത്തതു കൊണ്ട് വീട്ടിലെ തടി ഉപയോഗിച്ച് ഫർണിച്ചറുകളും ഷെൽഫുകളും നിർമ്മിക്കുകയും ഏതെങ്കിലും നിറത്തിലുള്ള ഒരു പെയിന്റ് ഇന്റീരിയറിൽ ഉപയോഗിക്കുകയുമാണ് ചെയ്തിരുന്നത്.

എന്നാൽ ഇന്ന് കൃത്യമായ തീമുകളെ അടിസ്ഥാനമാക്കി വീടിന്റെ ഇന്റീരിയർ ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും.

സ്വന്തം കഴിവ് ഉപയോഗപ്പെടുത്തി വീടിന്റെ ഇന്റീരിയർ ഭംഗിയാക്കാനായി ചെയ്യാവുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ഇന്റീരിയർ ഡിസൈൻ സ്വന്തമായി ചെയ്യാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വീട്ടിലെ എല്ലാ അംഗങ്ങളുടെയും താല്പര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി ഇന്റീരിയർ ഡിസൈൻ ചെയ്യുകയാണെങ്കിൽ അത് എല്ലാവർക്കും സന്തോഷം നൽകുന്ന കാര്യമായിരിക്കും.

വീട്ടിലെ പ്രായമായ ആളുകളോട് അവരുടെ ആവശ്യങ്ങൾ ചോദിച്ചു മനസ്സിലാക്കി ബെഡിന്റെ വലിപ്പം പെയിന്റിന്റെ നിറം ബെഡ്റൂമിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ എന്നിവയെല്ലാം തിരഞ്ഞെടുക്കാം.

അതുപോലെ വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ അവർക്കു വേണ്ടി ഒരുക്കുന്ന ബെഡ്റൂമിന് ഒരു പ്രത്യേക തീം ചോദിച്ചു മനസ്സിലാക്കി ചെയ്യാവുന്നതാണ്.

ഇഷ്ടമുള്ള നിറം ബെഡിന്റെ ആകൃതി വലിപ്പം എന്നിവയെ പറ്റിയെല്ലാം കൃത്യമായ ഒരു പ്ലാൻ ഉണ്ടാക്കി വയ്ക്കാവുന്നതാണ്.

എത്ര വലിപ്പമുള്ള വീടാണെങ്കിലും കൃത്യമായ പ്ലാനിങ്ങോടു കൂടി ഇന്റീരിയർ ഡിസൈൻ ചെയ്താൽ മാത്രമാണ് അതിന് പൂർണ്ണത ലഭിക്കുകയുള്ളൂ. വലിയ രീതിയിൽ ഇന്റീരിയർ ഡിസൈനിങ്ങിനെ പറ്റി ധാരണ ഇല്ലാത്തവർക്ക് ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ റെഡിമെയ്ഡ് ടൈപ്പ് വാങ്ങുന്നതാണ് കൂടുതൽ നല്ലത്.

അതുപോലെ പെയിന്റിന്റെ നിറം തിരഞ്ഞെടുക്കുമ്പോൾ ഒരു സാമ്പിൾ വാങ്ങി പരീക്ഷിച്ചു നോക്കിയ ശേഷം മാത്രം മുഴുവൻ അടിക്കാനായി ശ്രദ്ധിക്കുക. വാൾപേപ്പറുകൾ തിരഞ്ഞെടുക്കുമ്പോൾ എളുപ്പത്തിൽ ഒട്ടിച്ച് നൽകാൻ സാധിക്കുന്ന നല്ല ക്വാളിറ്റിയിൽ ഉള്ളവ നോക്കി തന്നെ തിരഞ്ഞെടുക്കണം.

ഏതെങ്കിലും ഒരു ഭാഗത്തെ വാൾ ഹൈലൈറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ മറ്റ് നിറങ്ങൾക്ക് യോജിക്കുന്ന രീതിയിലുള്ള മെറ്റീരിയൽ നോക്കി വേണം തിരഞ്ഞെടുക്കാൻ.

ഓൺലൈൻ വെബ്സൈറ്റുകൾ വഴി പെയിന്റ്, വാൾപേപ്പർ എന്നിവയെല്ലാം വീട്ടിലിരുന്നു കൊണ്ട് തന്നെ ടെസ്റ്റ് ചെയ്തു നോക്കി വാങ്ങാനുള്ള സംവിധാനം ഇപ്പോൾ ലഭ്യമാണ്.

കൂടുതൽ ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ.

ലിവിങ് ഏരിയയിലാണ് ഇന്റീരിയർ ഡിസൈനിന്റെ പ്രാധാന്യം ഏറ്റവും എടുത്തു കാണിക്കാൻ സാധിക്കുന്ന ഭാഗം. അതുകൊണ്ടുതന്നെ ചുമരിലേക്ക് തിരഞ്ഞെടുക്കുന്ന നിറങ്ങൾ, ഷെൽഫുകൾ, ഫർണിച്ചറുകൾ , സോഫ, കർട്ടൻ, സോഫ്റ്റ്‌ ഫർനിഷിങ് മെറ്റീരിയലുകൾ എന്നിവയിലെല്ലാം വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്.

തിരഞ്ഞെടുക്കുന്ന ഡക്കോർ ഐറ്റംസ്, ലൈറ്റുകൾ എന്നിവയിൽ ഈ ഒരു ശ്രദ്ധ നൽകുകയാണെങ്കിൽ ഒരു എക്സ്പേർട്ട് ആയ ഇന്റീരിയർ ഡിസൈനർ ചെയ്യുന്ന അതേ ജോലികൾ നിങ്ങൾക്കും ചെയ്തെടുക്കാനായി സാധിക്കും.

ഏത് സ്റ്റൈൽ പിന്തുടർന്നു കൊണ്ടാണ് ഇന്റീരിയർ ഡിസൈൻ ചെയ്യേണ്ടത് എന്ന് ആദ്യമേ തന്നെ തീരുമാനിക്കണം.അതായത് ഡാർക്ക് നിറങ്ങളോട് താൽപര്യമുള്ളവർക്ക് അത്തരത്തിലുള്ള ഒരു തീം തിരഞ്ഞെടുത്തു ഇന്റീരിയറിൽ ഉപയോഗപ്പെടുത്താം.

ആ നിറത്തോട് യോജിച്ചു നിൽക്കുന്ന പെയിന്റ്, ഫർണിച്ചറുകൾ, കർട്ടൻ എന്നിവ തിരഞ്ഞെടുക്കുക മാത്രമാണ് ശ്രദ്ധിക്കേണ്ട കാര്യം. അതേസമയം ഇപ്പോൾ ഏറ്റവും ട്രന്റിങ്ങായി നിൽക്കുന്ന സ്റ്റൈലുകൾ മനസ്സിലാക്കി ഇന്റീരിയർ ഡിസൈൻ ചെയ്യുക എന്നത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്.

പഴയ രീതികളിൽ നിന്നും വ്യത്യസ്തമായി വളരെ മിനിമലായ ആശയങ്ങൾ പിന്തുടർന്നുകൊണ്ട് ഇന്റീരിയർ ഡിസൈൻ ചെയ്യാനാണ് കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്.

അതുകൊണ്ടു തന്നെ കൂടുതൽ ആഡംബര വസ്തുക്കൾ കുത്തി നിറക്കേണ്ട ആവശ്യം വരുന്നുമില്ല.

ആദ്യം തന്നെ ഇന്റീരിയർ ഡിസൈനിനു വേണ്ടി കൃത്യമായി ഒരു ബഡ്ജറ്റ് നീക്കിവെച്ച് ആ പ്ലാൻ അനുസരിച്ച് മെറ്റീരിയലുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ പിന്നീട് അധിക ചിലവിനെ പേടിക്കേണ്ടി വരില്ല.

ഇത്തരത്തിൽ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങൾക്ക് തന്നെ നിങ്ങളുടെ വീടിന്റെ ഇന്റീരിയർ കൂടുതൽ മനോഹരമാക്കാം.

ഇന്റീരിയർ ഡിസൈൻ സ്വന്തമായി ചെയ്യാം, അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.