മോഡുലാർ കിച്ചൺ ഇപ്പോൾ മലയാളി അടുക്കളകളുടെ ഒഴിവാക്കാൻ പറ്റാത്ത ഘടകമായി തീർന്നിട്ടുണ്ട്. മോഡുലാർ കിച്ചൻ ഉണ്ടാക്കാൻ മോഡൽ മെറ്റീരിയൽ പരിചയപ്പെടാം
എം.ഡി.എഫ് (മീഡിയം ഡെന്‍സിറ്റി ഫൈബര്‍), മറൈന്‍ പൈ്ളവുഡ്, തടി മുതലായവയാണ് കാബിനറ്റ് നിര്‍മാണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്.
അലൂമിനിയം- ഹൈലം ഷീറ്റ്, പൈ്ളവുഡ്, മള്‍ട്ടി വുഡ്, പി.വി.സി, ഗ്ളാസ് തുടങ്ങി വിവിധ വര്‍ണത്തിലും ആകൃതിയിലും മെറ്റീരിയലുകള്‍ ലഭ്യമാണ്.
കാബിനറ്റ് പാര്‍ട്ടീഷനായി തടി, പൈ്ളവുഡ്, മറൈന്‍ പൈ്ളവുഡ്, ഗ്ളാസ്, പാര്‍ട്ടിക്കിള്‍ ബോര്‍ഡ്, ഹൈ ഡെന്‍സിറ്റി ഫൈബര്‍, മള്‍ട്ടി വുഡ് എന്നിവക്ക് പുറമെ ചെലവ് കുറഞ്ഞ ഫെറോ സിമന്റ് സ്ളാബും ഉപയോഗിക്കാം.
കാബിനറ്റുകള്‍ നിര്‍മിക്കുന്ന സാമഗ്രിയുടെ കനത്തിനനുസരിച്ച് നിര്‍മാണച്ചെലവില്‍ ഏറ്റക്കുറച്ചിലുണ്ടാകും. 18 മില്ലിമീറ്റര്‍ കനമാണ് സാധാരണയായി ഉപയോഗിക്കുന്നത്.
എം.ഡി.എഫ്
കിച്ചന് കാബിനറ്റിന് ഏറെ സ്വീകാര്യത നേടിയ സാമഗ്രിയാണ് എം.ഡി.എഫ്. മികച്ച ഫിനിഷിങ്ങാണ് ഇതിന് കാരണം.
ഗള്‍ഫ് നാടുകളിലെ നിര്‍മിതികള്‍ കണ്ടാണ് എം.ഡി.എഫ് നമ്മുടെ നാട്ടിലും ഉപയോഗിച്ചു തുടങ്ങിയത്.
അവിടെ 25-30വര്‍ഷം വരെ നിലനില്ക്കും. കേരളത്തില്‍ ഏതാനും കൊല്ലങ്ങള്‍ക്കുള്ളില്‍ കേടാകുന്നുണ്ട്. ഈര്‍പ്പമുള്ള അന്തരീക്ഷമാണ് വില്ലനാകുന്നത്.
എം.ഡി.എഫ് ഷട്ടറുകളുടെ പുറംഭാഗം അടര്ന്നുപോകുന്നതാണ് പ്രധാന ദോഷം. തുടര്‍ച്ചയായി വെള്ളം തട്ടിയാലാണ് ഈ ദുര്‍ഗതി.
പുറംഭാഗം പൊളിഞ്ഞ വിടവിലൂടെ അകത്തെ· പള്‍പ്പില്‍ ജലാംശം തട്ടി കാബിനറ്റ് മൊ·ത്തം കേടാകും. ലാമിനേറ്റഡ് എം.ഡി.എഫ് ഉപയോഗിച്ചാല്‍ ഈ ന്യൂനതകളെല്ലാം ഒറ്റയടിക്ക് പരിഹരിക്കാം. ഫയര്‍ പ്രൂഫ് അല്ല എന്നത് ന്യൂനതയാണ്.
താമസസ്ഥലം മാറുന്നതിനനുസരിച്ച് എം.ഡി.എഫ് കിച്ചന് കാബിനറ്റുകള്‍ ഊരിയെടുത്ത·് മാറ്റി ഉറപ്പിക്കാനാവില്ല. സ്ക്രൂ ചെയ്ത ദ്വാരങ്ങള്‍ വലുതാകുന്നതാണ് പോരായ്മ.
കാഴ്ചക്ക് കൂടുതല്‍ ഭംഗി തരുന്നത് എം.ഡി.എഫ് തന്നെയാണ്. അടുക്കള ഇടക്കിടെ പുതുക്കുന്നവര്‍ക്ക് ഇത് ഉപയോഗിക്കാം.
18 മില്ലിമീറ്റര്‍ കനമുള്ള എം.ഡി.എഫ് 8×4 അടി വലുപ്പമുള്ള ഷീറ്റിന് 1500 രൂപ മുതലാണ് വില. കാബിനറ്റിന് യോജിച്ച വാട്ടര്‍ പ്രൂഫായ ഫൈബര്‍ സാമഗ്രികള്‍ വിപണിയിലുണ്ട്.
‘ജലദോഷ’ങ്ങളെ പ്രതിരോധിക്കുന്നതിനാല്‍ ഈട് കൂടും. ഫൈബര്‍ മെറ്റീരിയലുകള്‍ക്ക് ചതുരശ്ര മീറ്ററിന് 140 രൂപക്ക് മുകളില്‍ വില വരും
ഗ്ളാസ്
ഉപയോഗിച്ചും കാബിനറ്റുകള്‍ മനോഹരമാക്കാം. മുമ്പ് പ്രചാരത്തിലിരുന്ന ഈ രീതി ഇപ്പോള്‍ വീണ്ടും രംഗത്തുവരുന്നു.
ഏറ്റവും നന്നായി അടുക്കള അലങ്കരിക്കാന്‍ പറ്റിയ സാമഗ്രികളിലൊന്നാണിത്. അകത്തുവച്ച പാത്രങ്ങള്‍ പുറത്ത് കാണുന്ന രീതിയിലും അല്ലാതെയും ഗ്ളാസ് കാബിനറ്റുകള്‍ ക്രമീകരിക്കാം.
തുടച്ച് വൃത്തിയാക്കാന്‍ എളുപ്പമാണ്. വിവിധ തരത്തിലും ഡിസൈനിലും ലഭിക്കും. അതില്‍ പ്രധാനമാണ് ആസിഡ് വര്‍ക്, എച്ചിങ് എന്നിവ ചെയ്ത് അലങ്കരിച്ചവ, ടിന്റഡ്, ഫ്രോസ്റ്റഡ്, പെയിന്റഡ് ഗ്ളാസ് എന്നിവ. അലങ്കാരപ്പണിക്കനുസരിച്ചാണ് വില. സ്ക്വയര്‍ ഫീറ്റിന് 100 രൂപ മുതല്‍
മോഡുലാർ കിച്ചൺ – അലൂമിനിയം
ഹൈലം ഷീറ്റ് അലൂമിനിയം ഫ്രെയിമുകളും ഹൈലം ഷീറ്റും ഉപയോഗിച്ച് മോഡുലാര്‍ കിച്ചന് സെറ്റുകളൊരുക്കാം.
എം.ഡി.എഫിനെ അപേക്ഷിച്ച് ചെലവ് കുറവാണ്. താമസസ്ഥലം മാറുന്നതിനനുസരിച്ച് മാറ്റി സ്ഥാപിക്കാം, ചിതലരിക്കില്ല, പെട്ടെന്ന് തീപിടിക്കില്ല തുടങ്ങിയ ഗുണങ്ങളുണ്ട്. അലൂമിനിയം ഫ്രെയിം ഹൈലംഷീറ്റ് കോമ്പിനേഷനാണ് വ്യാപകം.
ഇഷ്ടമുള്ള വര്‍ണങ്ങളില്‍ ലഭ്യമാണ്. നനവ് തട്ടിയാലും കേടുവരില്ല എന്നതിനാല്‍ ഈര്‍പ്പമുള്ള കാലാവസ്ഥ പ്രശ്നമല്ല. വര്‍ഷങ്ങള്‍ കഴിഞ്ഞ് പുതുമ പോയെന്ന് തോന്നിയാല്‍ സെറ്റ് ഊരിയെടുത്ത് വീണ്ടും പുതിയ നിറങ്ങള്‍ നല്കി പുതുക്കാം.
മരം
വിവിധതരം മരം ഉപയോഗിച്ച് മോഡുലാര്‍ കിച്ചനുകള്‍ ഒരുക്കാം. ഈടാണ് അനുകൂല ഘടകം. ഇറക്കുമതി ചെയ്ത മരങ്ങള്‍ക്ക് കനം കുറവാണ്.
അത് കാബിനറ്റ് നിര്‍മാണത്തിനായി ഉപയോഗിക്കാം. തേക്ക്, മഹാഗണി, ആഞ്ഞിലി, പ്ളാവ് തുടങ്ങിയ മരങ്ങള്‍ ഈ ആവശ്യം നിറവേറ്റും.
പത്തുദിവസത്തിലധികം വെള്ളത്തില്‍ കുതിര്‍ത്ത് ട്രീറ്റ് ചെയ്ത മരങ്ങളില്‍ വെള്ളം തട്ടിയാല്‍ കേടാകില്ല. ദീര്‍ഘകാലം നിലനില്ക്കുന്നതും കാഴ്ചക്ക് പ്രൗഢി നല്‍കുന്നതും മരങ്ങള്‍തന്നെ.
ചതുരശ്ര അടിക്ക് 500 രൂപയിലധികം ചെലവുവരും. ഇഷ്ടനിറങ്ങളില്‍ നീരാടിനിന്നാല് തടിക്ക് പകിട്ടേറും.
സാധാരണ പെയിന്റിന് പുറമെ വാഹനങ്ങള്‍ക്കുപയോഗിക്കുന്ന ഓട്ടോമൊബൈല്‍ പെയിന്റും യോജിക്കും. മികച്ച ഫിനിഷിന് പുറമെ കഴുകാമെന്ന മേന്മകൂടിയുണ്ട്.
മോഡുലാർ കിച്ചൺ – സ്റ്റീല്‍
സ്റ്റോര്‍ റൂമുകളെ പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയുന്നത് ടോള്‍ യൂനിറ്റുകളുടെ വരവോടെയാണ്.
വലിയ ഡബ്ള്‍ ഡോര്‍ റഫ്രിജറേറ്ററിന്‍െറ വലുപ്പത്തിലുള്ള ഇവക്ക് സാധാരണ സ്റ്റോര്‍ റൂമുകളെക്കാള്‍ സ്റ്റോറേജ് ശേഷിയുണ്ട്.
റഫ്രിജറേറ്ററിന് സമാനമായാണ് ഇതിലെ സ്റ്റീല്‍ തട്ടുകള്‍. കൂടുതല്‍ സാധനങ്ങള്‍ ഒന്നിനുള്ളില്നിന്ന് ഒരുമിച്ച് എടുക്കാന്‍ കഴിയും എന്നത് പ്രത്യേകതയാണ്.
പുറത്തേക്ക് വലിക്കുന്ന തരത്തിലുള്ള ഇതിന്‍െറ വാതിലിലും നിറയെ റാക്കുകളുണ്ടാകും. ഇതിലും സാധനങ്ങള്‍ അടുക്കിവെക്കാം.
എന്നാല്‍, വാതില്‍ പുറത്തേക്ക് മലര്‍ക്കെ തുറക്കാനാവില്ല. അതിനാല്‍, വെച്ച സാധനങ്ങള്‍ വീണ് നശിക്കാനുള്ള സാധ്യത കുറവാണ്. വലിയ അരിസഞ്ചികള് വരെ ഇതില്‍ സൂക്ഷിക്കാം.
മോഡുലാര്‍ കിച്ചണിന്‍െറ തന്നെ ഭാഗമാണെങ്കിലും ഉപഭോക്താവ് ആവശ്യപ്പെടുന്നതിന് അനുസരിച്ച് മാത്രമേ ടോള്‍ യൂനിറ്റുകള്‍ ഘടിപ്പിക്കാറുള്ളൂ.
കാബിനറ്റുകളുടെ അഗ്രഭാഗത്താണ് മിക്കപ്പോഴും സ്ഥാനം. നിര്‍മാണത്തിനുപയോഗിച്ച വസ്തുവിനും വലുപ്പത്തിനും അനുസരിച്ച്
ടോള്യൂനിറ്റിന്െറ വിലയില്‍ മാറ്റം വരും. രണ്ടോ മൂന്നോ കബോഡുകളായി വിഭജിക്കുകയാണെങ്കില്‍ വില കുറയും. വലിയ ഒറ്റ യൂനിറ്റുകള്‍ക്കാണ് കൂടുതല്‍ വില. യൂനിറ്റിന് 40,000 രൂപക്ക് മുകളില്‍ വിലവരും.