ലിവിങ് ഏരിയയയും നീയോക്ലാസിക്കൽ ലുക്കും.ലിവിങ് ഏരിയകൾ വ്യത്യസ്തമാക്കാനായി പല മാർഗങ്ങളുമുണ്ട്.

അത്തരത്തിൽ ലിവിങ് ഇന്റീരിയറിൽ വ്യത്യസ്തത പരീക്ഷിക്കാനായി തിരഞ്ഞെടുക്കാവുന്ന ഒരു രീതിയാണ് റസ്റ്റിക് നിയോ ക്ലാസിക്കൽ ലുക്ക്.

പ്രധാനമായും റോ ടിമ്പർ ഉൽപ്പന്നങ്ങളാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്.നിയോ ക്ലാസിക്കൽ ലുക്കിലുള്ള ബാക്ക് ഡ്രോപ്പ് ലിവിങ്ങിൽ ഇടം പിടിക്കുമ്പോൾ ഒരു വാം ലുക്ക് ലഭിക്കുന്നു.

അതുപോലെ തിരഞ്ഞെടുക്കുന്ന ഫർണിച്ചറുകൾ,പെയിന്റ്, കർട്ടനുകൾ എന്നിവയിലും ഒരു റസ്റ്റിക് ഫീച്ചർ സെറ്റ് ചെയ്യാനായി ശ്രദ്ധിക്കാം. ലൈറ്റ് ബീജ് നിറത്തിൽ പെയിന്റ്,ഡെക്കോർ ഐറ്റംസ് ലൈറ്റുകൾ എന്നിവ തിരഞ്ഞെടുക്കുന്നതാണ് നീയോ ക്ലാസിക്കൽ ലിവിങ് റൂമുകളിൽ ശ്രദ്ധ പിടിച്ചു പറ്റുന്ന കാര്യം. ലിവിങ് ഏരിയക്ക് നിയോ ക്ലാസിക്കൽ ലുക്ക് കൊണ്ടു വരാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ലിവിങ് ഏരിയയയും നീയോക്ലാസിക്കൽ ലുക്കും, ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ.

സാധാരണ ലിവിങ് റൂമുകളിൽ ഗ്ലാസ്,മെറ്റൽ എന്നിവ ഉപയോഗിപ്പെടുത്തി നിർമ്മിച്ച കോഫി ടേബിളുകളാണ് സ്ഥാനം പിടിക്കുന്നത് എങ്കിൽ, നീയോ ക്ലാസിക്കൽ ലുക്കിൽ റോ ടിമ്പർ ഉപയോഗപ്പെടുത്തിയുള്ള പ്രത്യേക ഷേയ്പ്പുകൾ നൽകാതെ നിർമ്മിക്കുന്ന കോഫി ടേബിളുകളാണ് ഉപയോഗപ്പെടുത്തുന്നത്.

തിരഞ്ഞെടുക്കുന്ന ചെയറുകൾ, സോഫ, കോർണർ ലാമ്പ് എന്നിവയിലും ഇതേ രീതി തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്.

ബീജ്,മഡ് ലുക്കിന് പ്രാധാന്യം നൽകുന്നത് കൊണ്ട് തന്നെ ഭിത്തിയിലെ ടെക്സ്ചർ വർക്കുകൾ വാൾ പെയിന്റിംഗ്സ്, ഡെക്കോർ ഐറ്റംസ് എന്നിവയിലെല്ലാം അതിന്റെ പ്രതിഫലനം കാണിക്കാൻ സാധിക്കുന്ന ഒരു രീതിയായും ഇതിനെ കണക്കാക്കാം.

കൂടുതലായും വലിപ്പം ഏറെയുള്ള ലിവിങ് ഏരിയകൾക്കാണ് ഈ ഒരു രീതി കൂടുതലായും ഉപയോഗപ്പെടുത്താൻ സാധിക്കുക. മോഡേൺ ട്രഡീഷണൽ ലുക്ക് മിക്സ് ചെയ്തു കൊണ്ടാണ് റസ്റ്റിക് ശൈലിയിലുള്ള ഇന്റീരിയർ ഡിസൈൻ ചെയ്യുന്നത്.

അതിനാൽ ജൂട്ട് പോലുള്ള മെറ്റീരിയലുകൾ കർട്ടനുകൾ, കുഷ്യൻ സോഫ കവർ എന്നിവയ്ക്ക് വേണ്ടി തിരഞ്ഞെടുക്കാവുന്നതാണ്.

വാൾ പേപ്പറുകളും ഉപയോഗപ്പെടുത്താം.

ചുമരിൽ ലൈറ്റ് നിറത്തിലുള്ള പെയിന്റ് നൽകുന്നതുകൊണ്ട് തന്നെ ഒരു വാൾ മാത്രം ഹൈലൈറ്റ് ചെയ്തു നൽകാനായി സ്റ്റോൺ, വുഡൻ ഫിനിഷിംഗിലുള്ള വോൾപേപ്പറുകൾ ഉപയോഗപ്പെടുത്താം.

പോളി വിനൈൽ ടൈപ്പ് വാൾപേപ്പറുകൾ വാങ്ങി ചുമരിന്റെ ഒരു ഭാഗം മാത്രം ഹൈലൈറ്റ് ചെയ്ത് നൽകുന്നതാണ് നീയോ ക്ലാസിക് രീതിയിൽ കൂടുതൽ ഭംഗി നൽകുക.

ഹൈലൈറ്റ് ചെയ്ത വാളിൽ മാർബിൾ ഫിനിഷിംഗിലുള്ള വാൾ ക്ലോക്ക് സെറ്റ് ചെയ്ത് നൽകാം.

മിനിമലിസ്റ്റിക് ആശയത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് ഡിസൈൻ ചെയ്യുന്നതിനാൽ അത്യാഡംബരങ്ങൾ ഇത്തരം രീതികളിൽ ഒഴിവാക്കുന്നതാണ് നല്ലത്.

കൂടുതലായും നാച്ചുർ ഫ്രണ്ട്ലി മെറ്റീരിയലുകൾ ഉപയോഗപ്പെടുത്തുക എന്നതാണ് റസ്റ്റ് ഫിനിഷിൽ ഉദ്ദേശിക്കുന്നത്.

ഫ്ളോറിങ്ങിൽ ഉപയോഗപ്പെടുത്തുന്ന റഗ് ഹൈലൈറ്റ് ചെയ്തു നൽകിയ വാളിൽ ഉപയോഗിച്ചിരിക്കുന്ന അതേ നിറത്തിലും പാറ്റേണിലും തിരഞ്ഞെടുക്കുകയാണെങ്കിൽ കൂടുതൽ ഭംഗി ലഭിക്കുന്നതാണ്.

പൂർണ്ണമായും ലൈറ്റ് നിറത്തിൽ വസ്തുക്കൾ ഉപയോഗിക്കുന്നതു കൊണ്ട് തന്നെ അവയിൽ നിന്നും ഒരു വ്യത്യസ്തത കൊണ്ടു വരാനായി കോർണറുകളിൽ ഇൻഡോർ പ്ലാന്റുകൾ സെറ്റ് ചെയ്ത് നൽകാം.

അലങ്കാര വിളക്കുകൾ നൽകുന്നതിന് പകരമായി തൂവൽ, മെറ്റൽ എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന ഹാങ്ങിങ് ടൈപ്പ് അലങ്കാരവസ്തുക്കളും സീലിംഗിന് യോജിക്കും.

പല നിറങ്ങൾ ഉപയോഗപ്പെടുത്തുന്ന രീതി നിയോക്ലാസിക്കൽ ലുക്കിന് യോജിക്കാത്തത് കൊണ്ട് തന്നെ ഒരു നിറത്തിന്റെ വ്യത്യസ്ത ഷെയ്ഡുകൾ ഉപയോഗിക്കുക എന്ന ആശയമാണ് ഇവിടെ പ്രാവർത്തികമാക്കുന്നത്.

പ്രധാനമായും വുഡ്,ടെറാകോട്ട, ജൂട്ട് പോലുള്ള മെറ്റീരിയലുകൾ ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന മെറ്റീരിയലുകൾ തന്നെ ലിവിങ്ങിൽ ഉപയോഗപ്പെടുത്തുന്നതാണ് കൂടുതൽ നല്ലത്.

ലിവിങ് ഏരിയയയും നീയോക്ലാസിക്കൽ ലുക്കും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.