ഫാൾസ് സീലിംഗ് മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ.

ഫാൾസ് സീലിംഗ് മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ.നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഫാൾസ് സീലിംഗ് രീതി അലങ്കാരത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.

യഥാർത്ഥത്തിൽ ചൂടിനെ പ്രതിരോധിക്കുക എന്നതാണ് ഇവ നൽകുന്നത് കൊണ്ടുള്ള പ്രധാന ഉദ്ദേശ്യം.

ജിപ്സം ബോർഡ് പ്ലാസ്റ്റർ ഓഫ് പാരീസ് എന്നിവയാണ് ഫാൾസ് സീലിംഗ് വർക്കുകളിൽ ഉപയോഗപ്പെടുത്തുന്ന മെറ്റീരിയലുകൾ.

രണ്ട് മെറ്റീരിയലുകളിലും ജിപ്സം തന്നെയാണ് പ്രധാന മിനറൽ. ജിപ്സം ബോർഡുകൾ ഫാക്ടറികളിൽ നിർമ്മിക്കുന്നത് ജിപ്സത്തോടൊപ്പം വെള്ളം മറ്റ് അഡിറ്റീവ്സ് എന്നിവ ആഡ് ചെയ്താണ്.

ഇവയെ സെമി ഡിഹൈഡ്രേറ്റ് ചെയ്യുമ്പോൾ ആണ് പ്ലാസ്റ്റർ ഓഫ് പാരീസ് ആയി മാറുന്നത്. വളരെ പെട്ടെന്ന് സെറ്റ് ആകുന്ന ഇത്തരം മെറ്റീരിയലുകൾക്ക് കൂടുതൽ ഈട് നിൽക്കാനും ചൂടിനെ പ്രതിരോധിക്കാനും, ലൈറ്റ് വെയിറ്റ് രീതിയിൽ ഉപയോഗപ്പെടുത്താനും സാധിക്കും.

എന്നാൽ ഫാൾസ് സീലിങ്ങിന് ഇവയിൽ ഏത് മെറ്റീരിയൽ തിരഞ്ഞെടുക്കണമെന്നത് പലരെയും ആശയക്കുഴപ്പത്തിൽ ആക്കുന്ന കാര്യമാണ്.

ഫാൾസ് സീലിംഗിൽ ജിപ്സം, പ്ലാസ്റ്റർ ഓഫ് പാരീസ് എന്നിവ തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങളും ദോഷങ്ങളും അറിഞ്ഞിരിക്കാം.

ഫാൾസ് സീലിംഗ് മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ, ജിപ്സം ബോർഡുകൾ

ജിപ്സം ബോർഡുകൾ അല്ലെങ്കിൽ പാനലുകൾ പ്രീ ഫാബ്രിക്കേഷൻ രൂപത്തിലാണ് വിപണിയിൽ എത്തുന്നത്.

അതുകൊണ്ടുതന്നെ ഇവ റെഡി ടു ഇൻസ്റ്റാൾ രീതിയിൽ ഉപയോഗപ്പെടുത്താവുന്നതാണ്. സീലിങ്ങിൽ ഒരു മെറ്റൽ ഫ്രെയിം അറ്റാച്ച് ചെയ്ത് അതിൽ സ്ക്രൂ ഉപയോഗിച്ചാണ് ഇവ ഫിക്സ് ചെയ്ത് നൽകുന്നത്.

നല്ല ക്വാളിറ്റിയിലുള്ള മെറ്റൽ ഫ്രെയിം നോക്കി തിരഞ്ഞെടുത്തില്ല എങ്കിൽ അവ പെട്ടന്ന് തുരുമ്പ് എടുക്കുകയും അത് കൂടുതൽ കാലം ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയും ഉണ്ടാക്കുന്നു.

ജിപ്സം സീലിംഗ് തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഏറ്റവും പ്രധാന ഗുണം എളുപ്പത്തിൽ ക്ലീൻ ചെയ്യാനും ഇൻസ്റ്റോൾ ചെയ്യാനും സാധിക്കുമെന്നതാണ്.

മറ്റ് മെറ്റീരിയലുകളുമായി താരതമ്യം ചെയ്യുമ്പോൾ ജിപ്സം പ്ലാസ്റ്റർ ബോർഡുകൾക്ക് വലിപ്പം കൂടുതലുള്ളതു കൊണ്ടുതന്നെ അവക്കിടയിലുള്ള ജോയിന്റ്സ് വളരെ കുറവായിരിക്കും. ഏത് രീതിയിലുള്ള പെയിന്റിലും ജിപ്സം ബോർഡുകൾ മാറ്റിയെടുക്കാനായി സാധിക്കും.

കൃത്യമായ അളവിലും ടെമ്പറേച്ചറിലും മിക്സ് ചെയ്ത് നിർമ്മിക്കുന്നത് കൊണ്ട് തന്നെ കൂടുതൽ കാലം അവയുടെ ക്വാളിറ്റിയിൽ യാതൊരു കേടും വരാതെ നിലനിർത്താനായി സാധിക്കുന്നു.

ജിപ്സം ബോർഡ് ഉപയോഗപ്പെടുത്തുന്നത് കൊണ്ടുള്ള പ്രധാന ദോഷം ചെറിയ രീതിയിലുള്ള റിപ്പയറുകൾക്ക് പോലും സീലിംഗ് മുഴുവനായും പൊളിക്കേണ്ടി വരും എന്നതാണ്.

കൃത്യമായ രീതിയിൽ ബോർഡ് ഫിക്സ് ചെയ്ത് നൽകിയില്ല എങ്കിൽ അവയ്ക്കിടയിൽ ക്രാക്കുകൾ വരാനുള്ള സാധ്യത കൂടുതലാണ്. ചെറിയ വർക്കുകൾക്ക് വേണ്ടി തുളയോ മറ്റോ ഇട്ടാൽ അത് ബോർഡിനെ മുഴുവനായും ബാധിക്കും.

ഈർപ്പം കെട്ടി നിൽക്കുന്ന ഭാഗങ്ങളിൽ ജിപ്സം സീലിംഗ് ചെയ്യുകയാണെങ്കിൽ അത് പൂപ്പൽ പോലുള്ള പ്രശ്നങ്ങളിലേക്ക് വഴിവയ്ക്കുന്നു.

അതുകൊണ്ടു തന്നെ വെള്ളത്തെ പ്രതിരോധിക്കാൻ ഇത്തരം മെറ്റീരിയലുകൾക്ക് കഴിവ് കുറവാണ് എന്ന് പറയേണ്ടിവരും.

പ്ലാസ്റ്റർ ഓഫ് പാരീസ് (POP)തിരഞ്ഞെടുക്കുമ്പോൾ.

പൗഡർ ഫോമിലാണ് പ്ലാസ്റ്റർ ഓഫ് പാരീസ് വിപണിയിൽ ലഭിക്കുന്നത്. നല്ല കട്ടിയുള്ള മെഷിന് മുകളിലാണ് ഇവ അപ്ലൈ ചെയ്ത് നൽകുന്നത്.

അതുകൊണ്ടു തന്നെ കൂടുതൽ മെക്കാനിക്കൽ സ്ട്രെങ്ത് നൽകാൻ ഇത്തരം മെറ്റൽ ഫ്രെയിമുകൾ ഉപയോഗിക്കുന്നത് വഴി സാധിക്കുന്നു.

വ്യത്യസ്ത ഷേയ്പ്പുകളിൽ മൗൾഡ് ചെയ്തെടുക്കാൻ വളരെ എളുപ്പമുള്ള മെറ്റീരിയലാണ് പി ഓ പി. അവ ഉണങ്ങി കഴിയുമ്പോൾ ഉദ്ദേശിച്ച ഷെയ്പ്പിലേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരും.

പി ഓ പി ഉപയോഗപ്പെടുത്തുന്നത് കൊണ്ടുള്ള പ്രധാന ഗുണം ഇവ കൂടുതൽ കാലം ഈട് നിൽക്കും എന്നതാണ്. ചെറിയ ജോയിൻസ്, ക്രാക്കുകൾ എന്നിവ ഫിൽ ചെയ്യുന്നതിനായി പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിക്കുന്നു.

ജിപ്സം ബോർഡുകളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ ഫ്ലക്സിബിൾ ആയി വ്യത്യസ്ത ഡിസൈനുകളിൽ മൗൾഡ് ചെയ്തെടുക്കാൻ പി ഓ പിക്ക് പ്രത്യേക കഴിവുണ്ട്. വെള്ളവുമായി മിക്സ് ചെയ്ത് എളുപ്പത്തിൽ എവിടെ വേണമെങ്കിലും അപ്ലൈ ചെയ്ത് നൽകാവുന്നതാണ് POP.

ജിപ്സം ബോർഡുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇവയ്ക്ക് വിലയും കുറവാണ്. പി ഓ പി ഉപയോഗപ്പെടുത്തുന്നത് കൊണ്ടുള്ള പ്രധാന ദോഷങ്ങളിൽ ഒന്ന് ഇവ മിക്സ് ചെയ്ത് എടുക്കാൻ കൂടുതൽ സമയം ആവശ്യമാണ് എന്നതാണ്.

മാത്രമല്ല കൂടുതൽ മെറ്റീരിയൽ വേസ്റ്റേജ് വരാനും കൃത്യമായ അളവിൽ മിക്സ് ചെയ്തില്ലെങ്കിൽ ക്രാക്കുകൾ വരാനുമുള്ള സാധ്യത മുന്നിൽ കാണണം.

ജിപ്സം ബോർഡ് ഉപയോഗിക്കുമ്പോൾ നേരിടേണ്ടി വരുന്ന അതേ പ്രശ്നം അതായത് ഈർപ്പം കെട്ടിനിൽക്കുന്ന ഭാഗങ്ങളിൽ ഉപയോഗിക്കുമ്പോൾ പെട്ടെന്ന് കേടാകാനുള്ള സാധ്യതയുണ്ട്.

മാത്രമല്ല POP പൂർണ്ണമായും ഉണങ്ങിയതിനു ശേഷം മാത്രം ഇൻസ്റ്റാൾ ചെയ്യാനായി ശ്രദ്ധിക്കുക.

ഫാൾസ് സീലിംഗ് മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ ജിപ്സം ബോർഡ് വേണോ പി ഓ പി വേണോ എന്നത് ഇനി നിങ്ങൾക്ക് തീരുമാനിക്കാം.