പുഴ മണലും M-സാൻഡും തമ്മിൽ ഒരു താരതമ്യം.

കെട്ടിട നിർമാണത്തിൽ ഒഴിച്ചു കൂടാനാകാത്ത ഒരു വസ്തുവാണ് സാൻഡ് അഥവാ മണൽ. മുൻകാലങ്ങളിൽ നല്ല ക്വാളിറ്റിയിൽ ഉള്ള പുഴമണൽ ഉപയോഗിച്ചാണ് വീട് നിർമ്മിച്ചിരുന്നത്.

എന്നാൽ മികച്ച ക്വാളിറ്റിയിലുള്ള പുഴമണൽ ഇന്ന് ലഭിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.

എന്നു മാത്രമല്ല പലപ്പോഴും പുഴ മണലിൽ മറ്റ് വ്യാജ ഉൽപന്നങ്ങൾ മിക്സ് ചെയ്ത് വിപണിയിൽ വിൽക്കുന്നുണ്ട്.

ഇവ ഉപയോഗിച്ച് വീട് നിർമ്മിച്ചാൽ പിന്നീട് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരും.

അതിനുള്ള ഒരു പരിഹാരം എന്ന രീതിയിലാണ് M-സാൻഡ് വിപണി അടക്കി വാഴാനായി എത്തിയത്.

പുഴ മണലും M-സാൻഡും തമ്മിലുള്ള വ്യത്യാസങ്ങൾ ഗുണദോഷം എന്നിവ കൃത്യമായി മനസിലാക്കാം.

പുഴമണൽ

പണ്ട് നമ്മുടെ നാട്ടിൽ സുലഭമായി ലഭിച്ചിരുന്ന ഒരു മെറ്റീരിയൽ ആണ് പുഴമണൽ.

എന്നാൽ കേരളത്തിൽ പ്രളയം വന്നതിനു ശേഷം നല്ല ക്വാളിറ്റിയിൽ പുഴമണൽ ലഭിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായി മാറി.

ഇന്ന് പുഴമണൽ ഉപയോഗിക്കാതിരിക്കുന്നതിനുള്ള ഒരു പ്രധാന കാരണം മിക്ക ജലാശയങ്ങളിലും ഉപ്പു നിറഞ്ഞ വെള്ളം കേറി തുടങ്ങിയതാണ്.

ഉപ്പിന്റെ അംശം മണലിൽ മിക്സ് ആയി കഴിഞ്ഞാൽ അവ ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടം പൊളിഞ്ഞു വരാനുള്ള സാധ്യത കൂടുതലാണ്.

മറ്റൊരു പ്രധാന പ്രശ്നം പുഴ മണലിൽ ചെളിയുടെ അംശം കൂടുതലായി വന്നതാണ്. കൂടാതെ കരി പോലുള്ള സാധനങ്ങൾ പുഴ മണലിൽ മിക്സ് ആകുന്നതും വീടു നിർമ്മാണത്തിൽ ഗുണം ചെയ്യില്ല.

കരി ഉൾപ്പെടുന്ന മണൽ ഉപയോഗിച്ച് ഭിത്തി നിർമ്മിച്ചു കഴിഞ്ഞാൽ അവയിൽ പുട്ടി,വൈറ്റ് സിമന്റ് എന്നിവ അടിക്കുമ്പോൾ പ്രത്യേകമായി തിരിച്ചറിയാൻ സാധിക്കും.

ഇതൊരു മോശം അവസ്ഥയാണ് സൃഷ്ടിക്കുന്നത്.

പുഴമണൽ നല്ലതാണോ എന്ന് ചെക്ക് ചെയ്യേണ്ട രീതി

വീട് നിർമ്മാണത്തിനായി പുഴമണൽ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവ നല്ലതാണോ എന്ന് ചെക്ക് ചെയ്തു നോക്കിയശേഷം തിരഞ്ഞെടുക്കാവുന്നതാണ്. ഇത് വളരെ എളുപ്പമുള്ള കാര്യമാണ്.

ഒരു ബോട്ടിൽ എടുത്ത് അതിന്റെ മുക്കാൽഭാഗം വെള്ളം നിറച്ചു നൽകുക. മണൽ ബോട്ടിലിന്റെ അകത്തേക്ക് ഇട്ടു നൽകുക.

ബോട്ടിലിന്റെ കാൽഭാഗം അളവിൽ മാത്രം മണൽ നിറച്ച് നൽകിയാൽ മതി.

ബോട്ടിൽ നല്ല രീതിയിൽ ഷെയ്ക്ക് ചെയ്ത് വയ്ക്കുമ്പോൾ ഏറ്റവും താഴെയായി മണൽ, അതിനു മുകളിലായി ഒരു ലയർ ചളി, ഏറ്റവും മുകൾ ഭാഗത്ത് കുറച്ച് കല്ലുകൾ എന്നിവ കാണാൻ സാധിക്കും. കൂടാതെ ബോട്ടിലിൽ നിറച്ചിട്ടുള്ള വെള്ളം പരിശോധിക്കുമ്പോൾ നിറത്തിന് കാര്യമായ വ്യത്യാസങ്ങൾ ഒന്നും വരുന്നില്ല എങ്കിൽ അത് നല്ല ക്വാളിറ്റിയുള്ള മണൽ ആണ് എന്ന് മനസ്സിലാക്കാൻ സാധിക്കും. മറ്റൊരു രീതി ആ വെള്ളം കയ്യിൽ തൊട്ട് നാവിൽ വയ്ക്കുമ്പോൾ ഉപ്പിന്റെ അംശം തോന്നുന്നുണ്ടെങ്കിൽ ആ മണൽ നല്ലതല്ല എന്ന് മനസ്സിലാക്കാം.

M-സാൻഡ്

മാനുഫാക്ചർഡ് സാൻഡ് എന്നതാണ് എംസാൻഡിന്റെ പൂർണ്ണ രൂപം. ഇന്ന് നമ്മുടെ നാട്ടിൽ വീട് നിർമ്മാണത്തിനായി കൂടുതലായും ഉപയോഗിക്കുന്നത് M-സാൻഡ് ആണ്. ഒന്നിൽ കൂടുതൽ ഗ്രേഡുകളിൽ ഇവ വിപണിയിൽ ലഭിക്കുന്നുണ്ട്.

വീടിന്റെ ഭിത്തികൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന അതേ ഗ്രേഡ് സാൻഡ് അല്ല പ്ലാസ്റ്ററിങ് വർക്കുകൾക്ക് ഉപയോഗിക്കുന്നത്. തരി കൂടുതൽ ഉള്ള മണൽ ഉപയോഗിച്ചുകൊണ്ടാണ് പ്ലാസ്റ്ററിങ് വർക്കുകൾ ചെയ്യുന്നത്. രണ്ടുതവണ പ്ലാസ്റ്ററിങ് ചെയ്തതിനു ശേഷമാണ് M-സാൻഡ് വിപണിയിലെത്തുന്നത്.

ചെക്ക് ചെയ്യേണ്ട രീതി

M-സാൻഡ് ഒരുപിടി കൈയിലെടുത്ത് അമർത്തുക. കൈ തുറക്കുമ്പോൾ അവ വേറിട്ടാണ് നിൽക്കുന്നത് എങ്കിൽ അത് നല്ല ക്വാളിറ്റിയിൽ ഉള്ള സാൻഡ് ആണെന്ന് മനസ്സിലാക്കാം. അതേസമയം മണലിൽ കൈ വച്ച പാട് കൂടുതലായി കാണുന്നുണ്ട് എങ്കിൽ അതിൽ ചളിയുടെ അംശം കൂടുതലാണ് എന്ന് മനസ്സിലാക്കാം.

ഇത് മണലിന്റെ ക്വാളിറ്റി കുറവിനെയാണ് സൂചിപ്പിക്കുന്നത്. ക്വാളിറ്റി കുറവുള്ള മണൽ ഉപയോഗിച്ച് ഭിത്തി കെട്ടുകയാണെങ്കിൽ വിള്ളലുകൾ വരാനുള്ള സാധ്യത കൂടുതലാണ്. വീടു നിർമാണത്തിനായി എംസാൻഡ് ആണ് ഉപയോഗിക്കുന്നത് എങ്കിൽ നല്ല രീതിയിൽ വെള്ളം ഉപയോഗിച്ച് ഭിത്തികൾ നനച്ച് നൽകേണ്ടതുണ്ട്. അതായത് വെള്ളം ഒരു ബോട്ടിൽ ഉപയോഗിച്ച് തളിച്ച് നൽകുകയാണ് വേണ്ടത്. കോൺക്രീറ്റിംഗ് വർക്ക് പൂർത്തിയായ ശേഷം അതിന് മുകളിൽ ഒരു ചാക്ക് ഇട്ടു നൽകുന്നതും പ്രയോജനം ചെയ്യും.

ഇത്തരത്തിൽ വീട് നിർമ്മാണത്തിനായി പുഴമണൽ അല്ലെങ്കിൽ എംസാൻഡ് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവയുടെ ഗുണവും ദോഷവും മനസ്സിലാക്കി ചെക്ക് ചെയ്ത് നോക്കിയ ശേഷം വാങ്ങാവുന്നതാണ്.