വീട് പണിയുന്ന എല്ലാവരും നേരിടുന്ന സംശയമാണ് മണൽ ഉപയോഗിക്കണമോ എംസാൻഡ് ഉപയോഗിക്കുമോ എന്നത്.
മണലിന്റെ ഉപഭോഗം കാര്യമായി കുറഞ്ഞിരിക്കുന്നു. മണൽവാരുന്നത് കർശനമായി നിരോധിച്ചിരിക്കുന്നത് തന്നെ കാരണം. മണൽ എന്ന പേരിൽ ലഭിക്കുന്നത് പാടങ്ങളിൽ നിന്നും മറ്റും വാരുന്നത് ആയതിനാൽ ഇവയ്ക്ക് ക്വാളിറ്റിയും കുറവായിരിക്കും. പരിസ്ഥിതിയുടെ സംരക്ഷണവും മറ്റും മുൻനിർത്തി എംസാൻഡ് ലേക്ക് മാറേണ്ട ആവശ്യകത വന്നുചേർന്നിരിക്കുന്നു.
കൂടുതൽ അറിയാം മണലിനെയും എംസാൻഡ്‌നെയും.
പുഴയിൽ നിന്ന് ലഭിക്കുന്ന മണൽ കൃത്യമായ ഗ്രേഡ് ലഭിക്കുന്നതിനാൽ അവ ഉപയോഗിച്ചുള്ള നിർമ്മിതിക്ക് ഉറപ്പും നിലനിൽപ്പും കൂടുതലായിരിക്കും.
ഗ്രേഡിങ്
സോൺ 1
സോൺ 2
സോൺ 3
സോൺ 4
എന്നി നാല് തരം മണൽ ഇനങ്ങളാണ് ഉള്ളത്.
ഏറ്റവും നേരിയ ഇനം മണൽ ഇനമാണ് സോൺ 4
ഏറ്റവും വലിയ തരികൾ ആയിട്ടുള്ള മണൽ സോൺ 1 ആണ്
കോൺക്രീറ്റ് തുടങ്ങിയ ജോലികൾക്ക് വലിയ തരികൾ ഉള്ള സോണി 2 ഇനമാണ് ഉത്തമം. സോൺ 1മുതൽ സോൺ 3 വരെയും ഉപയോഗിക്കാറുണ്ട്. എന്നാൽ ഭിത്തി തേക്കുമ്പോൾ നല്ല തരിമണൽ തന്നെയാണ് ആവശ്യം അതുകൊണ്ട് സോൺ 3 ഉപയോഗിക്കാം.
എങ്ങനെ മണലിന്റെ ഗുണനിലവാരം തിരിച്ചറിയാം
പണി സ്ഥലത്തു തന്നെ സിമ്പിളായി പരിശോധിക്കാവുന്ന രീതി മണലെടുത്ത് മണത്തു നോക്കുക എന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഓർഗാനിക് ഘടകങ്ങളും ചെളിയും മറ്റും തിരിച്ചറിയാൻ സാധിക്കും. അടുത്ത മാർഗം ഒരു ഗ്ലാസിൽ കുറച്ചു വെള്ളം എടുത്ത് മണൽ അതിലിട്ട് നോക്കുക. കളർ വ്യത്യാസം ഉണ്ട് എങ്കിൽ അത് ക്വാളിറ്റി കുറഞ്ഞ മണലാണ് എന്ന് മനസ്സിലാക്കാം.
ചെളിയും മറ്റും അടങ്ങിയ മണൽ ഉപയോഗിച്ചാൽ ഉള്ള പ്രശ്നം
നിർമ്മാണം കഴിഞ്ഞ് കാലക്രമേണ ലീച്ചിങ് വെള്ളപ്പാണ്ട്, അടർന്നു വീഴൽ തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
എന്താണ് എം-സാൻഡ്
മാനുഫാക്ചർ ഡിസൈൻഡ് അതായത് പാറ പൊട്ടിച്ച് എൻജിനീയറിങ് പ്രോസസിലൂടെ ഉണ്ടാക്കിയെടുക്കുന്ന മണൽ ആണ് ഇത്. കൃത്യമായ പ്രോസസിങ് വഴി നിർമ്മിക്കുന്നവ മാത്രമേ മണലിന്റെ ഫലം ചെയ്യുകയുള്ളൂ. പുഴയുടെ ഒഴുക്കിനെ സ്റ്റിമുലേറ്റ് ചെയ്യുന്ന തരം VSI ടെക്നോളജി വഴി പാറക്കല്ല് പൊടിച്ച്, കഴുകി, വൃത്തിയാക്കി, വേസ്റ്റ് കളഞ്ഞ് വരുന്നവയാണ് യഥാർത്ഥ എംസാൻഡ്. സീവ് അനാലിസിസ് ചെയ്താൽ സോൺ 2 ഗ്രേഡിൽ ഉള്ളവയാണ് കോൺക്രീറ്റ് പോലെയുള്ള പ്രവർത്തികൾക്ക് ഉപയോഗിക്കേണ്ടത്.
പി-സാൻഡ്
പ്ലാസ്റ്ററിംഗ് സ്റ്റാൻഡ്. പരുക്കൻ കുറവുള്ള, നേരിയ തരികളുള്ള, ഭിത്തിയുടെ തേപ്പ് തുടങ്ങിയവയ്ക്ക് ഉപയോഗിക്കാവുന്ന, പാറ പൊടിച്ചുണ്ടാക്കുന്ന സാൻഡ് ആണിത്.
നല്ല എം-സാൻഡ് എങ്ങനെ തിരിച്ചറിയാം
ഏറ്റവും മികച്ച പരിശോധന സീവ് അനാലിസിസ് തന്നെ. വെള്ളത്തിൽ നിക്ഷേപിച്ച് പരിശോധിക്കുമ്പോൾ കോറി വേസ്റ്റ് തുടങ്ങിയവ ഉണ്ടോ എന്നും ശ്രദ്ധിക്കുക.
എംസാൻഡ് ഉപയോഗിച്ച് വീട് നിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം എംസാൻഡിന് ഹിറ്റ് ഓഫ് ഹൈഡ്രേഷൻ കൂടുതലാണ് അതുകൊണ്ട് തന്നെ നന്നായി നനച്ചു കൊടുക്കേണ്ടതുണ്ട്. ഇങ്ങനെ ചെയ്യുന്നത് വിള്ളൽ ഒഴിവാക്കാൻ ഉപകരിക്കും.