പായൽ കളയാനുള്ള ട്രിക്‌സും ടിപ്‌സും

മഴക്കാലമായി, ഇനി നടക്കുമ്പോള്‍ വളരെയധികം സൂക്ഷിക്കണം കാരണം വഴുക്കി വീഴുന്നതിനുള്ള സാധ്യത കൂടുതലാണ് . മഴപെയ്ത് വീടിന്റ പല ഭാഗങ്ങളിലും പായൽ പിടിക്കുന്നത് വലിയ അപകടങ്ങൾ ഉണ്ടാക്കാറുണ്ട്.

പായൽ ഒരു പ്രശ്‌നമോ?

നിങ്ങളുടെ പുല്‍ത്തകിടിയിലോ അല്ലെങ്കില്‍ തറയിലോ പായല്‍ രൂപപ്പെടുന്നതില്‍ നിങ്ങള്‍ ഇതിനെ പ്രതിരോധിക്കുന്നതിനുള്ള വഴിയാണ് തിരഞ്ഞെടുക്കേണ്ടതുണ്ട്.

പലപ്പോഴും പായല്‍ വളരുന്നിടത്ത് മറ്റൊന്നിനും വളരാന്‍ കഴിയില്ല. ഇത് വളരെ വേഗത്തില്‍ പടരുകയും നിലത്ത് കട്ടിയുള്ള പാളി രൂപപ്പെടുകയും ചെയ്യും. ഇങ്ങനെ വളരുമ്പോൾ ഈര്‍പ്പത്തിന് മുകളില്‍ നിന്ന് പുൽത്തകിടിയുടെ വേരുകളില്‍ എത്താന്‍ കഴിയില്ല അങ്ങനെ പുൽത്തകിടി ഉണങ്ങുകയും ചെയ്യും.


നിങ്ങളുടെ തോട്ടത്തില്‍ വളരെയധികം തണലുണ്ടെങ്കില്‍ പായല്‍ വളരാനുള്ള സാധ്യത കൂടുതലാണ്. പുല്ലിനേക്കാള്‍ വേഗത്തിൽ തണലുള്ള സ്ഥലങ്ങളിൽ പായല്‍ വളരുന്നു.

മഴ പെയ്യുന്നകാലാവസ്ഥകളിലുംതണുത്ത കാലാവസ്ഥകളിലും പായല്‍ കൂടുതല്‍ സജീവമായി തഴച്ചുവളരാറുണ്ട്. അതിനാല്‍ ശൈത്യകാലങ്ങളിൽ പുൽത്തകിടി ചെറുതായി മുറിക്കുന്നത് ഗുണം ചെയ്യും.

പ്രതിരോധിച്ച് പായലിനെ ഇല്ലാതാക്കാം

നിങ്ങളുടെ പുല്‍ത്തകിടിയില്‍ പായല്‍ വളരുന്നത് ഒഴിവാക്കാന്‍, വര്‍ഷത്തിന്റെ തുടക്കത്തില്‍ ചുണ്ണാമ്പ് വെള്ളം തളിക്കുന്നതാണ് നല്ലതാണ്. ഇത് മണ്ണിന്റെ അസിഡിറ്റി കുറയ്ക്കാൻ കാരണമാകുന്നു.

ഇത് നിങ്ങളുടെ പുല്‍ത്തകിടി മണ്ണില്‍ നിന്നുള്ള പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നത് വർദ്ധിപ്പിക്കുകയും വളർച്ചയെ സഹായിക്കുകയും ചെയ്യും.


കൂടാതെ, ചുണ്ണാമ്പിന്റെ സാന്നിധ്യമുള്ള മണ്ണില്‍ പായല്‍ വളരാന്‍ പ്രയാസവുമാണ്.

പുല്‍ത്തകിടി നന്നായി വളരാന്‍ വസന്തകാലത്ത് വളപ്രയോഗം നടത്തുക.

വരണ്ട കാലഘട്ടത്തില്‍ വളപ്രയോഗം കൃത്യമായി വെട്ടിമാറ്റുകയും ചെയ്യേണ്ടതുണ്ട്.

തറ, പുല്‍ത്തകിടി – പായൽ ഒഴിവാക്കാനുള്ള മാർഗ്ഗങ്ങൾ

നിങ്ങളുടെ പുല്‍ത്തകിടി അല്ലെങ്കില്‍ തറ എത്ര നന്നായി പരിപാലിച്ചാലും ഒരു ചെറിയ പായല്‍ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വായുസഞ്ചാരത്തിലൂടെയും / അല്ലെങ്കില്‍ ഒരു നല്ല മോസ് റിപ്പല്ലന്റ് ഉപയോഗിച്ചും നിങ്ങള്‍ക്ക് മോസ് നീക്കംചെയ്യാം.

വായുസഞ്ചാരം പ്രധാനം

നിങ്ങളുടെ പുല്‍ത്തകിടിയില്‍ പായല്‍ ഉണ്ടെങ്കില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് മണ്ണിൽ കൃത്യമായി വായുസഞ്ചാരം ഉണ്ടോ എന്ന് ശ്രദ്ധിക്കുകയാണ്. വായുസഞ്ചാരം ഉണ്ട് എങ്കിൽ പായലിന്റെ ഏത് പാളിയും പതുക്കെ ഇല്ലാതായി കൊള്ളും.


പായലിന്റെ വേരുകള്‍ മുറിച്ചുമാറ്റുന്നതും സഹായകരമാണ്. അതായത് പുതിയ പായല്‍ വേഗത്തില്‍ വളരുകയില്ല. വര്‍ഷത്തില്‍ രണ്ടുതവണ നിങ്ങള്‍ ചെയ്യേണ്ട ഒന്നാണ് എയറേറ്റിംഗ്. വേനല്‍ക്കാലത്തിനും മഞ്ഞ് കാലത്തിനുശേഷവും ഇത് ചെയ്യുക.

ഇങ്ങനെ ചെയ്യുന്നതിലൂടെ പുല്‍ത്തകിടിയിലെ പായലിനെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇതിലൂടെ നല്ല പച്ചപ്പുള്ള പുല്‍ത്തകിടി ഉണ്ടാവുകയും ചെയ്യും

മോസ് റിപ്പല്ലന്റ്

ഒരു റിപ്പല്ലെന്റ് ഉപയോഗിക്കുന്നതിന് മുമ്പ്, നിങ്ങള്‍ ഏത് ഉല്‍പ്പന്നമാണ് വാങ്ങുന്നതെന്ന് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഉദാഹരണത്തിന്, എല്ലാ ഉല്‍പ്പന്നങ്ങളും പരിസ്ഥിതി സൗഹൃദമല്ല.

വരണ്ട കാലാവസ്ഥയില്‍ നിങ്ങള്‍ക്ക് ഒരു മോസ് റിപ്പല്ലന്റ് ഉപയോഗിക്കാം. ആവശ്യമെങ്കില്‍, കുറച്ച് ദിവസം മുമ്പ് നിങ്ങള്‍ പുല്ല് വെട്ടണം.

മോസ് കില്ലര്‍ ഉപയോഗിച്ച ശേഷം, കുറച്ച് ദിവസത്തേക്ക് നിങ്ങള്‍ പുല്ലിൽ ഇറങ്ങുന്നത് ഒഴിവാക്കുക. ഇത് ചെയ്ത് കഴിഞ്ഞ് ഏകദേശം രണ്ടാഴ്ച കഴിഞ്ഞ് വായുസഞ്ചാരത്തിലൂടെ പായല്‍ നീക്കംചെയ്യാം. ആവശ്യമെങ്കില്‍ ഈ പ്രക്രിയ ആവര്‍ത്തിക്കുക.

ടൈലുകള്‍ക്കിടയില്‍ പായല്‍ നീക്കം ചെയ്യാന്‍

നിങ്ങളുടെ ടൈലുകള്‍ക്കിടയില്‍ പായല്‍ പറ്റിപ്പിടിച്ചിരിക്കുന്നു ഉണ്ടെങ്കിൽ അത് വളരെയധികം അപകടകരമാണ്. കാരണം വഴുക്കി വീഴുന്നതിന് ഇത് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്.

എന്നാല്‍ പുല്ലിലെ പായലിനേക്കാള്‍ എളുപ്പത്തിൽ ടൈലിലെ പായൽ നീക്കം ചെയ്യാൻ സാധിക്കും . ഒരു പ്ലാന്റ് സ്‌പ്രേയറില്‍ ഒരു ഭാഗം വിനാഗിരിയും ഒരു ഭാഗം വെള്ളവും കലർത്തുക.

പായല്‍ അല്ലെങ്കിൽ ആല്‍ഗകള്‍ അല് ഉള്ള സ്ഥലങ്ങളില്‍ ഈ മിശ്രിതം തളിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാല്‍ വിനാഗിരി നിങ്ങളുടെ ടൈലുകളുടെ നിറത്തെ ബാധിക്കും, അതിനാല്‍ വിനാഗിരി നിങ്ങളുടെ ടൈലുകള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ആദ്യം ഒരു ചെറിയ ഭാഗത്ത് ഇത് തളിച്ച് നോക്കാവുന്നതാണ്.

പാര്‍ശ്വഫലങ്ങള്‍ ഇല്ലെങ്കില്‍ മാത്രം വിനാഗിരി ഉപയോഗിച്ചാൽ മതിയാകും.
പോറസ് കല്ലുകളില്‍ ഇത് ഉപയോഗിക്കരുത് എന്നത് ശ്രദ്ധിക്കുക.

പൂന്തോട്ടത്തിലെ ഫര്‍ണിച്ചറുകളില്‍ നിന്ന് പായൽ ഒഴിവാക്കാം

കാര്യമായി ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ പൂന്തോട്ട ഫര്‍ണിച്ചറുകളിലും പായല്‍ വളരെ വേഗത്തിൽ വളരും.

മെറ്റീരിയലിനെ ആശ്രയിച്ച് പായല്‍ നീക്കംചെയ്യുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. പൂന്തോട്ടത്തിലെ ഫര്‍ണിച്ചറുകള്‍ നിർമ്മിക്കാൻ വിവിധ തരത്തിലുള്ള മെറ്റീരിയലുകളാണ് ഉപയോഗിക്കുന്നത്. ഇതില്‍ പ്ലാസ്റ്റിക്, അലുമിനിയം, ഇരുമ്പ് എന്നിവയാണ് പ്രധാനം.

പ്ലാസ്റ്റിക്, സ്റ്റീല്‍ അല്ലെങ്കില്‍ അലുമിനിയം ഫർണിച്ചറിൽ നിന്ന് പായൽ ഒഴിവാക്കാം

ചൂടുവെള്ളം ഒരു ബക്കറ്റില്‍ ഒഴിച്ച ശേഷം പായൽ ഒഴിവാക്കുന്ന ക്ലീനറുകൾ ഈ വെള്ളത്തില്‍ ചേര്‍ക്കുക. മൃദുവായ ഒരു സ്‌പോഞ്ച് അല്ലെങ്കില്‍ തുണി ഈ വെള്ളത്തില്‍ മുക്കിവയ്ക്കുക.

ഈ തുണി ഉപയോഗിച്ച് ഫര്‍ണിച്ചര്‍ നല്ലതുപോലെ സ്‌ക്രബ് ചെയ്യുക. നിങ്ങളുടെ ഫര്‍ണിച്ചറുകള്‍ കേടുവരാതിരിക്കുന്നതിനും നിറം പോവാതിരിക്കുന്നതിനും വേണ്ടി എല്ലായ്‌പ്പോഴും മൃദുവായ സ്‌പോഞ്ച് അല്ലെങ്കില്‍ തുണി ഉപയോഗിക്കുക.

ഇവ ഉപയോഗിച്ച് നല്ലതതുപോലെ തുടച്ച് വൃത്തിയാക്കിയാല്‍ ഒരു പരിധി വരെ നിങ്ങള്‍ക്ക് പൂന്തോട്ടത്തിലെ ഫര്‍ണിച്ചറുകളില്‍ ഉണ്ടാവുന്ന പായല്‍ ഇല്ലാതാക്കാന്‍ സാധിക്കും.

ഇങ്ങനെ ചെയ്യുന്നത് ഫർണ്ണിച്ചറുകൾക്ക് നല്ല തിളക്കവും നല്‍കുന്നു.

മരം കൊണ്ടുള്ള ഫർണിച്ചർ

ഇനി മരം കൊണ്ട് നിര്‍മ്മിച്ച ഫര്‍ണിച്ചറുകളിൽ പായൽ പിടിച്ചാൽ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം മരം നനയുന്നത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നാതാണ്.

തടി കൊണ്ട് നിര്‍മ്മിച്ച ഗാര്‍ഡന്‍ ഫര്‍ണിച്ചറുകള്‍ ഉണ്ടെങ്കില്‍, ഉയര്‍ന്ന പ്രഷർ ഉള്ള ഒരു സ്‌പ്രേയര്‍ ഉപയോഗിച്ച് ഇവ എളുപ്പത്തില്‍ വൃത്തിയാക്കാവുന്നതാണ്.

സോഫ്റ്റ് വുഡ് കൊണ്ട് നിർമ്മിച്ച പൂന്തോട്ട ഫര്‍ണിച്ചര്‍ ആണെങ്കിൽ സോപ്പ് വെള്ളത്തിൽ കുറച്ച് ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ത്ത മിശ്രിതം ഫര്‍ണിച്ചര്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുക. ശ്രദ്ധിക്കേണ്ട കാര്യം ബ്രഷ് ഉപയോഗിക്കുമ്പോള്‍ സോഫ്റ്റ് ബ്രഷ് ഉപയോഗിക്കുക.

ഇത് കൂടാതെ മുളയും പരുത്തിയും കൊണ്ടുള്ള ഗാര്‍ഡന്‍ ഫര്‍ണിച്ചറുകള്‍ ആണെങ്കിലും തണുത്ത വെള്ളത്തിൽ അല്‍പം ഉപ്പ് ചേര്‍ത്ത് നല്ലതുപോലെ തുടച്ചെടുക്കാവുന്നതാണ്.